ഒരു ഗ്ലാസും കടലാസു കഷ്ണവും കൊണ്ട് സിങ്കിലെ ലീക്ക് കണ്ടുപിടിക്കാം... പാത്രങ്ങൾ ഇട്ടിട്ട് പോകുന്ന ശീലവും മാറ്റാം The Simple Trick to Detect Kitchen Sink Leaks Early
എന്നും ഉപയോഗിക്കുന്ന സ്ഥലമാണെങ്കിലും പലരും കിച്ചൺ സിങ്കിലൊരു ലീക്ക് ഉണ്ടായെന്ന് കണ്ടുപിടിക്കുന്നത് വളരെ വൈകിയാകും... അപ്പോഴേക്കും സിങ്കിനു താഴേക്ക് വെള്ളമൊഴുകി ആകെ ‘കുള’മായിട്ടുണ്ടാകും. ഒരിറ്റായി പോയി തുടങ്ങുന്ന വെള്ളത്തുള്ളികളെ പല തരക്കുകൾക്കിടെ നമ്മൾ കാണാതെ പോകുന്നതാകാം കാരണം.. അതേപോലെ

എന്നും ഉപയോഗിക്കുന്ന സ്ഥലമാണെങ്കിലും പലരും കിച്ചൺ സിങ്കിലൊരു ലീക്ക് ഉണ്ടായെന്ന് കണ്ടുപിടിക്കുന്നത് വളരെ വൈകിയാകും... അപ്പോഴേക്കും സിങ്കിനു താഴേക്ക് വെള്ളമൊഴുകി ആകെ ‘കുള’മായിട്ടുണ്ടാകും. ഒരിറ്റായി പോയി തുടങ്ങുന്ന വെള്ളത്തുള്ളികളെ പല തരക്കുകൾക്കിടെ നമ്മൾ കാണാതെ പോകുന്നതാകാം കാരണം..
അതേപോലെ ഒരാവശ്യവുമില്ലെങ്കിലും പല വീടുകളിലേയും കിച്ചൺ സിങ്കുകളിൽ കാണുന്നൊരു കാഴ്ച്ചയാണ് ഒരു പാത്രമെങ്കിലും അതിനകത്തിരിക്കുന്നത്. പല തരം അണുക്കള്‍ പെറ്റുപെരുകാനുള്ളൊരു കാരണമാണിത്.
സിങ്കുമായി ബന്ധപ്പെട്ട ഇത്തരം ചില വലിയ ചെറിയ കാര്യങ്ങൾക്ക് പരിഹാരം കാണാൻ ഒരു സ്മാർട്ട് വഴിയുണ്ട്. ഇതിനായി ഒരു ഒഴിഞ്ഞ ഗ്ലാസും ഒരു കഷ്ണം പാഴായ കടലാസും മാത്രം മതി. കേൾക്കുമ്പോൾ നിസ്സാരമെന്നു പറഞ്ഞ് തള്ളിക്കളയാൻ തോന്നുമെങ്കിലും ഇതു ചെയ്തു നോക്കുന്നവർ വലിയ പ്രശ്നങ്ങൾ നേരത്തെ ഒഴിവാക്കാനായതിന്റെ ആശ്വാസം പങ്കു വയ്ക്കുന്നുണ്ട്...
എന്താണാ സ്മാർട്ട് വഴി?
ഓരോ തവണ കോളജിലേക്കോ ജോലിക്കോ വ്യായാമത്തിനായോ ഒക്കെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും പാത്രം കഴുകി കഴിഞ്ഞ് സിങ്കിൽ ഒരു കഷ്ണം പേപ്പറും അതിനു മുകളിൽ ഒരു ഒഴിഞ്ഞ ഗ്ലാസും വയ്ക്കാം.
പലയാളുകളും വീട്ടിൽ നിന്ന് ഇറങ്ങുന്ന തിരക്കിൽ സിങ്കിലെ ടാപ് മുഴുവനായി അടയ്ക്കാൻ മറന്നു പോകാറുണ്ട്. ഗ്ലാസ് വയ്ക്കുന്നതോടു കൂടി ഒന്നുകിൽ അതിലേക്ക് വെള്ളം ഇറ്റു വീഴുന്ന ശബ്ദം കേട്ടിട്ട് ടാപ് മുഴുവനായി അടയ്ക്കാൻ നമ്മൾ ശ്രമിക്കും. അതുമല്ലെങ്കിൽ തിരികെ വരുമ്പോൾ അതിൽ വീണിരിക്കുന്ന വെള്ളം കണ്ട് ഇനി അടുത്ത തവണ പൈപ് പൂർണമായി അടയ്ക്കാനൊരു പ്രേരണ തോന്നും. രണ്ടായാലും ലാഭം തന്നെ!
ഒരോ തുള്ളി വച്ച് ഇറ്റു വീണോടുക്കം നമ്മുടെ അശ്രദ്ധയൊന്നു കൊണ്ട് പാഴായിപ്പോകുന്ന വലിയൊരളവു വെള്ളം സംരക്ഷിക്കാൻ ഇനിയാകും...
ഇതു മാത്രമല്ല ഗ്ലാസ് ഇരിക്കുന്നതു കൊണ്ട് ഒഴിഞ്ഞു കിടക്കുന്ന സിങ്കിലേക്ക് ‘വെറുതേയെങ്കിലും’ പാത്രം ഇട്ട് പോകും പോലെ ഇനിയിട്ട് പോകാൻ തോന്നില്ല.
പേപ്പർ പറയുന്ന കാര്യങ്ങൾ
നിങ്ങളുടെ വീട്ടിൽ വെറുതേ കിടക്കുന്നൊരു കവറോ, ബില്ലോ, പ്രിന്റെടുത്തതിന്റെ മറുവശമോ ഒക്കെ സിങ്കിൽ വെയ്ക്കാം. വീട്ടിൽ നിന്നും പോയി തിരികെ എത്തുമ്പോൾ സിങ്കിലെ പേപ്പർ അതേപടി തന്നെയിരുന്നാൽ സിങ്കിനു കാര്യമായ പ്രശ്നങ്ങളില്ലെന്ന് അനുമാനിക്കാം.. പേപ്പറിൽ വെള്ളത്തുള്ളി വീണ പാടുകളുണ്ടെങ്കിൽ ലീക്കുണ്ടോ എന്നു പരിശോധിക്കാം.
കടലാസിൽ നിറമുള്ള പാടുകളാണുള്ളതെങ്കിൽ പൈപ്പിൽ തുരുമ്പോ ഭക്ഷ്യവസ്തുക്കളോ മറ്റെന്തെങ്കിലും കയറി അടഞ്ഞിരിപ്പുണ്ടോ എന്നും നോക്കാം.
ഇതിനൊക്കെ അപ്പുറം കുറഞ്ഞ സമയം കൊണ്ട് എല്ലാ ദിവസവും സിങ്ക് വൃത്തിയാക്കിയിട്ട് ഇറങ്ങുക എന്നൊരു ശീലം കൂടി നിങ്ങൾക്കുണ്ടായി വരും. ഇനി പൈപ്പും സിങ്കും വൃത്തിയാക്കാൻ കട്ടപ്പണിയെടുക്കേണ്ട, അതിഥികൾ വരുമ്പോൾ വൃത്തിയാക്കാനുള്ള ടെൻഷനും വേണ്ട.