‘വിശുദ്ധ തോമാശ്ലീഹയുടെ കബറിടത്തിനു മീതെ നിർമിച്ച പള്ളി’; വിശ്വാസികള് ഒഴുകിയെത്തുന്ന സാന്തോം കത്തീഡ്രല് ബസിലിക്കയിലേക്ക് ഒരു യാത്ര Santhome Cathedral Basilica: A Journey of Faith in Chennai
ചെന്നൈയിലെ മൈലാപ്പൂരിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ സാന്തോം കത്തീഡ്രൽ ബസിലിക്ക ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹയുടെ സ്മരണകൾ ഉറങ്ങുന്ന പുണ്യസ്ഥലമാണ്. അപ്പസ്തോലനായ സെന്റ് തോമസിന്റെ കബറിടത്തിനു മുകളിൽ നിർമിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക ദേവാലയമെന്ന പ്രത്യേകതയും ഈ പള്ളിക്കുണ്ട്. ഗോഥിക് വാസ്തുശിൽപകലാ മികവോടെ തലയുയർത്തി നിൽക്കുന്ന ഈ ദേവാലയത്തിൽ എത്തുന്ന വിശ്വാസികൾക്ക് പ്രാർഥനയിലൂടെയും മൗനത്തിലൂടെയും വലിയ മാനസിക ശാന്തിയും സാന്ത്വനവുമാണ് ലഭിക്കുന്നത്. പള്ളിക്കുള്ളിലെ മനോഹരമായ ഗ്ലാസ് പെയിന്റിങ് ജനാലകളും തോമാശ്ലീഹായുടെ ജീവചരിത്രം പറയുന്ന മ്യൂസിയവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ആകർഷിക്കുന്നു.
ചെന്നൈയിലെ മൈലാപ്പൂരിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ സാന്തോം കത്തീഡ്രൽ ബസിലിക്ക ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹയുടെ സ്മരണകൾ ഉറങ്ങുന്ന പുണ്യസ്ഥലമാണ്. അപ്പസ്തോലനായ സെന്റ് തോമസിന്റെ കബറിടത്തിനു മുകളിൽ നിർമിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക ദേവാലയമെന്ന പ്രത്യേകതയും ഈ പള്ളിക്കുണ്ട്. ഗോഥിക് വാസ്തുശിൽപകലാ മികവോടെ തലയുയർത്തി നിൽക്കുന്ന ഈ ദേവാലയത്തിൽ എത്തുന്ന വിശ്വാസികൾക്ക് പ്രാർഥനയിലൂടെയും മൗനത്തിലൂടെയും വലിയ മാനസിക ശാന്തിയും സാന്ത്വനവുമാണ് ലഭിക്കുന്നത്. പള്ളിക്കുള്ളിലെ മനോഹരമായ ഗ്ലാസ് പെയിന്റിങ് ജനാലകളും തോമാശ്ലീഹായുടെ ജീവചരിത്രം പറയുന്ന മ്യൂസിയവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ആകർഷിക്കുന്നു.
ചെന്നൈയിലെ മൈലാപ്പൂരിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ സാന്തോം കത്തീഡ്രൽ ബസിലിക്ക ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹയുടെ സ്മരണകൾ ഉറങ്ങുന്ന പുണ്യസ്ഥലമാണ്. അപ്പസ്തോലനായ സെന്റ് തോമസിന്റെ കബറിടത്തിനു മുകളിൽ നിർമിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക ദേവാലയമെന്ന പ്രത്യേകതയും ഈ പള്ളിക്കുണ്ട്. ഗോഥിക് വാസ്തുശിൽപകലാ മികവോടെ തലയുയർത്തി നിൽക്കുന്ന ഈ ദേവാലയത്തിൽ എത്തുന്ന വിശ്വാസികൾക്ക് പ്രാർഥനയിലൂടെയും മൗനത്തിലൂടെയും വലിയ മാനസിക ശാന്തിയും സാന്ത്വനവുമാണ് ലഭിക്കുന്നത്. പള്ളിക്കുള്ളിലെ മനോഹരമായ ഗ്ലാസ് പെയിന്റിങ് ജനാലകളും തോമാശ്ലീഹായുടെ ജീവചരിത്രം പറയുന്ന മ്യൂസിയവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ആകർഷിക്കുന്നു.
