നിയുവേ ദ്വീപ് വെറും 1600 പേർ മാത്രം താമസിക്കുന്ന ഒരു കുഞ്ഞു ദ്വീപാണ് നിയുവേ. അതുകൊണ്ടു തന്നെ സഞ്ചാരിയായി വരുന്നവർ ദ്വീപിലൊരാളായിട്ടാണു തിരിച്ചു പോകുക എന്നൊരു ചൊല്ലുണ്ട് ഈ പസിഫിക് ദ്വീപിൽ. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ഈ ദ്വീപ് എങ്കിലും ഏറ്റവും വലിയ പവിഴപ്പുറ്റുകളുള്ളതും ഈ

ഇന്ത്യക്കാർക്കു ട്രാവൽ ഇളവുകൾ നൽകുന്ന 2 രാജ്യങ്ങൾ ഇതാ...

നിയുവേ ദ്വീപ്

ADVERTISEMENT

വെറും 1600 പേർ മാത്രം താമസിക്കുന്ന ഒരു കുഞ്ഞു ദ്വീപാണ് നിയുവേ. അതുകൊണ്ടു തന്നെ സഞ്ചാരിയായി വരുന്നവർ ദ്വീപിലൊരാളായിട്ടാണു തിരിച്ചു പോകുക എന്നൊരു ചൊല്ലുണ്ട് ഈ പസിഫിക് ദ്വീപിൽ. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ഈ ദ്വീപ് എങ്കിലും ഏറ്റവും വലിയ പവിഴപ്പുറ്റുകളുള്ളതും ഈ പ്രദേശങ്ങളിലാണ്. സഞ്ചാരികളുടെ പ്രിയസങ്കേതമായി ഈ ദ്വീപ് അറിയപ്പെടുന്നതിന്റെ പ്രധാന കാരണവും അതു തന്നെ. 

കാഴ്ചകൾ

ADVERTISEMENT

ദ്വീപിലെ ഗുഹകളും ഉള്ളിലെ ശുദ്ധജലസംഭരണികളും മഴക്കാടുകളുമാണു പ്രധാന ആകർഷണങ്ങൾ. തലസ്ഥാനം അലോഫി. കരയിൽനിന്നു മീറ്ററുകൾ അകലത്തിൽ തിമിംഗലങ്ങളുടെ കൂടെ നീന്താൻ സാധിക്കുന്ന ലോകത്തിലെ അപൂർവം സ്ഥലങ്ങളിലൊന്നാണു നിയുവേ. 

ട്രാവൽ പ്ലാൻ 

ADVERTISEMENT

ന്യൂസീലൻഡ് വഴിയാണു നിയുവേയില്‍ എത്തേണ്ടത്. 30 ദിവസത്തിൽ താഴെയാണു താമസമെങ്കിൽ വീസ ആവശ്യമില്ല. ന്യൂസീലൻഡ് ഡോളർ ആണു കറൻസി.  

കൈവശം വയ്ക്കേണ്ട രേഖകൾ 

∙ ഇന്ത്യൻ പാസ്പോർട്ട്, ട്രാവൽ ഇൻഷുറൻസ് നിർബന്ധം. 

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം – niueisland.com

മക്കാവൂ

ഏഷ്യയുടെ ലാസ്‌വെഗാസ് എന്ന വിശേഷണമുള്ള സുന്ദരനഗരം. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ മക്കാവൂ സഞ്ചാരികളുടെ പറുദീസയാണ്. ലോക പൈതൃകപട്ടികയിൽ ഇടം നേടിയ നിർമിതികൾ മക്കാവൂവിലുണ്ട്. ചൈനയുടെ തെക്കു കിഴക്കൻ തീരത്തുള്ള പ്രത്യേക ഭരണാധികാര മേഖലയാണ് മക്കാവൂ.

ഈ ചെറുനഗരത്തിന്റെ രുചിയിടങ്ങൾ പ്രസിദ്ധമാണ്. ക്രിയേറ്റീവ് സിറ്റി ഓഫ് ഗാസ്ട്രോണമി എന്ന യുനെസ്കോ അംഗീകാരം നേടിയിട്ടുണ്ട് മക്കാവൂ.  ചരിത്ര സ്മാരകങ്ങളുള്ള മക്കാവൂ പെനിൻസുലയും  ടയ്പ, കൊളോണെ എന്നീ ദ്വീപുകളുമടങ്ങിയതാണ് മക്കാവൂ നഗരം.

കാഴ്ചകൾ

മക്കാവൂ ഗ്രാൻഡ്പ്രിക്സ്, മക്കാവൂ ഇന്റർനാഷനൽ മ്യൂസിക് ഫെസ്റ്റിവൽ എന്നിവ ലോകസഞ്ചാരികളെ ആകർഷിക്കുന്നു. പൈതൃകപട്ടികയിൽ ഇടം പിടിച്ച കെട്ടിടങ്ങൾ, ചർച്ചുകൾ, മക്കാവുവിലെ ഏറ്റവും പഴക്കമേറിയ അ–മാ ക്ഷേത്രം, തനതു രുചി വിളമ്പുന്ന ഒട്ടേറെ റസ്റ്ററന്റുകൾ, മക്കാവൂ ടവർ, അമ്യൂസ്മെന്റ് പാർക്കുകൾ, ഭീമൻ പാണ്ടയടക്കമുള്ള അപൂർവ മൃഗങ്ങളെ കാണാനാള്ള പവലിയൻ, ചൈനീസ് ന്യൂ ഇയർ ആഘോഷങ്ങൾ, മ്യൂസിയങ്ങൾ.

ട്രാവൽ പ്ലാൻ

മൂന്നു ദിവസം മതി മക്കാവു കണ്ടു തീർക്കാൻ. കൊച്ചിയിൽനിന്ന് ഫ്ലൈറ്റുകളുണ്ട്. ഒരു ഇടത്താവളമുണ്ടാകും. റേറ്റ് ഏകദേശം ഒരുവശത്തേക്ക് 16,000 രൂപ മുതൽ മുകളിലോട്ട്. എട്ടു മണിക്കൂർ മുതൽ 14 മണിക്കൂർ വരെ യാത്രയുണ്ട് മക്കാവുവിലെത്താൻ.

കൈവശം വയ്ക്കേണ്ട രേഖകൾ  

∙ ആറു മാസം വാലിഡിറ്റിയുള്ള ഇന്ത്യൻ പാസ്പോർട്ട്.

∙ യാത്രയ്ക്കു മുൻപ് പ്രീ അറൈവൽ റജിസ്ട്രേഷൻ ഓൺലൈൻ ആയി ചെയ്യണം.

∙ 30 ദിവസത്തിൽ കൂടുതൽ ഇവിടെ താമസിക്കാൻ അനുമതിയില്ല.

കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി  

താഴെ പറയുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കാം.

https://www.immd.gov.hk/eng/services/visas/pre-arrival_registration_for_indian_nationals.html

ADVERTISEMENT