പുതിയ തലമുറയായ ജെൻ സിയും ജെൻ ആൽഫയും കടുത്ത മാനസിക സമ്മർദ്ദങ്ങളും ഏകാന്തതയും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മാതാപിതാക്കളുടെ പഴയ ജീവിതരീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ലോകത്താണ് ഇവർ വളരുന്നത്. ഡിജിറ്റൽ ലോകത്തിന്റെ സ്വാധീനവും സോഷ്യൽ മീഡിയ ഉയർത്തുന്ന താരതമ്യങ്ങളും ഇവർക്കിടയിൽ കടുത്ത ഉത്കണ്ഠ സൃഷ്ടിക്കുന്നുണ്ട്. കുട്ടികൾ വാതിലടച്ചിരിക്കുന്നതും ഹെഡ്‌ഫോൺ ധരിക്കുന്നതും അനാദരവായി കാണാതെ, അവരുടെ വൈകാരിക ബുദ്ധിമുട്ടുകളെയും മാനസിക സംഘർഷങ്ങളെയും മാതാപിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ഉപദേശങ്ങൾ നൽകുന്നതിനേക്കാൾ ഉപരിയായി മക്കളുടെ ഭാഗം ക്ഷമയോടെ കേൾക്കാനും അവരുടെ വികാരങ്ങളെ അംഗീകരിക്കാനും തയ്യാറായാൽ മാത്രമേ തലമുറകൾ തമ്മിലുള്ള അകലം കുറയ്ക്കാൻ സാധിക്കൂ.

പുതിയ തലമുറയായ ജെൻ സിയും ജെൻ ആൽഫയും കടുത്ത മാനസിക സമ്മർദ്ദങ്ങളും ഏകാന്തതയും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മാതാപിതാക്കളുടെ പഴയ ജീവിതരീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ലോകത്താണ് ഇവർ വളരുന്നത്. ഡിജിറ്റൽ ലോകത്തിന്റെ സ്വാധീനവും സോഷ്യൽ മീഡിയ ഉയർത്തുന്ന താരതമ്യങ്ങളും ഇവർക്കിടയിൽ കടുത്ത ഉത്കണ്ഠ സൃഷ്ടിക്കുന്നുണ്ട്. കുട്ടികൾ വാതിലടച്ചിരിക്കുന്നതും ഹെഡ്‌ഫോൺ ധരിക്കുന്നതും അനാദരവായി കാണാതെ, അവരുടെ വൈകാരിക ബുദ്ധിമുട്ടുകളെയും മാനസിക സംഘർഷങ്ങളെയും മാതാപിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ഉപദേശങ്ങൾ നൽകുന്നതിനേക്കാൾ ഉപരിയായി മക്കളുടെ ഭാഗം ക്ഷമയോടെ കേൾക്കാനും അവരുടെ വികാരങ്ങളെ അംഗീകരിക്കാനും തയ്യാറായാൽ മാത്രമേ തലമുറകൾ തമ്മിലുള്ള അകലം കുറയ്ക്കാൻ സാധിക്കൂ.

പുതിയ തലമുറയായ ജെൻ സിയും ജെൻ ആൽഫയും കടുത്ത മാനസിക സമ്മർദ്ദങ്ങളും ഏകാന്തതയും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മാതാപിതാക്കളുടെ പഴയ ജീവിതരീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ലോകത്താണ് ഇവർ വളരുന്നത്. ഡിജിറ്റൽ ലോകത്തിന്റെ സ്വാധീനവും സോഷ്യൽ മീഡിയ ഉയർത്തുന്ന താരതമ്യങ്ങളും ഇവർക്കിടയിൽ കടുത്ത ഉത്കണ്ഠ സൃഷ്ടിക്കുന്നുണ്ട്. കുട്ടികൾ വാതിലടച്ചിരിക്കുന്നതും ഹെഡ്‌ഫോൺ ധരിക്കുന്നതും അനാദരവായി കാണാതെ, അവരുടെ വൈകാരിക ബുദ്ധിമുട്ടുകളെയും മാനസിക സംഘർഷങ്ങളെയും മാതാപിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ഉപദേശങ്ങൾ നൽകുന്നതിനേക്കാൾ ഉപരിയായി മക്കളുടെ ഭാഗം ക്ഷമയോടെ കേൾക്കാനും അവരുടെ വികാരങ്ങളെ അംഗീകരിക്കാനും തയ്യാറായാൽ മാത്രമേ തലമുറകൾ തമ്മിലുള്ള അകലം കുറയ്ക്കാൻ സാധിക്കൂ.

