Saturday 20 October 2018 05:11 PM IST : By ലിസ്‌മി എലിസബത്ത് ആന്റണി

ഈച്ച പൊതിയാത്ത മീനാണെങ്കിൽ സൂക്ഷിക്കണം; വിഷമയമില്ലാത്ത മീൻ കഴിക്കാൻ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

fish

മീൻ ഒരുപാട് ഇഷ്ടമായിരുന്നു. ആസ്വദിച്ചു കഴിച്ചിരുന്നു. കുടമ്പുളിയിട്ടു കറിവച്ചും തേങ്ങാ ചേർത്തു പീരവച്ചും നല്ല വെളിച്ചെണ്ണയിലും വാഴയിലയിലും വറുത്തും... ഇപ്പോൾ കഴിക്കാറില്ല. വീട്ടിൽ വാങ്ങാറുമില്ല.

മീനെന്നു കേൾക്കുമ്പോൾ തന്നെ എന്തോ ഒരു ഭയം. അറിഞ്ഞോണ്ട് വിഷം കഴിക്കുന്ന പോലെ ’’ –ഇത് ഒരാളുടെ മാത്രം വെളിപ്പെടുത്തലല്ല. മലയാളികളുടെയെല്ലാം മനസ്സിലിരിപ്പ് ഇതു തന്നെ.

ഫോർമലിനും അമോണിയയും ചേർത്ത മീൻ, ആന്റിബയോട്ടിക് ചെമ്മീനുകൾ... എല്ലാം കൂടി മനസ്സമാധാനം പാതി കളഞ്ഞുവെന്നു പറയാം. അരി, പാൽ ഇവയെക്കാളേറെ മീൻ കഴിക്കുന്നവരാണു മലയാളികൾ. മുതിർന്ന ഒരാൾ വർഷം 30 കിലോ മീനെങ്കിലും കഴിക്കുന്നുണ്ട്. അങ്ങനെ മീനുമായി നല്ല ഭക്ഷണബന്ധം കാത്തു സൂക്ഷിക്കവേയാണ് ഇടിത്തീ പോലെ ഫോർമലിന്റെ വരവ്.

മീനിലെ വിഷമയം എങ്ങനെ അപകടകരമാകും? വിഷാംശമില്ലാത്ത നല്ല മീൻ എങ്ങനെ തിരഞ്ഞെടുക്കാം? ഒന്നു കൂടി ചിന്തിക്കേണ്ട നേരമായി. ഒാരോ വീട്ടിലും ആവശ്യമായ മീൻ ഉൽപാദിപ്പിക്കാമെന്ന പുതിയ ആശയം ടെൻഷനകറ്റും.

‘എന്റെ ലിനി ഒരുപാട് ആഗ്രഹിച്ചു കാണും...’; ദീപ്തമായ ഓർമ്മകൾ സാക്ഷി, സജീഷിന്റെ മടിയിലിരുന്ന് അക്ഷരമധുരം നുണഞ്ഞ് സിദ്ധാർത്ഥ്

