മേക്കപ്പ് മുതൽ വസ്ത്രങ്ങളുടെ ഫിറ്റിങ് വരെ, ശരീരഘടന മുതൽ ക്യാറ്റ് വോക്ക് വരെ: ഈ ഗ്രൂമിങ് അടിമുടി അപ്ഡേറ്റഡ്
അടിമുടി മാറാൻ ഒരുക്കമാണോ? വനിതാ മിസ് കേരള മത്സരമിങ്ങെത്തി... പുറം മോടി മാത്രമല്ല മത്സരാർഥികളെ അടിമുടി ‘അപ്ഡേറ്റഡ്’ ആക്കാനുള്ള ഗ്രൂമിങ്ങും ഇവന്റിനു സ്വന്തം... മത്സരത്തിനായി വേദിയിൽ കയറി ആത്മവിശ്വാസത്തോടെ റാമ്പ്–വാക്ക് നടത്തുന്ന പെൺകുട്ടികൾ, നിശ്ചയദാർഢ്യത്തോടെ വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി
അടിമുടി മാറാൻ ഒരുക്കമാണോ? വനിതാ മിസ് കേരള മത്സരമിങ്ങെത്തി... പുറം മോടി മാത്രമല്ല മത്സരാർഥികളെ അടിമുടി ‘അപ്ഡേറ്റഡ്’ ആക്കാനുള്ള ഗ്രൂമിങ്ങും ഇവന്റിനു സ്വന്തം... മത്സരത്തിനായി വേദിയിൽ കയറി ആത്മവിശ്വാസത്തോടെ റാമ്പ്–വാക്ക് നടത്തുന്ന പെൺകുട്ടികൾ, നിശ്ചയദാർഢ്യത്തോടെ വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി
അടിമുടി മാറാൻ ഒരുക്കമാണോ? വനിതാ മിസ് കേരള മത്സരമിങ്ങെത്തി... പുറം മോടി മാത്രമല്ല മത്സരാർഥികളെ അടിമുടി ‘അപ്ഡേറ്റഡ്’ ആക്കാനുള്ള ഗ്രൂമിങ്ങും ഇവന്റിനു സ്വന്തം... മത്സരത്തിനായി വേദിയിൽ കയറി ആത്മവിശ്വാസത്തോടെ റാമ്പ്–വാക്ക് നടത്തുന്ന പെൺകുട്ടികൾ, നിശ്ചയദാർഢ്യത്തോടെ വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി
അടിമുടി മാറാൻ ഒരുക്കമാണോ?
വനിതാ മിസ് കേരള മത്സരമിങ്ങെത്തി... പുറം മോടി മാത്രമല്ല മത്സരാർഥികളെ അടിമുടി ‘അപ്ഡേറ്റഡ്’ ആക്കാനുള്ള ഗ്രൂമിങ്ങും ഇവന്റിനു സ്വന്തം...
മത്സരത്തിനായി വേദിയിൽ കയറി ആത്മവിശ്വാസത്തോടെ റാമ്പ്–വാക്ക് നടത്തുന്ന പെൺകുട്ടികൾ, നിശ്ചയദാർഢ്യത്തോടെ വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നവർ... കാണുന്നവരെക്കൊണ്ട് ‘വൗ’ എന്ന് പറയിപ്പിക്കുന്ന ഈ മിന്നും പ്രകടനങ്ങൾക്ക് പിന്നിൽ അത്രത്തോളം തന്നെ പ്രയത്നമുണ്ട്. പല സാഹചര്യങ്ങളിൽ നിന്ന് വരുന്ന പല തരം ആളുകളെ അവരരവരുടെ പ്രതിഭയെ മെച്ചപ്പെടുത്തുന്ന തരത്തിൽ മാജിക്കൽ ട്രാൻഫർമേഷൻ നൽകുന്ന പല ഗ്രൂമിങ്ങ് രീതികളും ഫൈനൽ മത്സരത്തിന് മുൻപേ തന്നെ തുടങ്ങും.
ഗ്രൂമിങ്ങ് പല തരം
∙ ചോദ്യങ്ങളെ അഭിമുഖീകരിക്കാം
ചോദ്യകർത്താക്കൾ ചോദിക്കുന്ന ചോദ്യങ്ങളെ എങ്ങനെ എടുക്കാം, എങ്ങനെ ചിന്തിക്കാനുള്ള സമയം ഇടയ്ക്ക് കണ്ടെത്താം, രസകരമായി എങ്ങനെ നർമം ഉപയോഗിക്കാം...തുടങ്ങിയ കാര്യങ്ങൾ വിദഗ്ധരിൽ നിന്ന് നേരിട്ട് പഠിച്ചെടുക്കാം. കുഴക്കുന്ന ചോദ്യങ്ങളെ പോലും എങ്ങനെ ആയാസകരമായി നേരിടാം എന്നിവയും ഗ്രൂമിങ്ങിന്റെ ഭാഗമായി ശീലിക്കാം. ഇവയൊക്കെ ഭാവിയിലേക്ക് തന്നെയുള്ള മുതൽക്കൂട്ടായി മാറും.
