വേനൽതുടങ്ങുമ്പോൾ നമ്മുടെ നാട്ടിൽ മഞ്ഞനിറത്തിൽ കൊന്ന പൂക്കുന്നതുപോലെ, കുങ്സ്ട്രാ ഗാർഡനിലെ ചെറിമരങ്ങൾ പൂവിട്ടു, വസന്തത്തിന്റെ വരവറിയിച്ച്. ചെറി ബ്ലോസ്സം എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്നത് ജപ്പാന്റെ പേരാണ്. ജപ്പാനിൽ ഏതാണ്ട് 2000 വർഷങ്ങൾ പഴക്കമുള്ള ചെറി പൂക്കളുടെ മരങ്ങൾ ഉണ്ടത്രേ. 1912ൽ

വേനൽതുടങ്ങുമ്പോൾ നമ്മുടെ നാട്ടിൽ മഞ്ഞനിറത്തിൽ കൊന്ന പൂക്കുന്നതുപോലെ, കുങ്സ്ട്രാ ഗാർഡനിലെ ചെറിമരങ്ങൾ പൂവിട്ടു, വസന്തത്തിന്റെ വരവറിയിച്ച്. ചെറി ബ്ലോസ്സം എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്നത് ജപ്പാന്റെ പേരാണ്. ജപ്പാനിൽ ഏതാണ്ട് 2000 വർഷങ്ങൾ പഴക്കമുള്ള ചെറി പൂക്കളുടെ മരങ്ങൾ ഉണ്ടത്രേ. 1912ൽ ജപ്പാൻ ചെറി പൂക്കളെ സൗഹൃദത്തിന്റെ പൂക്കൾ ആയി ആണ് അവതരിപ്പിച്ചത്.

ജപ്പാന്റെ ദേശീയ പുഷ്പമാണ് ചെറി പൂക്കൾ. ജപ്പാനിലെ നോട്ടുകളിലും നാണയങ്ങളിലും ചെറി ബ്ലോസ്സം കാണാൻ കഴിയും... വസന്തത്തിന്റെ അടയാളപ്പെടുത്തൽ ആണ് ജപ്പാനിൽ സാകൂറ എന്നറിയപ്പെടുന്ന ചെറി പൂക്കൾ.

ADVERTISEMENT

വർഷത്തിന്റെ നല്ലൊരു ഭാഗം തണുപ്പിൽ മൂടി കിടക്കുന്ന സ്വീഡനിൽ വേനലിന്റെ വരവറിയിച്ചുകൊണ്ടു എങ്ങും ചെറി ബ്ലോസ്സം പൂത്തു നിൽക്കുന്നു. അതിൽ ഏറ്റവും മനോഹരമായത് കുങ്സ്ട്രാ ഗാർഡനിലെ ചെറി ബ്ലോസ്സം കാഴ്ചകളാണ്. ഇളം പിങ്ക് നിറത്തിൽ പൂത്തു നിൽക്കുന്ന ചെറി ബ്ലോസ്സം കാഴ്ചകൾ കാണാനും ചിത്രങ്ങൾ പകർത്താനും തദ്ദേശീയരും വിദേശീയരുമായ ആയിരക്കണക്കിന് സഞ്ചാരികളാണ് സ്വീഡിഷ് തലസ്ഥാനത്ത് എത്തിച്ചേരുന്നത്.

കണ്ണിനും മനസിനും കുളിർമയേകുന്ന ചെറിബ്ലോസ്സം കാഴ്ചകൾ ഏതാനും ആഴ്ചകൾ മാത്രം നീണ്ടുനിൽക്കുന്ന പ്രകൃതിയുടെ ഒരു സമ്മാനമാണ്. ജപ്പാനിലും മറ്റു സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്ക കാനഡ തുടങ്ങിയ രാജ്യങ്ങളിലും ചെറി ബ്ലോസ്സം കാഴ്ചകളുടെ വിരുന്നൊരുക്കുന്നു. ചെറി ബ്ലോസ്സം കാഴ്ചകൾ ഇന്ത്യയിൽ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലും കാണപ്പെടുന്നു

ADVERTISEMENT

കേവലം രണ്ടാഴ്ച്ച മാത്രം നീണ്ടു നിൽക്കുന്ന ചെറി പൂക്കൾ കാഴ്ചകൾ ഇനി കാണാൻ അടുത്ത വസന്തകാലത്തിനു കാത്തിരിക്കാം...

ADVERTISEMENT
ADVERTISEMENT