അടച്ചിട്ട വാതിലുകൾക്കപ്പുറം ജെൻ സിയും ആൽഫയും പങ്കുവയ്ക്കുന്ന ആശങ്കകൾ ശരിയായി മനസ്സിലാക്കാൻ മാതാപിതാക്കൾ അറിയേണ്ടത്.

മെട്രോ ട്രെയിൻ, സ്റ്റേഷൻ പിന്നിടുന്നു. താഴെ റോഡിലെ വാഹനത്തിരക്കു കൂടിയിട്ടുണ്ട്. പന്ത്രണ്ടാംനിലയിലെ ആ അപ്പാർട്ട്‌മെന്റ് ബാൽക്കണിയിൽ, അസ്തമയത്തിന്റെ ചുവപ്പ് പടരുമ്പോൾ അനുപമ ചായക്കപ്പുമായി നിൽക്കുകയാണ്. അകത്തെ മുറിയിൽ പന്ത്രണ്ടാം ക്ലാസുകാരൻ മകൻ അയാൻ പതിവുപോലെ കതക് ചേർത്തടച്ചിരിക്കുന്നു. വലിയ ശബ്ദത്തിൽ ഇയർഫോൺ ചെവിയിൽ വച്ച് അവൻ ലോകത്തെ പുറത്തുനിർത്തിയിരിക്കുന്നു.

ADVERTISEMENT

‘അയാൻ... ഒന്നു വാതിൽ തുറക്കൂ, നമുക്കൊന്നു സംസാരിക്കാം’ കതകിൽ തട്ടിക്കൊണ്ട് അനുപമ വിളിച്ചു പറഞ്ഞു. അതു രണ്ടുമൂന്നു തവണയായപ്പോൾ അകത്ത് നിന്ന് മറുപടി വന്നു: ‘മമ്മാ, പ്ലീസ് ലീവ് മി എലോൺ. ഞാൻ പഠിക്കുകയാണ്.’

***

ADVERTISEMENT

ഇതൊരു ഒറ്റപ്പെട്ട കഥയല്ല. ഒരേ മേൽക്കൂരയ്ക്കു കീഴിൽ ഒരേ വൈഫൈ നെറ്റ്‌വർക്കിൽ ഇരിക്കുമ്പോഴും തലമുറകൾക്കിടയിൽ സമുദ്രങ്ങളേക്കാൾ അകലം. പുതിയ തലമുറയുടെ ഭാഷയും രീതികളും മനസ്സിലാക്കാൻ പഴയ തലമുറയ്ക്കു കഴിയുന്നില്ല എന്നതു മറ്റൊരു സത്യം.  

ഡിജിറ്റൽ പ്രവാഹത്തിലെ മനസ്സ്

ADVERTISEMENT

ആരാണ് ജെൻ സി (Gen Z)യും ജെൻ ആൽഫയും (Gen Alpha)-യും? 1997-നും 2012-നും ഇടയിൽ ജനിച്ചവരെയാണ് (14– 29 വയസ്സ്)ജെൻ സി എന്നു വിളിക്കുന്നത്. ഇന്റർനെറ്റും സ്മാർട് ഫോണും കൗമാരത്തിലേ ശീലിച്ചവരാണു ജെൻ സി. പക്ഷേ, ടച്ച്സ്ക്രീനിൽ പിറന്ന തലമുറയാണ് ജെൻ ആൽഫ(13 വയസ്സ് വരെയുള്ളവർ). അതായത് 2013 നു ശേഷം പിറന്നവർ. എഐയുടെ സാധ്യതകൾ ശ്വസിച്ചു വളരുന്നവർ. ഗൂഗിളിനപ്പുറമുള്ള ലോകത്തു ജീവിക്കുന്നവർ. കോവിഡ് മഹാമാരിയുടെ കാലത്ത് അടച്ചിട്ട ബാല്യം അനുഭവിച്ചവർ. അതിന്റെ അരക്ഷിതാവസ്ഥ അവരുടെ ഉപബോധത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. 

