കടലിനും കായലിനും നടുവിലെ മനോഹരമായ മാളിയേക്കൽ റിസോർട്ട് Not just a location, but an experience
ഓഗസ്റ്റ് ഏഴാം തീയതി നടി അനുപമ പരമേശ്വരൻ ചെറായിയിലെ മാളിയേക്കൽ ഹെറിറ്റേജിൽ ഒരു കവർ ഫോട്ടോഷൂട്ടിനായി എത്തി. പ്രകൃതിയുടെ ഭംഗിയോടൊപ്പം ആധുനിക സൗകര്യങ്ങളും കലാപരമായ രൂപകൽപ്പനയും സമന്വയിപ്പിച്ച ഈ റിസോർട്ട്, 2011-ൽ ബ്രൈറ്റ് മാത്യുവും ഭാര്യ ടിയ ബ്രൈറ്റും ചേർന്ന് ആരംഭിച്ചതാണ്. ഇവിടെ ഇൻഫിനിറ്റി 360 ഡിഗ്രി സ്യൂട്ട്, വുഡൻ കോട്ടേജുകൾ, ബാംബൂ കോട്ടേജുകൾ തുടങ്ങി വ്യത്യസ്തമായ താമസ സൗകര്യങ്ങളുണ്ട്. കൂടാതെ, കടൽക്കാഴ്ചകളോടുകൂടിയ വേവ്സ് ബീച്ച് റെസ്റ്റോറന്റിലെ ഭക്ഷണം, മുളകൊണ്ടു നിർമ്മിച്ച വെൽനസ് സ്പാ, കയാക്കിങ് പോലുള്ള വിനോദോപാധികൾ എന്നിവയും അതിഥികൾക്ക് ആസ്വാദ്യകരമായ അനുഭവം നൽകുന്നു.

വനിതയ്ക്കായി അനുപമ പരമേശ്വരന്റെ കവർ ഫോട്ടോഷൂട്ട് നടന്ന ദിവസം. ആഗസ്റ്റ് ഏഴാം തീയതി.
ഇരിങ്ങാലക്കുടയിലെ അനുപമയുടെ വീട്ടിൽ നിന്നു ചെറായിക്ക് കാർ രാവിലെ തന്നെ പുറപ്പെട്ടു. ബീച്ചിനെ തൊട്ടു നിൽക്കുന്ന ഷൂട്ടിങ് ലൊക്കേഷനിൽ കൃത്യസമയത്തു തന്നെ വണ്ടിയെത്തി. മാളിയേക്കൽ ഹെറിറ്റൻസ്! അവിടെയാണ് ഷൂട്ടിനു വേണ്ട തയാറെടുപ്പുകൾ നടത്തിയിരിക്കുന്നത്.
അമ്മയ്ക്കും മേക്കപ്പ് ആർട്ടിസ്റ്റിനും മുൻപ് അനുപമയാണു പുറത്തേക്കിറങ്ങിയത്. തവിട്ടു നിറത്തിലെ ചുരുണ്ട മുടി ആരും ആദ്യമേ ശ്രദ്ധിക്കും. വരകളുള്ള ലൂസ് ഷർട്ടും പാന്റ്സുമിട്ട് സ്വന്തം പെട്ടിയും തൂക്കി വരുന്ന വരവു കണ്ടാൽ, ഇൻസ്റ്റഗ്രാമിൽ 16 മില്ല്യണിലേറെ ഫോളോവേഴ്സുള്ള നായിക തന്നെയല്ലേ ഇതെന്നു സംശയം തോന്നും. അത്രയ്ക്കു സിംപിൾ.
റിസോർട്ടിന്റെ ഭംഗിയാണ് ഷൂട്ടിങ് ടീമിനെ ഏറ്റവും പിന്തുണച്ചത്. ബീച്ചിന് അഭിമുഖമായി തലയെടുത്തു നിൽക്കുന്ന വുഡൻ കോട്ടേജുകൾ. മനസു നിറയ്ക്കുന്ന ആതിധേയത്വവും. 2011ൽ ജ്വല്ലറി വ്യവസായിയായ ബ്രൈറ്റ് മാത്യുവും ഭാര്യ ടിയ ബ്രൈറ്റും ചേർന്നാണ് ഈ സ്വപ്ന പദ്ധതിക്കു തുടക്കമിട്ടത്. പ്രകൃതിയോടു ചേർന്നു നിൽക്കുന്ന റിസോർട്ടുകൾ ഇരുവർക്കും താൽപര്യമായിരുന്നു.