ചെന്നൈയിലെ സാന്തോം കത്തീഡ്രൽ എന്നറിയപ്പെടുന്ന സെന്റ് തോമസ് കത്തീഡ്രൽ ബസിലിക്കയിലേക്ക് ഉയർത്തെഴുന്നേൽപ്പിന്റെ വിശ്വാസപ്പെരുമകൾ കേട്ട് യാത്ര.
രാത്രി. സാന്തോം പള്ളിയുടെ ഗോപുരങ്ങളിൽ വർണവിളക്കുകൾ കണ്ണു തുറന്നു. ആൾത്തിരക്ക് ഒഴിഞ്ഞെങ്കിലും പ്രാർഥനയോടെ നിൽക്കുന്നവരുണ്ട്. ചിലർ മെഴുകുതിരി പോലെ എരിയുന്നുണ്ട്. കണ്ണുകളിൽ സങ്കടത്തിന്റെ കടൽത്തിര.
പള്ളിമുറ്റത്ത് കണ്ണടച്ചിരുന്നു, അകലെ നിന്നു കടൽക്കാറ്റ് പതുക്കെ തൊട്ടു. മനസ്സിലെ കടൽ ശാന്തമാവുന്നു. ഇരുളിൽ കൈത്തിരി െതളിഞ്ഞതു പോലെ. വഴി കാണാെത അലയുന്ന കുഞ്ഞാടുകൾക്കു മുന്നിൽ തെളിഞ്ഞ വെളിച്ചം... നാഥാ, അഭയത്തിന്റെ കാരുണ്യം ചൊരിയേണമേ...
പിറ്റേന്ന് പകൽ. മാർച്ചിലെ വെയിൽച്ചൂടിൽ പഴുത്തു കിടക്കുകയാണു മറീന ബീച്ച്. കടലിൽ നിന്നു കനൽക്കാറ്റാണ് ഒാട്ടോയിലേക്ക് അടിച്ചു കയറുന്നതെന്നു തോന്നി. പക്ഷേ, രണ്ടു കിലോമീറ്റർ അപ്പുറമുള്ള സാന്തോം ചർച്ചിലേക്കു കാലെടുത്തു വച്ചപ്പോൾ മനസ്സിൽ നിറഞ്ഞതു വിശ്വാസത്തിന്റെ, പ്രാർഥനയുടെ തണുപ്പാണ്.
വെയിൽ കഴുകിയുണക്കിയ നീലാകാശത്തിലേക്കു തലയുയർത്തി നിൽക്കുന്നു സാന്തോം കത്തീഡ്രൽ ബസിലിക്ക. ഞായറാഴ്ചയാണ്, പതിനൊന്നരയ്ക്കുള്ള കുർബാന നടക്കുന്നുണ്ട്.
ചരിത്രത്തില് ഇടം നേടിയ പള്ളിയാണ് മൈലാപ്പൂരിലെ സാന്തോം കത്തീഡ്രൽ. ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്ന് വിശ്വാസികൾ ഈ തീരത്തേക്ക് ഒഴുകിയെത്തുന്നു. െഎതിഹ്യവൂം വിശ്വാസവും കഥകളും ഈ മുറ്റത്തു നിറയെയുണ്ട്. അപ്പോസ്തല ദൗത്യവുമായി ഭാരതത്തിലെത്തിയ ക്രിസ്തുശിഷ്യൻ തോമാശ്ലീഹയുടെ രക്തസാക്ഷിത്വം ഇവിടെയാണ്. ആ കബറിടത്തിനു മീതെയാണ് പള്ളി നിർമിച്ചിരിക്കുന്നത്. ലോകത്തു തന്നെ ആകെ മൂന്നിടത്താണു ശ്ലീഹമാരുടെ കബറിടത്തിനു മുകളിൽ ദേവാലയങ്ങൾ നിർമിച്ചിട്ടുള്ളത്. റോമിൽ വിശുദ്ധ പത്രോസിന്റെയും സ്പെയിനിൽ വിശുദ്ധ യാക്കോബിന്റെയും മൈലാപ്പൂരിൽ വിശുദ്ധ തോമാശ്ലീഹയുടെയും. ഇത്തരത്തില് ഇന്ത്യയിലുള്ള ഏക പള്ളിയും ഇതാണ്.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും ഉപ്പുള്ള കടൽക്കാറ്റ് എന്നും കൈപിടിച്ചു കൊണ്ടിരുന്നിട്ടും പ്രായത്തെ തോൽപ്പിച്ച് തലയുയർത്തി നിൽക്കുന്ന ദേവാലയത്തിനകത്തേക്കു നടന്നു.