എന്നാൽ, അവരുടെ അച്ഛനമ്മമാർ ഉൾപ്പെടുന്ന മുതിർന്ന തലമുറയുടെ ജീവിതം  നേർരേഖ പോലെ ആയിരുന്നു. പഠനം, ജോലി, വിവാഹം, റിട്ടയർമെന്റ്. എന്നാൽ, അ സ്ഥിരത മാത്രം ശാശ്വതമായ ലോകത്തേക്കാണ് ജെൻസിയും ആൽഫയും കണ്ണുതുറന്നത്. അതിനാൽ, അവരുടെ മുൻഗണനകളും യാഥാർഥ്യബോധവും മുതിർന്നവരിൽ നിന്നു തികച്ചും വ്യത്യസ്തമായി രൂപപ്പെട്ടത്.

ബന്ധങ്ങളിലെ പുതിയ രസതന്ത്രം

തിരുവനന്തപുരത്തെ കോഫി ഷോപ്പിലിരുന്ന്  റിലേഷൻഷിപ്പുകളെക്കുറിച്ചു സംസാരിക്കുന്ന യുവതീയുവാക്കൾ. ആ സംസാരത്തിനിടെ ഇടയ്ക്കിടെ കടന്നുവരുന്ന ചില വാക്കുകളുണ്ട്– സ്വിറ്റേഷൻഷിപ്, റെഡ്ഫ്ലാഗ്സ്, ഗോസ്റ്റിങ്, ബ്രഡ്ക്രംപിങ്  –  മുതിർന്നവർക്കു പലപ്പോഴും ആ ഭാഷ ത ന്നെ മനസ്സിലാവില്ല.  ബന്ധങ്ങൾക്ക് ആത്മാർഥതയില്ലാത്ത കാലം – എന്ന് ലളിതമായി മുതിർന്നവർ അതിനെ വ്യാഖ്യാനിക്കുന്നു. എന്നാൽ, മനഃശാസ്ത്രപരമായി നോക്കുമ്പോൾ ഇതിനു ആഴമേറിയ മറ്റൊരു തലമുണ്ട്.

ഇന്നത്തെ തലമുറ, ബന്ധങ്ങളെ വെറുതേ അങ്ങു സ്വീകരിക്കില്ല. അത് ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിയുള്ളതുകൊണ്ടല്ല, മറിച്ചു  വൈകാരിക സുരക്ഷിതത്വം അവർക്ക്  അത്രയേറെ പ്രധാനമായതുകൊണ്ടാണ്. മാതാപിതാക്കളുടെ ദാമ്പത്യ തകർച്ചകളും ടോക്സിക്കായ ബന്ധങ്ങളും കണ്ടു വളർന്നവരാണ് പലരും. അവർ ബന്ധങ്ങളിൽ പരസ്പര ബഹുമാനവും വ്യക്തിസ്വാതന്ത്ര്യവും കൃത്യമായ അതിർവരമ്പുകളും വ്യക്തമായി ആവശ്യപ്പെടുന്നു. 

രണ്ടുപേർ ഒരുമിച്ചുള്ള ജീവിതം ഓഹരി നിക്ഷേപം പോ ലെ റിസ്ക് ഉള്ളതാണെന്ന് അവർക്കറിയാം. ലാഭവും നഷ്ടവും തുടക്കത്തിലേ ഉറപ്പിച്ചു പറയാൻ കഴിയില്ല. അതുകൊണ്ട് ജീവിതമപ്പാടെ ഒരു ബന്ധത്തിലേക്കു നിക്ഷേപിക്കാൻ അവർ തയാറല്ല. അതുകൊണ്ടാകാം സ്വിറ്റേഷൻഷിപ്പ് പോലെ ടെസ്റ്റിങ് പീരീഡ് അവർ മുന്നോട്ടു വയ്ക്കുന്നത്. ബോധ്യപ്പെട്ട ശേഷം മുന്നോട്ടോ, പിന്നോട്ടോ എന്നു തീരുമാനിക്കാം എന്നാണ് അവരുടെ നിലപാട്. ഇത് പലപ്പോഴും  സ്ഥിരനിക്ഷേപം മാത്രം ശീലിച്ചിട്ടുള്ള മുതിർന്ന തലമുറയ്ക്കു ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. 