‘‘ഞങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള അവധിക്കാല അനുഭവം അതിഥികൾക്കും നൽകണം എന്ന ചിന്തയാണ് മാളിയേക്കൽ ഹെറിറ്റൻസിന്റെ അടിസ്ഥാന ആശയമായി മാറിയത്. പാരമ്പര്യമായി ലഭിച്ച, ഒരു വശത്ത് കടലിലേക്കും മറുവശത്ത് കായലിലേക്കും നേരിട്ടു പ്രവേശനമുള്ള അപൂർവ്വ ഭൂമിയാണിത്.
പ്രകൃതിയുടെ ഭംഗി ഒട്ടും നഷ്ടപ്പെടാതെ, ആധുനിക സൗകര്യങ്ങളും കലാപരമായ രൂപകൽപനയും സമന്വയിപ്പിച്ചാണ് റിസോർട്ടിലെ ഓരോ ഇടവും ഒരുക്കിയിരിക്കുന്നത്.’’
റിസോർട്ടിലെ ഏറ്റവും പ്രീമിയം താമസസൗകര്യമാണ് ഇൻഫിനിറ്റി 360 ഡിഗ്രി. ഏകദേശം രണ്ടായിരം ചതുരശ്ര അടി വിസ്തൃതിയുള്ള ആ ആഡംബര മുറിയിൽ ജക്കൂസി സൗകര്യമുള്ള അക്വാ സ്വിമ്മിങ് പൂൾ സൗകര്യമുണ്ട്. കടലിന്റെ അതിമനോഹരമായ കാഴ്ച ആസ്വദിച്ചുകൊണ്ട് സ്വകാര്യ പൂളിൽ സമയം ചെലവഴിക്കാം. ഇതിനു പുറമെ വുഡൻ പൂൾ കോട്ടേജുകൾ, ജക്കൂസിയോടു കൂടിയ വുഡൻ കോട്ടേജുകൾ, ബാംബൂ കോട്ടേജുകൾ എന്നിവയും മാളിയേക്കൽ ഹെറിറ്റേജിൽ കാണാം. ഓരോ മുറിയും അതിന്റേതായ രീതിയിൽ വേറിട്ട താമസാനുഭവമാണ് നൽകുന്നത്.
ഡയറ്റാണ്. ലൈറ്റായൊരു ബിരിയാണി പോരട്ടെ
മാളിയേക്കലിന്റെ പ്രധാന സവിശേഷതകളിലൊന്നായ വേവ്സ് ബീച് റസ്റ്റോറന്റിലായിരുന്നു ഉച്ചഭക്ഷണം. ബിരിയാണി മതിയെന്നു പറഞ്ഞതോടെ ടീമിലെല്ലാവർക്കുമായി ചൂടു ബിരിയാണി ബീച്ചിനെ തൊട്ടുരുമ്മി നിന്ന ടേബിളിലെത്തി. ബീച് വൈബും നല്ല രുചിയും ചേർന്ന് ‘വേവ്സ് ബീച്’ ഒരു വേറിട്ട അനുഭവമായി മാറി.
പ്രകൃതിയോടിണങ്ങിയ ശാന്തമായ അന്തരീക്ഷത്തിൽ ശരീരത്തിനും മനസിനും ഒരുപോലെ വിശ്രമം നൽകുന്ന ചികിത്സകളും വെല്‍നസ് അനുഭവങ്ങളും നൽകുന്ന Experiencia Soul Wellness Spa പൂർണമായും മുള ഉപയോഗിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കയാക്കിങ്, വാട്ടർ സൈക്കിൾ, നാടൻ വള്ളം, പെഡൽ ബോട്ട് തുടങ്ങിയ നിരവധി വിനോദസൗകര്യങ്ങളും താമസിക്കുന്നവർക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന സ്വപ്ന സുന്ദരമായ ഇടം.
ഓരോ അതിഥിയേയും സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെ സ്വീകരിക്കുന്ന ഈ ബീച് ആൻഡ് ലേക് റിസോർട്ട് വെറുമൊരു ഷൂട്ട് ലൊക്കേഷൻ എന്നതിനപ്പുറം പുഞ്ചിരിയോടെ മനസിൽ സൂക്ഷിക്കാവുന്ന നല്ലൊരു അനുഭവം തന്നെയായി മാറി.