∙ ഹെയർ സ്റ്റൈലിങ്ങ്:
ഒരു വ്യക്തിയുടെ ലുക്കിനനുസരിച്ച് മുടി കൂടി സ്റ്റൈൽ ചെയ്തിടുമ്പോഴാണ് ആ ലുക്കിന്റെ പൂർണത വരുന്നത്. ഏറ്റവും ട്രെന്റിയായൊരു മുടിക്കെട്ടുണ്ടെങ്കിലും എല്ലാവർക്കും എല്ലാതരം മുടി കെട്ടും ചേരണമെന്നില്ല. ഒരാളുടെ മുഖത്തിന്റെ ആകൃതിക്കനുസരിച്ചും ഇടുന്ന വസ്ത്രത്തിനും ആഭരണത്തിനും ഒക്കെ അനുസരിച്ച് ഹെയർ സ്റ്റൈലിങ്ങ് ചെയ്താൽ അതൊരാളുടെ സ്റ്റൈലിനെ വേറിട്ടതാക്കുമെന്നതിൽ സംശയമില്ല. ഗ്രൂമിങ്ങിൽ ഹെയർ സ്റ്റൈലിങ്ങിനുള്ള പങ്ക് വളരെ വലുതാണ്. അതേ കുറിച്ച് വിദഗ്ദർ നിങ്ങൾക്ക് ക്ലാസുകൾ തരുന്നതാണ്.
∙ മേക്കപ്പ്:
സ്വയം മെയ്ക്കപ്പ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മറ്റൊരാളെ കൊണ്ട് മെയ്ക്കപ്പ് ചെയ്യിപ്പിക്കുമ്പോൾ നൽകേണ്ട നിർദേശങ്ങള്‍ ഇവയെയൊക്കെ കുറിച്ച് ഗ്രൂമിങ്ങ് സെഷനിൽ മത്സരാർത്ഥികൾക്ക് വ്യക്തമായ ധാരണ കിട്ടും. ഒരാളുടെ ഹൈലൈററ് ചെയ്യേണ്ട മുഖത്തെ ഭാഗങ്ങൾ, ഓരോ സാഹചര്യത്തിനനുസരിച്ചും തീമിനനുസരിച്ചും എങ്ങനെ ഭംഗിയായി ഒരുങ്ങാം എന്നൊക്കെ കേരളത്തിലെ പേരെടുത്ത മെയ്ക്കപ്പ് ആർട്ടിസ്റ്റുകളുടെ ക്ലാസുകൾ ഒക്കെ ഗ്രൂമിങ്ങിന്റെ സവിശേഷതയാണ്.
∙ ശരീര ഘടന, ശരീര ഭാഷ മെയ്ക്കോവർ
വിവിധ തരം ശരീരഘടനയുള്ളവരാണ് നമ്മൾ ഓരോരുത്തരും, മറ്റൊരാളെ പോലെ ആകാനല്ല മറിച്ച് അവവവന്റെ ശരീര ഭാഷ മെച്ചപ്പെടുത്താനുള്ള വഴികൾ അറിഞ്ഞു വയ്ക്കാം. നിങ്ങളുടെ ശരീരത്തെ കാഴ്ച്ചയിൽ മാത്രമല്ല ആരോഗ്യകരമായി പോലും മോശമായി ബാധിക്കുന്ന മോശം ഇരുപ്പ്/നിൽപ്പ്/നടപ്പ് രീതികളെ കുറിച്ച് വ്യക്തമായി പറഞ്ഞു തന്ന അവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ടെക്നീക്കുകൾ, ആത്മവിശ്വാസത്തോടെ ഒരോ വസ്ത്രവും ‘ക്യാരി’ ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കുന്ന സെഷനുകൾ...
∙ വസ്ത്രങ്ങളുടെ ഫിറ്റിങ്ങ്/ തിരഞ്ഞെടുപ്പ്
നമുക്ക് ഓരോരുത്തർക്കും ഇണങ്ങുന്ന തരം സ്റ്റൈലുകള്‍ ഏതൊക്കെയെന്നറിയാം. ഒരേ ഉടുപ്പിൽ തന്നെ സ്റ്റൈലിങ്ങ് വ്യത്യാസപ്പെടുത്തി പല ലുക്കുകൾ കൊണ്ടുവരാം, അതേ പോലെ ഒരേ തരം വസ്ത്രങ്ങളിൽ ചില ഡിസൈൻ വ്യത്യാസങ്ങൾ വരുത്തി വണ്ണം കൂട്ടിയോ കുറച്ചോ കാണിക്കണമെന്നുള്ളവർക്ക് പോക്കം കുറവോ കൂടുതലോ തോന്നിപ്പിക്കണമെങ്കിലോ... അത്തരം ഇല്ല്യൂഷനുകൾ കൊണ്ടു വരാം. അതേക്കുറിച്ചൊക്കെ വിശദമായ ക്ലാസുകൾ ഗ്രൂമിങ്ങിലൂടെ മനസിലാക്കാം.