പുതിയ തലമുറയുടെ കാഴ്ചപ്പാട്

ഞങ്ങളുടെ കാലത്ത് അച്ഛന്റെ ഒരൊറ്റ നോട്ടം മതിയായിരുന്നു, ഞങ്ങൾ അനുസരിക്കും. ‘ഇന്നത്തെ പിള്ളേരോട് ഒന്നും പറയാൻ പറ്റില്ല, ഉടനെ പറയും ഡിപ്രഷനാണ്, ട്രോമയാണ് എന്നൊക്കെ’. മാതാപിതാക്കളും അധ്യാപകരുമൊക്കെ സ്ഥിരമായി പറയുന്ന പരാതിയാണിത്.

മുൻതലമുറ സങ്കടങ്ങളെയും ദേഷ്യത്തെയും അടിച്ചമർത്തി മുന്നോട്ടു പോകാൻ പഠിച്ചു. എന്നിട്ടതിന് ‘സഹിഷ്ണുത’ എന്നു പേരും വിളിച്ചു. 

പക്ഷേ,  പുതുതലമുറ അതിനു തയാറല്ല. തങ്ങൾ നേരിടുന്ന അവസ്ഥകൾക്കും വികാരങ്ങൾക്കും പേരിടാൻ അവർ മിടുക്കരാണ്. സങ്കടം വരുമ്പോൾ ‘വിഷാദമാണ്’, ആശങ്ക വരുമ്പോൾ അത് ‘ആങ്റ്റിസൈയാണ്’ എന്നു തുറന്നു പറയാൻ മടിയില്ല. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധവും അവർക്കുണ്ട്.

എന്നാൽ, ചെറിയ അസ്വസ്ഥതകളെപ്പോലും ‘ട്രോമ'’ എന്ന് ലേബൽ ചെയ്യുന്ന അതിഭാവുകത്വം സോഷ്യൽ മീഡിയ സ്വാധീനം രൂപപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അതിന്റെ പേരിൽ അവരുടെ മാനസിക സംഘർഷങ്ങളെ മുഴുവൻ നിസ്സാരമായി കാണുന്നത് അപകടകരമാണ്.  

കുട്ടികളുടെ സിലബസ്, അവർ നേരിടുന്ന മത്സരം, സോഷ്യൽ മീഡിയതാരതമ്യങ്ങൾ,   ഉറക്കമില്ലായ്മ– ഇവയെല്ലാം സൃഷ്ടിക്കുന്ന മാനസിക സമ്മർദം ഇവയെല്ലാം വസ്തുതകളാണ്. അവർ ദുർബലരല്ല; മറിച്ച്, പുകയുന്ന മനസ്സ് തുറന്നുകാട്ടാൻ ഭയമില്ലാത്തവരാണ്.

ആൾക്കൂട്ടത്തിൽ തനിയെ?

‘‘എന്റെ ഫോണിൽ ആയിരം നമ്പരുകളുണ്ട്. ഇൻസ്റ്റയിലുമുണ്ട് നൂറുകണക്കിനു കൂട്ടുകാർ. പക്ഷേ, രാത്രിയിൽ കരച്ചിൽ വരുമ്പോൾ ഒന്നു വിളിക്കാൻ ആരുമില്ല.’’ കോഴിക്കോട്ടെ ഒരു പ്രമുഖ കോളജിൽ പഠിക്കുന്ന ഒരു പെൺകുട്ടി പറഞ്ഞ വാക്കുകളാണിത്.

എപ്പോഴും ഓൺലൈൻ ആയിരിക്കുമ്പോഴും ഈ തലമുറ എന്തുകൊണ്ട് ഇത്രയധികം ഏകാന്തത അനുഭവിക്കുന്നു? ഇതാണ് ‘ഹൈപ്പർ കണക്ടിവിറ്റി പാരഡോക്സ്’. ഇൻസ്റ്റഗ്രാമിലെ തിളങ്ങുന്ന സ്റ്റോറികൾ കാണുമ്പോൾ മറ്റുള്ളവരെല്ലാം ജീവിതം ആഘോഷിക്കുകയാണെന്നും താൻ മാത്രം പിന്നിലായിപ്പോകുന്നുവെന്നുമുള്ള അപകർഷബോധം(FOMO–Fear of Missing Out)  ഇതിന്റെ ഭാഗമാണ്. 

