പല ബ്രീഡുകൾക്കും പല സ്വഭാവമാണ്, നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ... Key Considerations When Choosing a Puppy
വീട്ടിലേക്ക് നായ്ക്കുട്ടിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ. ∙ ട്രെയിൻ ചെയ്യാനുള്ള എളുപ്പം : കല്ലു പോലെ ഉറച്ച സ്വഭാവമുള്ള നായകളുണ്ട്. അക്കൂട്ടത്തിൽ ഉള്ള ചില ബ്രീഡുകളാണ് ബീഗിൾ, ബാസ്സറ്റ് ഹൗണ്ട്, ഗ്രേ ഹൗണ്ട്, ഡാഷ്ഹണ്ട് എന്നിവർ. ഇവരുടെ സ്വഭാവം ഒരിക്കൽ ഉറച്ചു കഴിഞ്ഞാൽ ട്രെയിൻ

വീട്ടിലേക്ക് നായ്ക്കുട്ടിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ.
∙ ട്രെയിൻ ചെയ്യാനുള്ള എളുപ്പം : കല്ലു പോലെ ഉറച്ച സ്വഭാവമുള്ള നായകളുണ്ട്. അക്കൂട്ടത്തിൽ ഉള്ള ചില ബ്രീഡുകളാണ് ബീഗിൾ, ബാസ്സറ്റ് ഹൗണ്ട്, ഗ്രേ ഹൗണ്ട്, ഡാഷ്ഹണ്ട് എന്നിവർ. ഇവരുടെ സ്വഭാവം ഒരിക്കൽ ഉറച്ചു കഴിഞ്ഞാൽ ട്രെയിൻ ചെയ്യാൻ ബുദ്ധിമുട്ടാണ്. അതേസമയം ഉടമയെ സന്തോഷിപ്പിക്കുവാനുള്ള അവസരങ്ങൾ നോക്കി നടക്കുന്നവരാണ് ലാബ്രഡോർ, ഗോൾഡൻ റിട്രീവർ എന്നിവർ. ഇവരെ ട്രെയിൻ ചെയ്യാൻ എളുപ്പമാണ്.
∙ രോമം കൊഴിച്ചിൽ : രോമം കൊഴിച്ചിൽ പേടിച്ചു നീളം കുറഞ്ഞ രോമമുള്ള ബ്രീഡുകളെ വാങ്ങുന്നവരുണ്ട്. രോമത്തിന്റെ നീളവും കൊഴിച്ചിലും തമ്മിൽ യാതൊരു ബന്ധവുമില്ല. ചെറിയ രോമമുള്ള ലാബ്രഡോറിന് ദിവസേന കൊഴിയുന്നത്ര രോമം പൊമറേനിയൻ, ലാസ ആപ്സോ പോലെ നീളൻ മുടിയുള്ള നായകൾക്ക് കോഴിയാറില്ല.
∙ കുട്ടികള്‍ക്കു കൂട്ടുകാരാകാൻ : ലാബ്രഡോർ, ഗോൾഡൻ റിട്രീവർ, ഹസ്ക്കി, പഗ് തുടങ്ങിയ ബ്രീഡുകൾ കുട്ടികളുമായി വേഗം ചങ്ങാത്തത്തിലാകും. എന്നാൽ കുഞ്ഞൻ ബ്രീഡായ ഷിവാവെ കുഞ്ഞുങ്ങളോടും പൂച്ച പോലെയുള്ള മറ്റ് ചെറിയ മൃഗങ്ങളോടും പെട്ടെന്ന് ദേഷ്യപ്പെടും.
∙ കുരയ്ക്കാൻ മിടുക്കർ : ചെറിയ അനക്കം കേട്ടാൽ തന്നെ നിർത്താതെ കുരയ്ക്കുന്നവരാണ് മിക്ക കുഞ്ഞൻ ബ്രീഡുകളും. മീഡിയം ബ്രീഡുകൾ പൊതുവെ ശാന്ത സ്വഭാവക്കാരാണ്.
Credit: ഡോ. അബ്ദുൾ ലത്തീഫ് .കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