∙ നടത്തം മെച്ചപ്പെടുത്താം
ക്യാറ്റ് വാക്ക്, പവർ വാക്ക് ഉൾപ്പെടെയുള്ള പല തരം നടപ്പ് രീതികൾ പരിശീലിക്കാം. അവസരത്തിനൊത്ത് ഇവ ഉപയോഗിക്കുകയും ചെയ്യാം.
∙ വ്യക്തികൾക്കനുസൃതമായ ഗ്രൂമിങ്ങ്
സ്വന്തം ചർമത്തിന്റെ നിറത്തിനനുസരിച്ചും സ്വഭാവത്തിനുമനുസരിച്ചുള്ള ചർമ സംരക്ഷണ രീതികൾ, നഖങ്ങളുടെ പരിചരണം, വ്യക്തി ശുചിത്വ മാർഗങ്ങൾ തുടങ്ങിയ പല കാര്യങ്ങളിലുമുള്ള ആഴത്തിലുള്ള അറിവ് ഒപ്പം കൂട്ടാം.
∙ കൊച്ച് കൊച്ച് പ്രതിസന്ധികളെ തരണം ചെയ്യാം:
ചിലപ്പോൾ ഇടാനുദ്ദേശിച്ചിരുന്ന ഉടുപ്പിന് ചെറിയ കേടുപാടുകൾ വരാം, അണിയേണ്ടിയിരുന്ന ആഭരണം എടുക്കാൻ മറക്കാം... ഇതേ പോലുള്ള കാര്യങ്ങൾ എങ്ങനെ സ്മാർട്ടായി കൈകാര്യം ചെയ്യാം? പരിഹാരം കണ്ടെത്താം... എന്നതൊക്കെ പരിചയസമ്പന്നരായ വ്യക്തികളിൽ നിന്ന് കണ്ടും കേട്ടും പഠിക്കാം.
∙ വാർഡോബ് മസ്റ്റ് ഹാവ്സ്
ഒരു ഫാഷൻ എന്തൂസിയാസ്റ്റിന്റെ പക്കൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട വസ്ത്രങ്ങള്‍ എന്തൊക്കെയാകും? അതിനൊപ്പം ചേർക്കാവുന്ന ആക്സറീസും മെയ്ക്കപ്പും ഏതെല്ലാം? ഇത്തരം കാര്യങ്ങൾ മനസിലാക്കി വച്ച് നിങ്ങൾക്ക് നിങ്ങളുടേതായ സ്റ്റൈൽ തന്നെ കൊണ്ടുവരാൻ സാധിക്കുന്ന തരം വിവരങ്ങൾ ഗ്രൂമിങ്ങിലൂടെ സ്വന്തമാക്കാം.
∙ മാനസിക സമ്മർദ്ദങ്ങളെ നേരിടാം
ആൾക്കൂട്ടത്തിൽ നിന്നും നല്ല കമന്റുകളും മോശം കമന്റുകളും വരാം അവ കൈകാര്യം ചെയ്യേണ്ടതെങ്ങനെ? ഇത്ര വലിയ ജനക്കൂട്ടത്തിനു മുന്നിൽ ആത്മവിശ്വാസത്തോടെ നിൽക്കാനുള്ള വഴികൾ, ഇടയ്ക്ക് മാനസികമായി ഡൗൺ ആകുന്ന ദിവസങ്ങൾ വരാം– അവയെ എങ്ങനെ നേരിടാം, എങ്ങനെ ആരോഗ്യകരമായി മത്സരിക്കാം? ഒപ്പമുള്ള പല തരം ആളുകളുമായി ഇടപഴകാം... തുടങ്ങി പലതരം മാനസികമായ തയ്യാറെടുപ്പുകളും കൂടി ഇത്തരം മത്സരങ്ങളുടെ ഭാഗമാണ്. അതിനായി മാനസികമായി തയ്യാറാകാനുള്ള വഴികളും ഇവയിലുൾപ്പെടുത്തിയിട്ടുണ്ട്.
കല്യാണ്‍ സില്‍ക്സ് ആണ് വനിത മിസ് കേരള 2025ന്റെ മുഖ്യ സ്പോൺസർ. ജെയ്ൻ യൂണിവേഴ്സിറ്റി കൊച്ചി പവേർഡ് ബൈ സ്പോൺസറും വി സ്റ്റാര്‍, കംഫര്‍ട് പാര്‍ട്ണറും അമേറ, ജുവല്ലറി പാര്‍ട്ണറും മെഡിമിക്സ്, സ്കിന്‍ & ഹെയര്‍കെയര്‍ പാര്‍ട്ണറും ഡാസ്‍ലർ, ബ്യൂട്ടി പാര്‍ട്ണറും റെഡ്പോർച്ച് നെസ്റ്റ്, ഡ്രീം ഹോം പാർട്ണറുമാണ് .