ചാറ്റുകളിലും സ്നാപ്പുകളിലും വിരിയുന്ന ബന്ധങ്ങൾക്ക് ഒരു മനുഷ്യന്റെ നേർസ്പർശമോ,  തൊണ്ടയിടറുന്നതോ തിരിച്ചറിയാൻ കഴിയില്ല. അങ്ങനെ കൂട്ടത്തിൽ നിൽക്കുമ്പോഴും സ്വന്തം ആഴങ്ങൾ ആരും കാണുന്നില്ലെന്ന തിരിച്ചറിവാണ് അവരെ കടുത്ത ഉത്കണ്ഠയിലേക്കും ഏകാന്തതയിലേക്കും തള്ളിവിടുന്നത്.

ഭാഷയാണു പെരുമാറ്റം

ശരീരഭാഷയും പെരുമാറ്റവും ആശയവിനിമയത്തിൽ പ്രധാനഭാഗം നിർവഹിക്കുന്നുവെന്നതാണു മനഃശാസ്ത്രത്തിലെ അടിസ്ഥാന തത്വങ്ങളിലൊന്ന്. ഒരു കുട്ടിയുടെ പെരുമാറ്റം അവർക്കു പറയാൻ കഴിയാത്ത വികാരങ്ങളുടെ പ്രകടനമാണ്. എന്താണ് അവർ പറയാതെ പറയുന്നത്?  അതൊന്നും ശ്രദ്ധിക്കാതെ പതിവു പഴിവാചകങ്ങളിലാണു പലരും അതൊക്കെ മനസ്സിലാക്കുന്നത്. അതിൽ ചിലതു നോക്കാം, അതിനു പിന്നിലെ വസ്തുത മനസ്സിലാക്കാം.   

∙ മുറിയിൽ വാതിലടച്ചിരിക്കുന്നത് – അഹങ്കാരം, കുത്തഴിഞ്ഞ ജീവിതം

(വസ്തുത– അമിതമായ ഉത്തേജനങ്ങളിൽ (Sensory Overload) നിന്നുള്ള ശാന്തത തേടൽ, സ്വകാര്യതയ്ക്കുള്ള കൊതി)

∙ എപ്പോഴും ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത് – മുതിർന്നവരോടുള്ള അനാദരവ് 

(വസ്തുത– ബാഹ്യലോകത്തിന്റെ ചോദ്യങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നുമുള്ള സംരക്ഷണ കവചം)

∙ എന്നെ ആരും മനസ്സിലാക്കുന്നില്ല എന്നു പറയുന്നത് – അനാവശ്യ ഡ്രാമയെന്ന കുറ്റപ്പെടുത്തൽ, ഡ്രാമ ക്വീൻ, ഡ്രാമ കിങ് എന്നൊക്കെയുള്ള വിളിപ്പേരുകൾ

(വസ്തുത– എന്നെ ആരും മുൻവിധിയില്ലാതെ, തിരുത്താതെ കേൾക്കുന്നില്ല എന്ന വിലാപം)

∙ പെട്ടെന്നു പിൻവലിയുന്നത് (Withdrawal)– ഉത്തരവാദിത്തമില്ലായ്മ, മടി

(വസ്തുത– വൈകാരികമായി തളർന്നുപോയി; റീചാർജ് ചെയ്യാനുള്ള സമയം വേണം)

∙ ദേഷ്യവും പരിഹാസവും– അച്ചടക്കമില്ലായ്മ

(വസ്തുത– അഗാധമായ സങ്കടം, ഉത്കണ്ഠ അല്ലെങ്കിൽ അരക്ഷിതാവസ്ഥ പ്രകടിക്കാതിരിക്കാനുള്ള മറ)

നിങ്ങൾ കാണുന്നത് അവരുടെ കോപമാണെങ്കിൽ, അ തിനടിയിൽ കിടക്കുന്നത് ഭയമോ സങ്കടമോ ആകാം. ഈ പെരുമാറ്റങ്ങൾ തല്ലിയോ ഇൻസൽറ്റ് ചെയ്തോ തീർക്കേണ്ട പ്രശ്നങ്ങളല്ല, മറിച്ച് കേട്ടുതീർക്കേണ്ട വേദനകളാണ്.