ഫോർമലിൻ ചേരുമ്പോൾ

fish-1

മീൻ പിടിച്ച് ഉടൻ ഫോർമലിൻ ചേർക്കുകയാണ് പതിവ്. കടലിൽ നിന്നു മീൻ കൊണ്ടു വരുന്ന ദീർഘയാത്രയിലും വിൽപനാഘട്ടങ്ങളിലും മീനുകൾ പുതുമ നിലനിർത്തുന്നതിന്റെ ക്രെഡിറ്റ് ഫോർമലിനാണ്. മീനുകളും മറ്റു കടൽവിഭവങ്ങളും ജീർണിക്കാതിരിക്കാൻ സഹായിക്കുന്നത് ഫോർമലിന്റെ ആന്റി മൈക്രോ ബിയൽ ഗുണം ആണ്. ഫ്രഷ്നസ്, ദൃഢത, തിളങ്ങുന്ന കണ്ണുകൾ, ഉറച്ച മാംസം, ചുവന്ന ചെകിളപ്പൂവ്... ഇതെല്ലാമാണ് സംശുദ്ധമായ മീനിന്റെ ഗുണഗണങ്ങളായി വിലയിരുത്തുന്നത്. ഫോർമലിൻ ചേർത്ത മീനും ഈ ഗുണങ്ങൾ പ്രകടിപ്പിക്കും. കാഴ്ചയിൽ നല്ല അഴക്. എന്നാൽ മീനിന്റെ സ്വാഭാവികഗന്ധം ഉണ്ടാകില്ല. ചെകിളപ്പൂവിന്റെ ചുവപ്പുവർണം നില നിർത്താനും ഫോർമലിൻ ബഹുസമർഥനാണ്. മീനി ൽ െഎസ് ക്യൂബുകൾ ഇടണമെങ്കിൽ കൂടുതൽ സ്ഥലം വേണം. കൂടുതൽ ചെലവും വരും. അതെല്ലാമാണ് ഫോർമലിൻ എന്ന പോംവഴിയിലേക്കു വിൽപ്പനക്കാരെ എത്തിക്കുന്നത്. ഫോർമലിൻ ഒരു തവണ ഉപയോഗിച്ചാൽ എത്ര ശ്രമിച്ചാലും അതു മീനിൽ നിന്നു പൂർണമായി മാറ്റാനാകില്ല.

താൻ പിറന്ന ഗർഭപാത്രത്തിൽ മകൾക്ക് ജന്മം നൽകി ഒരമ്മ; ഇന്ത്യയിലും ഏഷ്യയിലും ആദ്യ സംഭവം!

മുറിച്ചു വച്ച മീൻ വാങ്ങേണ്ട, ശീതീകരിക്കണം

കഴിയുന്നതും ഫ്രഷ് എന്നുറപ്പാക്കി മീൻ വാങ്ങുക എന്നേ പറയാനാകൂ. വിഷാംശം കൂടുതൽ കലർന്നിരിക്കുന്നത് ആഴക്കടലിൽ നിന്നു പിടിച്ച് മുറിച്ചു വിൽക്കുന്ന വലിയ മീനുകളിലാണ്. വഴിയരികിൽ വിൽക്കുന്ന ഇത്തരം മീനുകൾ ശ്രദ്ധിച്ചാലറിയാം, ഈച്ച പോലും ഇരിക്കാറില്ല. ദിവസങ്ങളോളം അതേ പോലിരിക്കും. ചൂണ്ടയിട്ടു പിടിക്കുന്ന വലിയ മീനുകൾ ഉപയോഗിക്കാം.ചാള, അയല, ചെറു മീനുകൾ എന്നിവ താരതമ്യേന സുരക്ഷിതമാണ്. ചൂണ്ടയിടൽ പോലെ ഉൾനാടൻ പരമ്പരാഗതമത്സ്യബന്ധന മാർഗങ്ങൾ ചെയ്യുന്നവരെ ആശ്രയിക്കാം. അത്തരം മീനുകൾ ശുദ്ധിയുള്ളവയാണ്.

