പുട്ടിനും അപ്പത്തിനും ഒപ്പം കൊതിപ്പിക്കും രുചിയിൽ തയാറാക്കാം കടലക്കറി!
കടലക്കറി 1.കടല – ഒരു കപ്പ്, കുതിർത്തത് 2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ ഉപ്പ്, വെള്ളം – പാകത്തിന് 3.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് മല്ലി – ഒരു ചെറിയ സ്പൂൺ കുരുമുളക് – ഒരു ചെറി സ്പൂൺ പെരുംജീരകം – അര ചെറിയ സ്പൂൺ ചുവന്നുള്ളി – അഞ്ച് കറിവേപ്പില – ഒരു

കടലക്കറി
1.കടല – ഒരു കപ്പ്, കുതിർത്തത്
2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ്, വെള്ളം – പാകത്തിന്
3.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
മല്ലി – ഒരു ചെറിയ സ്പൂൺ
കുരുമുളക് – ഒരു ചെറി സ്പൂൺ
പെരുംജീരകം – അര ചെറിയ സ്പൂൺ
ചുവന്നുള്ളി – അഞ്ച്
കറിവേപ്പില – ഒരു തണ്ട്
4.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
5.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
6.കടുക് – അര ചെറിയ സ്പൂൺ
7.സവാള – ഒന്ന്, അരിഞ്ഞത്
8.ഇഞ്ചി, ചതച്ചത് – അര വലിയ സ്പൂൺ
വെളുത്തുള്ളി, ചതച്ചത് – അര വലിയ സ്പൂൺ
പച്ചമുളക് – രണ്ട്, ചതച്ചത്
കറിവേപ്പില – ഒരു തണ്ട്
9.തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
∙കടല രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു വയ്ക്കുക.
∙പാനിൽ മൂന്നാമത്തെ ചേരുവ വറുക്കുക.
∙തേങ്ങ ഗോൾഡൻ ബ്രൗൺ നിറമാകുമ്പൾ തീ അണച്ചതിനു ശേഷം കശ്മീരി മുളകുപൊടിയും ചേർത്തു വഴറ്റി തണുക്കുമ്പോൾ പാകത്തിനു വെള്ളം ഒഴിച്ചു അരച്ചു വയ്ക്കണം.
∙പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
∙സവാള ചേർത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙തക്കാളിയും ചേര്‍ത്തു വഴറ്റി വെന്തുടഞ്ഞു വരുമ്പോൾ അരച്ചു വച്ച തേങ്ങ മിശ്രിതം ചേർത്തിളക്കുക.
∙വേവിച്ചു വച്ചിരിക്കുന്ന കടല ചേർത്തിളക്കി തിളപ്പിച്ചു വാങ്ങുക.