ആൽഫയുടെ കളിമുറ്റങ്ങൾ

ഇനി വരാനിരിക്കുന്നത് ജെന്‍ ആൽഫയുടെ കാലമാണ്. ആഹാരം കഴിക്കാൻ യൂട്യൂബ് ഷോർട്ട്സ് വേണം, ഉറങ്ങാൻ ഫോൺ വേണം – ഇവരെ വെറും സ്ക്രീൻ അഡിക്റ്റുകൾ എന്ന് വിളിച്ചു കുറ്റപ്പെടുത്തിയാൽ പ്രശ്നം പരിഹരിക്കപ്പെടുമോ?  വിശാലമായ കളിമുറ്റങ്ങളും സാമൂഹിക സമ്പർക്കവും ഒന്നുമില്ലാതെ വളർന്ന കുട്ടികളാണവർ. 

ഒരു മിനിറ്റിൽ കൂടുതൽ ഒരു കാര്യത്തിൽ മുഴുകാൻ അവരുടെ മനസ്സു മടിക്കുന്നു. കണ്ണിൽ നോക്കി സംസാരിക്കാനുള്ള മടി, സ്വാഭാവിക സർഗ്ഗാത്മകതയുടെ കുറവ്, കാത്തിരിക്കാനുള്ള ക്ഷമയില്ലായ്മ എന്നിവ ഇവരിൽ പ്രകടമാണ്.

എന്നാൽ, അസാധാരണമായ ഗവേഷണ മിടുക്ക് അവർക്കുണ്ട്. ഇഷ്ടമുള്ള വിഷയത്തിൽ ആഗോളതലത്തിൽ സംഭവിക്കുന്ന ഓരോ ചലനവും അവർക്കറിയാം. അവരുടെ അറിവിനു മുന്നിൽ പകച്ചുപോകാറുണ്ടെങ്കിലും പല മാതാപിതാക്കളും അതു പുറത്തുകാണിക്കാറില്ല. ‘ഇതൊക്കെ അറിഞ്ഞിട്ട് എന്താ കാര്യം, പരീക്ഷയ്ക്ക് മാർക്ക് കിട്ടണം.’ എന്ന കുറ്റപ്പെടുത്തലാണ് പലരും നടത്താറുള്ളത്.  

സ്ക്രീൻ ടൈം വിലക്കുകയല്ല, നിയന്ത്രിക്കുകയാണ് വേണ്ടത്. ഫിറ്റ്നസിലും ആരോഗ്യ കാര്യങ്ങളിലും പ്രാഥമിക അറിവ് ചെറുപ്പത്തിലേ നൽകുക. ശീലങ്ങളിൽ അവർക്കു മാതൃകയാകുക. അത്രയും മാതാപിതാക്കൾ ചെയ്താൽ കുട്ടികൾ മിടുക്കരാകുമെന്നു മാത്രമല്ല, നിങ്ങൾക്ക് പലകാര്യങ്ങളിലും നല്ലൊരു വഴികാട്ടിയായും അവർ മാറും.  

ഞങ്ങൾക്കു പറയാനുള്ളത്:

നമുക്കൊന്ന് ജെൻസി യുടെയും ആൽഫയുടെയും പക്ഷത്തുനിന്ന് ചിന്തിക്കാം.  അവർ പറയുന്നത് ശ്രദ്ധിക്കാം.  

∙ ഞങ്ങളെ ‘മടിയന്മാർ’ എന്നു വിളിക്കുന്നതിനു മുൻപ്  ഞങ്ങൾ എന്തുകൊണ്ടാണ് ഇത്രയും തളർന്നുപോയതെന്നു  ചോദിക്കൂ. പഠനവും കരിയറും ഭാവിയും മാത്രമല്ല, ഓ രോ നിമിഷവും പെർഫെക്റ്റ് ആയിരിക്കണം എന്ന സോഷ്യൽമീഡിയ സമ്മർദം ഞങ്ങളെ ശ്വാസം മുട്ടിക്കുന്നുണ്ട്.