പ്രാർഥനകൾ എരിയുന്നു
പ്രധാന പള്ളിക്ക് അകത്ത് കുർബാന അവസാന ഘട്ടത്തിലേക്കു കടന്നിരിക്കുന്നു. ഗോഥിക് വാസ്തു ശിൽപ കലയുടെ പ്രൗഢി എങ്ങും തെളിഞ്ഞു നിൽക്കുന്നുണ്ട്. പള്ളിയുടെ ഗോപുരത്തിന്റെ ഉയരം തറനിരപ്പിൽ നിന്നു 155 അടിയാണ്. നൂറ്റാണ്ടുകൾക്കു മുൻപ് ഇത്രയും ഭംഗിയോടെയുള്ള നിർമാണം അദ്ഭുതപ്പെടുത്തുന്നതാണ്.
കമാനാകൃതിയിലുള്ള വാതിലുകളും ജനലുകളും. മേൽക്കൂരയുടെ അടിഭാഗം മരത്തടികൾ വിരിച്ചു സുന്ദരമാക്കിയിരിക്കുന്നു. അൾത്താരയ്ക്കു പിന്നിൽ യേശുവിന്റെയും ശിഷ്യന്മാരുടെയും പെയ്ന്റിങ് ചെയ്തിരിക്കുന്ന ജനാല. അ ത്യപൂർവമായ വർണചിത്രപ്പണികളുള്ള ആ ജനാലകളിലൂടെ വെളിച്ചം അൾത്താരയ്ക്കുള്ളിലേക്കു വീഴുന്നുണ്ട്. 19ാം നൂറ്റാണ്ട് മുതൽ ക്ലാസിക് ശൈലിയിൽ ഗ്ലാസ് പെയ്ന്റിങ്ങുകൾ ചെയ്യുന്ന ജർമനിയിലെ കമ്പനിയാണ് ഈ ചിത്രങ്ങൾക്കു ജീവൻ കൊടുത്തതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രാർഥനയും ധൂപവും കുന്തിരിക്കത്തിന്റെ സുഗന്ധവും വെളിച്ചവും എല്ലാം അകത്തളത്തിൽ ദൈവീകമായ അന്തരീക്ഷമൊരുക്കുന്നു. കുർബാന കഴിഞ്ഞു. അകത്ത് ഇപ്പോഴുമുണ്ട് പ്രാർഥനയിൽ ലയിച്ചിരിക്കുന്നവർ. അവർക്കൊപ്പം നിന്നു കണ്ണുകളടച്ചു. ഇനി പുറത്തേയ്ക്കിറങ്ങാം, പള്ളിയുടെ കഥ കേൾക്കാം.
കുർബാനയുടെ തിരക്കുകൾ കഴിഞ്ഞെത്തിയ അസിസ്റ്റന്റ് പാരിഷ് പ്രീസ്റ്റ് ഫാദർ മൈക്കിൾ ആൻഡ്രു പറഞ്ഞു തുടങ്ങി.
‘‘ക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഒരാളായ സെന്റ് തോ മസിനെ ഭാരതത്തിന്റെ അപ്പോസ്തലൻ എന്നാണു വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും കഥയാണ് ഈ സാന്തോം ചർച്ചിന്റെയും കഥ. എ.ഡി 52 ൽ അദ്ദേഹം ഇന്ത്യയിൽ എത്തിയെന്നാണു വിശ്വസിക്കുന്നത്. കേരളത്തിലെ കൊടുങ്ങല്ലൂരിൽ നിന്നു ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ക്രിസ്തുമതം പ്രചരിപ്പിച്ച അദ്ദേഹം എഡി 72 ൽ മൈലാപ്പൂരിലുള്ള ചിന്നമലയിൽ എത്തി.