നല്ല ഫ്രഷ് മീനാണെങ്കിൽ രണ്ടുമണിക്കൂർ വരെ പുറത്തുവയ്ക്കാം. അതു കഴിഞ്ഞാൽ െഎസ് ക്യൂബുകൾ ഇട്ടു ഫ്രീസറിൽ വയ്ക്കണം. വെട്ടി വൃത്തിയാക്കിയും വയ്ക്കാം. ചെറുമീനുകളുൾപ്പെടെ പുറത്തു നിന്നു വാങ്ങുന്ന മീൻ ഫ്രിഡ്ജിൽ മൂന്നു ദിവസത്തിലേറെ സൂക്ഷിക്കരുത്. അതിനുള്ളിൽ പാകപ്പെടുത്തണം. മൂന്നു ദിവസം കഴിയുമ്പോൾ മീനിന്റെ തനതു രുചി നഷ്ടമായിത്തുടങ്ങും. ഫ്രീസറിൽ വയ്ക്കുമ്പോൾ ഒാരോ ദിവസവും ഉപയോഗിക്കാനുള്ള മീൻ വേർതിരിച്ച് വെവ്വേറെ പായ്ക്കറ്റുകളിലാക്കി വയ്‌‌ക്കാം. എല്ലാം ഒരു പായ്ക്കറ്റിലാണെങ്കിൽ ഇടയ്ക്കിടെ അതേ പായ്ക്കറ്റ് എടുക്കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത് ശീതീകരണത്തെ പ്രതികൂലമായി ബാധിക്കും. ഫ്രീസറിൽ മീൻ സൂക്ഷിക്കുമ്പോൾ മീൻ പായ്ക്കറ്റിനുള്ളിൽ െഎസ് ക്യൂബുകളിട്ടു വയ്ക്കാം. അല്ലെങ്കിൽ പായ്ക്കറ്റിൽ അൽപം വെള്ളം ചേർത്തു വയ്ക്കാം. ഈ വെള്ളം ഉറഞ്ഞ് െഎസ് ആയി മീനിനോടു ചേർന്ന് സംരക്ഷണ കവചമായി നിൽക്കും.

‘ഞമ്മളെ മൂസാക്കായി പിന്നേം കെട്ടി’; വിനോദ് കോവൂരിന്റെ ‘രണ്ടാം കല്യാണത്തിന്’ ആശംസയുമായി പാത്തു

ഈ‘ചില്ലിങ് സംരക്ഷണം’ മീനിനു നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ഫ്രീസറിൽ നിന്നെടുത്ത മീൻ തണുപ്പു മാറി അന്തരീക്ഷ ഉൗഷ്മാവിലെത്തിയ ശേഷമേ പാകപ്പെടുത്താവൂ. അതിനായി വെള്ളത്തിൽ അൽപനേരം മീൻ ഇട്ടുവയ്ക്കാം. മീൻകറിയിൽ ചേർക്കാനുള്ള കുടമ്പുളി ഇട്ടു വച്ചിരിക്കുന്ന വെള്ളം കളയരുത്. അത് മീൻ കഴുകാൻ ബെസ്റ്റ് ആണ്. വെട്ടി വൃത്തിയാക്കി ഉപ്പു കല്ലിട്ടു നന്നായി തിരുമ്മിയെടുത്ത മീൻ ഇനി കുടമ്പുളി വെള്ളത്തിൽ ഒന്നു കഴുകിയെടുത്തോളൂ. വിഷാംശം ഒരു പരിധിവരെ അകറ്റാം. ചെതുമ്പലുകൾ പൂർണമായും നീക്കണം. തൊലി മാറ്റേണ്ടവയുടെ തൊലി മാറ്റണം. വെട്ടിയൊരുക്കി മൂന്നു പ്രാവശ്യമെങ്കിലും നന്നായി കഴുകണം.

വിവരങ്ങൾക്കു കടപ്പാട്; ഡോ. കെ.ജി. പത്‌മകുമാർ

‘അവൾ‌ തന്റേടി, അപൂർവ്വയിനം വിത്ത്...കളി ഇങ്ങോട്ട് വേണ്ട’; തെറിവിളിച്ചവർക്ക് ‘എ ക്ലാസ്’ മറുപടിയുമായി ചിന്മയിയുടെ ഭർത്താവ്

‘എന്നെ ദൃഢമായി ശരീരത്തോട് ചേർത്ത് നിർത്തി, കെട്ടിപ്പിടിച്ചു’; അർജുനെതിരെ മലയാളി നടി; മീ ടൂ