 ∙ വസ്ത്രധാരണത്തെയോ സംസാരിക്കുന്ന ഭാഷയെയോ നോക്കി ഞങ്ങളെ അളക്കരുത്. ഞങ്ങൾ ചോദിക്കുന്നത് ഉ പദേശങ്ങളുടെ നീണ്ട പട്ടികയല്ല; ആദ്യം ഞങ്ങളുടെ ഭാഗം മുഴുവനായും കേൾക്കാൻ ക്ഷമയുള്ള ഒരാളെയാണ്.

∙നിങ്ങൾ വളർന്ന ലോകമല്ല ഞങ്ങളുടേത്. അതുകൊണ്ട് നിങ്ങളുടെ അളവുകോലുകൾ വച്ചു ഞങ്ങളുടെ സന്തോഷത്തെ അളക്കരുത്. ഞങ്ങൾക്കും സ്നേഹിക്കപ്പെടണം, പക്ഷേ, അതു ഞങ്ങളായി നിന്നുകൊണ്ടുതന്നെ ആകണം.

കണക്ട് ആകാം, തുടങ്ങാം മാറ്റം 

പുതിയ തലമുറയെ അടക്കിഭരിക്കാൻ ശ്രമിക്കുന്നതു വെള്ളം കൈക്കുമ്പിളിൽ സൂക്ഷിക്കുന്നപോലെയാണ്. അത് വിരലുകൾക്കിടയിലൂടെ ചോർന്നുപോകും. അവരെ നിയന്ത്രിക്കുന്നതിനു പകരം അവരുമായി ‘കണക്റ്റ്’ ആവുകയാണ് ഏക വഴി.

∙ കേൾക്കുക (Active Listening): മക്കൾ സ്കൂളിൽ പോയി വീട്ടിലെത്തുമ്പോൾ  ചോദ്യം ചെയ്യലല്ല വേണ്ടത്. ഇന്ന് നിന്റെ ദിവസം എങ്ങനെയുണ്ടായിരുന്നു? എന്നു ചോദിക്കാം. അവർ സംസാരിക്കുമ്പോൾ ഫോൺ മാറ്റി വയ്ക്കുക.

അവർ ഒരു പ്രശ്നം പറയുമ്പോൾ പെട്ടെന്നു പരിഹാരം നിർദേശിക്കരുത്. ചിലപ്പോൾ അവർക്കു പരിഹാരമല്ല, ഒന്ന് കേൾക്കാനുള്ള മനസ്സാകും ആവശ്യം.

∙ വികാരങ്ങളെ അംഗീകരിക്കുക: ഇതൊക്കെ എന്ത്, ഇതിലും വലുതു ഞങ്ങൾ കണ്ടിരിക്കുന്നു എന്നു പറയരുത്. അവരുടെ പ്രശ്നം നിങ്ങൾക്കു ചെറുതായിരിക്കാം, എന്നാൽ, അവർക്ക് അതു ലോകത്തോളം വലുതാണ്. നിനക്കു വിഷമമായി എന്ന് എനിക്കു മനസ്സിലാകുന്നുണ്ട് എന്ന ഒരൊറ്റ വാക്ക് നൽകുന്ന ആശ്വാസം വളരെ വലുതാണ്.

∙ ഡിജിറ്റൽ നിയന്ത്രണം: ഉത്തരവുകൾ ഇറക്കുന്നതിന് പകരം, രാത്രി ഭക്ഷണസമയത്തോ ഉറങ്ങുന്നതിന് മുൻപോ കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ച് ഫോൺ മാറ്റിവയ്ക്കുന്ന ശീലം ഉണ്ടാക്കുക.  

∙ ഉപാധികളില്ലാത്ത സ്നേഹം: മാർക്കിന്റെയോ നേട്ടങ്ങളുടെയോ അടിസ്ഥാനത്തിലല്ലാതെ, അവർ നിങ്ങളുടെ മ ക്കളാണ് എന്ന കാരണത്താൽ മാത്രം അവരെ സ്നേഹിക്കുക. അംഗീകരിക്കുക.

