ചോറിനൊപ്പം കലക്കൻ രുചിയിൽ മുരിങ്ങയ്ക്ക മോരുകറി, തയാറാക്കാം ഈസിയായി!
മുരിങ്ങയ്ക്ക മോരുകറി 1.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ 2.ചുവന്നുള്ളി – പത്ത്, അരിഞ്ഞത് ഇഞ്ചി–വെളുത്തുള്ളി, ചതച്ചത് – ഒരു വലിയ സ്പൂൺ പച്ചമുളക് – ഒന്ന് 3.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ 4.വെള്ളം – ഒരു കപ്പ് ഉപ്പ് – പാകത്തിന് 5.മുരിങ്ങയ്ക്ക – ഒന്ന്, നീളത്തിൽ അരിഞ്ഞത് തക്കാളി, അരിഞ്ഞത് – കാൽ

മുരിങ്ങയ്ക്ക മോരുകറി
1.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
2.ചുവന്നുള്ളി – പത്ത്, അരിഞ്ഞത്
ഇഞ്ചി–വെളുത്തുള്ളി, ചതച്ചത് – ഒരു വലിയ സ്പൂൺ
പച്ചമുളക് – ഒന്ന്
3.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
4.വെള്ളം – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
5.മുരിങ്ങയ്ക്ക – ഒന്ന്, നീളത്തിൽ അരിഞ്ഞത്
തക്കാളി, അരിഞ്ഞത് – കാൽ കപ്പ്
6.തൈര് – ഒരു കപ്പ്, ഉടച്ചത്
ജീരകം – കാൽ ചെറിയ സ്പൂൺ
7.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
8.കടുക് – അര ചെറിയ സ്പൂൺ
ഉലുവ – കാൽ ചെറിയ സ്പൂൺ
വറ്റൽമുളക് – മൂന്ന്
കറിവേപ്പില – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റണം.
∙മഞ്ഞൾപ്പൊടി ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ വെള്ളവും പാകത്തിനുപ്പും ചേർത്തു തിളപ്പിക്കണം.
∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു വേവിക്കുക.
∙തൈരും ജീരകവും ചേർത്തു നന്നായി അടിച്ചു കറിയിൽ ചേർത്തിളക്കണം. തിളയ്ക്കരുത്. നന്നായി ചൂടാകുമ്പോൾ വാങ്ങാം.
∙വെളിച്ചെണ്ണ ചൂടാക്കി എട്ടാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.