വളർത്തുനായ കുരയ്ക്കുന്നത് എന്തിനെന്നു മനസിലാക്കാം; കാരണം അറിഞ്ഞാൽ പരിഹാരം എളുപ്പം Why Your Dog Barks: Understanding Canine Communication
പലപ്പോഴെങ്കിലും വളർത്തു നായ്ക്കൾ കുരച്ചു ബഹളം വയ്ക്കുമ്പോൾ നമുക്കു ദേഷ്യം വരാറുണ്ട്. കാരണം അറിഞ്ഞാൽ അവ പരിഹരിക്കാം. കുര അഞ്ചു തരത്തിലുണ്ട്. 1) Alert barking: വീട്ടിൽ ആരെങ്കിലും വരുമ്പോൾ അല്ലെങ്കിൽ വാതിലിൽമുട്ടുമ്പോൾ, കോളിങ് ബെൽ അടിക്കുമ്പോൾ ഒക്കെ നിങ്ങളെ ഉണർത്താൻ വേണ്ടി ചെയ്യുന്ന കുരയാണിത്. 2)

പലപ്പോഴെങ്കിലും വളർത്തു നായ്ക്കൾ കുരച്ചു ബഹളം വയ്ക്കുമ്പോൾ നമുക്കു ദേഷ്യം വരാറുണ്ട്. കാരണം അറിഞ്ഞാൽ അവ പരിഹരിക്കാം. കുര അഞ്ചു തരത്തിലുണ്ട്.
1) Alert barking: വീട്ടിൽ ആരെങ്കിലും വരുമ്പോൾ അല്ലെങ്കിൽ വാതിലിൽമുട്ടുമ്പോൾ, കോളിങ് ബെൽ അടിക്കുമ്പോൾ ഒക്കെ നിങ്ങളെ ഉണർത്താൻ വേണ്ടി ചെയ്യുന്ന കുരയാണിത്.
2) Demand barking: എന്തെങ്കിലും വ സ്തു (ഉദാ: കളിപ്പാട്ടം, ഭക്ഷണം) നമ്മളോട് ആവശ്യപ്പെടാൻ വേണ്ടി നടത്തുന്ന കുര. ഫ്ലാറ്റിലും മറ്റും വളർത്തുമ്പോൾ മലമൂത്ര വിസർജനത്തിനു പുറത്തു കൊണ്ടു പോകാൻ വേണ്ടി നടത്തുന്ന കുരയും ഈ ഗണത്തിൽപ്പെടുത്താം.
3) Anxiety / fear barking: പേടി മനസ്സിൽ തോന്നുന്ന വസ്തുവിനെയോ ആളുകളെയോ കണ്ടു ഭയത്തോടെ കുരയ്ക്കുന്നത്. ഉദാ: ലോറി പോലെയുള്ള വലിയ വാഹനങ്ങൾ റോഡിലൂടെ പോകുമ്പോൾ ഭയപ്പെട്ടുള്ള കുര, അല്ലെങ്കിൽ മുൻപ് ഉപദ്രവിച്ച ആളിന്റെ രൂപസാദൃശ്യമുള്ള ആളുകളെ കാണുമ്പോൾ കുരയ്ക്കുന്നത്.
4) Boredom barking: വെറുതെ ഇരുന്ന് ബോറടിക്കുന്നു, എന്റെയൊപ്പം ആരെങ്കിലും കളിക്കൂ എന്ന് ആവശ്യപ്പെടുന്ന കുര.
5) Frustration barking: ആവശ്യമുള്ള വസ്തു കിട്ടിയില്ലെങ്കിൽ ദേഷ്യത്തോടെ നടത്തുന്ന കുര.
കടപ്പാട്: ഡോ. അബ്ദുൾ ലത്തീഫ് കെ., എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