അടയാർ നദിക്കരയിലുള്ള ചെറുകുന്നാണു ചിന്നമല. അവിടെ ഒരു ഗുഹയുമുണ്ടായിരുന്നു. വാസത്തിനും ധ്യാനത്തിനും ഉതകുന്ന രീതിയിലുള്ള ആ ഗുഹയിൽ അദ്ദേഹം താമസമാക്കി. പ്രാർഥനകൾ തുടങ്ങി. ഏഴു വർഷം അദ്ദേഹം ഇവിടെയുണ്ടായിരുന്നു. പക്ഷേ, അവിടെ വച്ച് അദ്ദേഹം അക്രമത്തിന് ഇരയായി. കുന്തം കൊണ്ട് കുത്തേറ്റ തോമാശ്ലീഹ സെന്റ്തോമസ് മൗണ്ടില് വച്ച് മരണം പ്രാപിക്കുകയും അദ്ദേഹം നിർമിച്ച പള്ളിയിൽ സംസ്കരിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.നൂറ്റാണ്ടുകൾക്ക് ശേഷം പോർച്ചുഗീസ് കാലത്ത് ആ കല്ലറയ്ക്ക് മുകളിൽ വിശുദ്ധ തോമാശ്ലീഹയുടെ പള്ളി ഉയർന്നു.
ലോകപ്രശസ്തമാണ് ഈ പള്ളി. 1986 ൽ ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ സെന്റ് തോമസ് കത്തീഡ്രൽ സന്ദർശിക്കുകയും സെന്റ്തോമസിന്റെ കബറിടത്തിൽ പ്രാർഥനകൾ അർപ്പിക്കുകയും ചെയ്തു.’’ വിശുദ്ധന്റെ കഥകൾ കേട്ടു പുറത്തേക്ക് ഇറങ്ങി.
ലേഡി ഒാഫ് മൈലാപ്പൂർ അഥവാ മയ്ലായ് മാതാവിന്റെ രൂപം ഭക്തരുടെ മനസ്സു നിറയ്ക്കും, കണ്ണിൽ കാരുണ്യം നിറയെയുള്ള മുഖം. സൗത്ത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മാതാവിന്റെ രൂപം ഇതാണെന്നു പറയപ്പെടുന്നു.
ഇനി തോമാശ്ലീഹയുടെ കബറിടത്തിലേക്കു നടക്കാം. പള്ളിയുടെ കെട്ടിടത്തിനു പിറകിലൂടെയാണ് കല്ലറയിലേക്കുള്ള വഴി.
കബറിടത്തിലേക്ക്
പള്ളിയുടെ അൾത്താരയ്ക്ക് അടിയിലാണ് സെന്റ് തോമസിന്റെ കല്ലറയുള്ളത്. വിശുദ്ധന്റെ കല്ലറ കാണാനും പ്രാർഥിക്കാനുമായി ഒട്ടേറെ വിശ്വാസികൾ എത്തിയിട്ടുണ്ട്.
പടികളറിങ്ങി അകത്തേക്കു നടന്നു. അകത്തു വിശുദ്ധ തോമാശ്ലീഹയുടെ ഭൗതിക അവശിഷ്ടങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. 72 അടി നീളമുള്ള ഹാളിലേക്കാണ് ഈ വഴിയെത്തുന്നത്. കല്ലറ ഗ്ലാസുകൊണ്ടു പൊതിഞ്ഞിട്ടുണ്ട്. കല്ലറയ്ക്കു മുകളിൽ കിടക്കുന്ന നിലയിൽ സെന്റ് തോമസിന്റെ പ്രതിമ. സമീപത്തായി മാർബിളിൽ തീർത്ത അൾത്താരയും.
വിശുദ്ധന്റെ കല്ലറയ്ക്കു മുകളിലെ കണ്ണാടിയിൽ തൊട്ട് വിശ്വാസികൾ പ്രാർഥിക്കുന്നു. മധ്യസ്ഥതയിലൂടെ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിനും വിശ്വാസത്തിന് സാക്ഷ്യം വഹിക്കാനും പ്രാർഥനയോടെ ഒരുപാടു പേരുണ്ട്. ചുണ്ടനക്കങ്ങളല്ലാതെ മറ്റൊരു ശബ്ദവുമില്ലാതെ ഏറ്റവും ശാന്തമാണ് ചാപ്പൽ. ഉള്ളിലുള്ളതെല്ലാം മൗനമായി വിശുദ്ധനോടു പറയാനുള്ള ഇടമായി മാറുന്നു ഇവിടം.