∙ താരതമ്യം ചെയ്യരുത്: സോഷ്യൽമീഡിയ നൽകുന്ന താരതമ്യത്തിന്റെ മുറിവുകൾക്കു പുറമെ സ്വന്തം വീട്ടിൽ നിന്നുകൂടി താരതമ്യം വരുമ്പോൾ അവർ കൂടുതൽ ഉൾവലിയും.

 ∙സ്വകാര്യതയെ മാനിക്കുക: അവരുടെ ഓരോ രഹസ്യങ്ങളും ചികഞ്ഞെടുക്കാൻ ശ്രമിക്കരുത്. വിശ്വാസം കാണിച്ചാൽ മാത്രമേ അവർ മനസ്സുതുറക്കൂ.

***

രാത്രി ഏറെ  വൈകിയിരിക്കുന്നു. നഗരം അൽപം  ശാന്തമായിട്ടുണ്ട്. മെട്രോ പാളത്തിലൂടെ അവസാനത്തെ വണ്ടിയും പാഞ്ഞുപോയി. പന്ത്രണ്ടാം നിലയിലെ ആ ഫ്ലാറ്റിൽ, അനുപമ അയാന്റെ മുറിയുടെ വാതിലിൽ വീണ്ടും തട്ടി. പ ക്ഷേ, ഇത്തവണ ആ ശബ്ദത്തിൽ നീരസമോ ആജ്ഞയോ ഉണ്ടായിരുന്നില്ല.

‘‘അയാൻ... മോൻ പഠിക്കുകയാണെന്ന് അറിയാം. പക്ഷേ, നിനക്ക് എപ്പോഴെങ്കിലും സംസാരിക്കാൻ തോന്നിയാൽ... മമ്മ ഇവിടെയുണ്ടു കേട്ടോ.’’

മുറിക്കുള്ളിൽ ഹെഡ്‌ഫോണിലൂടെ പാട്ടുകേട്ടിരുന്ന ആ പതിനേഴുകാരൻ ഒരു നിമിഷം നിശ്ചലമായി. സ്ക്രീനിലേക്ക് ഉറ്റുനോക്കിയിരുന്ന അവന്റെ കണ്ണുകൾ നിറഞ്ഞു.

വാതിലിന്റെ കുറ്റി പതുക്കെ നീങ്ങി, വാതിൽ പാതി തുറക്കപ്പെട്ടു. പുറത്തുനിന്നുള്ള വെളിച്ചം ആ ഇരുണ്ട മുറിയിലേക്കു വീണു.

മാറ്റങ്ങൾ വരുന്നത് എപ്പോഴും വലിയ വിപ്ലവങ്ങളിലൂടെയല്ല; ഞാൻ നിന്നെ കേൾക്കാം എന്നൊരു വിട്ടുവീഴ്ചയിലൂടെയാണ്.

നമ്മൾ ഇത്രയും കാലം ഈ കുട്ടികളെക്കുറിച്ച്, അവരുടെ കുറ്റങ്ങളെക്കുറിച്ചു മാത്രം ഉച്ചത്തിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, ഒരിക്കൽ പോലും, അവർ പറയാൻ ശ്രമിക്കുന്നത് എന്താണെന്നു ശാന്തമായി കേട്ടിരുന്നില്ല. ആ കേൾവി തുടങ്ങുന്നിടത്താണ്, അടഞ്ഞ വാതിലുകൾ ഹൃദയങ്ങളിലേക്കു തുറക്കപ്പെടുന്നത്. ∙

Understanding Gen Z and Gen Alpha Anxieties:

Gen Z and Gen Alpha children face unprecedented mental health challenges and communication gaps with their parents in today's digital age. Parents often struggle to understand modern relationship dynamics, intense academic pressures, and digital-era behaviors like keeping doors locked or wearing headphones for sensory relief. Rather than dismissing these reactions as laziness or drama, older generations must practice active listening and validate their children's emotions. Hyper-connectivity paradoxes and the fear of missing out further isolate youngsters despite being constantly online. Building a bridge between generations requires empathy, unconditional love, and respecting their need for privacy rather than enforcing strict control. Ultimately, shifting from a mindset of constant judgment to one of compassionate listening will help heal fractured family relationships.