മ്യൂസിയത്തിലേക്ക്
താഴെ നിലയിൽ നിന്നു പടികൾ കയറിയെത്തുന്നതു സാന്തോം ചർച്ചിന്റെ മ്യൂസിയത്തിലേക്കാണ്. തോമാശ്ലീഹായുടെ ജീവിതവുമായി ബന്ധപ്പെട്ട മ്യൂസിയമാണിത്. സെന്റ് തോമസിന്റേതാണെന്നു വിശ്വസിക്കുന്ന അടയാളങ്ങൾ ഇവിടെയുണ്ട്. അദ്ദേഹത്തെ കുത്താനായി ഉപയോഗിച്ചെന്നു കരുതപ്പെടുന്ന കുന്തത്തിന്റെ മുനയും പ്രദർശിപ്പിച്ചിട്ടുണ്ട്.
കല്ലിൽ കൊത്തിവച്ച കുരിശും ക്രിസ്തുവിന്റെ മറ്റൊരു ശിഷ്യനായ ലൂക്കോസ് വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഉണ്ണിയേശുവിന്റെയും മറിയത്തിന്റെയും പെയ്ന്റിങുകളും ഇവിടെയുണ്ട്. ഒപ്പം പഴയ കാലത്തെ വരച്ചിടുന്ന ഒട്ടേറെ ചിത്രങ്ങളും കല്ലുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. പള്ളിയുടെ ചരിത്രം പറയുന്ന ഫോട്ടോകളും ഒരുപാടു പേരെ ആകർഷിക്കുന്നു.
തിരികെ ചാപ്പലിലേക്കു നടന്നു. പകൽ കടലിൽ മുങ്ങിക്കഴിഞ്ഞു. സാന്തോം പള്ളിയിൽ പോകാനുള്ള ഏറ്റവും യോ ജിച്ച സമയം വൈകുന്നേരവും സന്ധ്യയും ആണെന്നു തോന്നി. സാന്തോം ശാന്തമാവുന്ന സമയം. തിരക്കുകളൊഴിഞ്ഞ് ഭക്തനും നാഥനും മാത്രമാവുന്ന സമയം.
പള്ളിയിൽ നിന്നിറങ്ങുമ്പോൾ ഫാദർ ആന്റണി സ്വാമിയെ കണ്ടു. അരനൂറ്റാണ്ടിലേറെയായി കർത്താവിന്റെ ദാസനാണ് അദ്ദേഹം. വർഷങ്ങളായി സാന്തോം ചർച്ചിലെ സ്പിരിച്വൽ കൗൺസലർ. അഭയം പ്രാപിച്ചെത്തുന്ന പതിനായിരങ്ങളോട് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അവരുടെ സങ്കടങ്ങൾ ആധികൾ, സന്തോഷങ്ങൾ...
ഫാദർ പറഞ്ഞു, സന്തോഷത്തിലും സങ്കടത്തിലും നിങ്ങളുടെ കണ്ണുകൾ നിറയുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ മനസ്സിൽ ദൈവം തൊട്ടിട്ടുണ്ട്.
അവിശ്വസിക്കേണ്ട, അദ്ദേഹം നിങ്ങൾക്കൊപ്പമുണ്ട്.
HOW TO REACH
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ടു കിലോമീറ്റർ അകലെയാണ് സാന്തോം കത്തീഡ്രൽ ബസിലിക്ക. ചെന്നൈയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന മൈലാപ്പൂരിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. മയിൽപീലി വിടർത്തിയാടുന്ന നാട് എന്നാണ് മൈലാപ്പൂരിന്റെ അർഥം. ഒരു കിലോമീറ്റർ അകലെയാണ് കപാലീശ്വര ക്ഷേത്രം. മറീന ബീച്ചിലേക്ക് രണ്ടു കിലോമീറ്ററും.