അടുക്കള തോട്ടത്തില്‍ വിളയും റാഡിഷ്; പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Optimal Planting Times for Radish Cultivation
സമതലങ്ങളിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയും ഉയർന്ന പ്രദേശങ്ങളിൽ ഏപ്രിൽ മുതൽ ജൂൺ വരെയും കൃഷി ചെയ്യാൻ അനുയോജ്യമായ ശീതകാല വിളയായ റാഡിഷ് കൃഷി ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. ജൈവസമ്പുഷ്ടവും ഇളക്കമുള്ളതുമായ മണ്ണാണ് റാഡിഷിന് ആവശ്യം, സൂര്യപ്രകാശം ലഭിക്കുന്ന തുറന്ന സ്ഥലങ്ങളിൽ വേണം വിതയ്ക്കാൻ. നിലമൊരുക്കുമ്പോൾ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകവും ആവശ്യാനുസരണം കുമ്മായവും ചേർക്കണം. ഒരു അടി ഉയരത്തിൽ വാരങ്ങൾ എടുത്ത ശേഷം വിത്തുകൾ പാകി, സ്യൂഡോമോണാസ് ലായനി തളിച്ച് തൈകൾ കിളിർക്കുമ്പോൾ നേരിയ രീതിയിൽ ഇടവിട്ട് പറിച്ചു മാറ്റണം. ജൈവവളങ്ങൾ പുളിപ്പിച്ച് നേർപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞ് നൽകണം, കൂടാതെ മാസത്തിലൊരിക്കൽ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് വളമിടണം. 45–50 ദിവസത്തിനുള്ളിൽ വിളവെടുക്കണം, കാരണം വൈകിയാൽ കിഴങ്ങ് കട്ടിയാകും. വേപ്പെണ്ണ, കാന്താരി, ഗോമൂത്രം, ബ്യൂവേറിയ തുടങ്ങിയ ജൈവ കീടനാശിനികൾ ഉപയോഗിച്ച് കീടങ്ങളെ നിയന്ത്രിക്കാം, കൂടാതെ സ്യൂഡോമോണാസ് ലായനി ഇടവിട്ട് തളിക്കുന്നതും ഗുണകരമാണ്.

ശീതകാലവിളയായ റാഡിഷ് സമതല പ്രദേശങ്ങളിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയാണു കൃഷി ചെയ്യുന്നത്. ഉയർന്ന പ്രദേശങ്ങളിൽ ഏപ്രിൽ മുതൽ ജൂൺ വരെയും.
∙ ജൈവസമ്പുഷ്ടമായ ഇളക്കലുള്ള മണ്ണാണു നല്ലത്. സൂര്യപ്രകാശം നേരിട്ടു ലഭിക്കുന്ന തുറസ്സായ സ്ഥലത്തു വിത്തുകൾ പാകുക. നിലമൊരുക്കി ഒരു സെന്റിന് 200 കിലോ ട്രൈക്കോഡെർമ സമ്പുഷ്ടചാണകം ചേർക്കണം. അമ്ലത്വമുണ്ടെങ്കിൽ സെന്റിനു രണ്ടു കിലോ കുമ്മായം ചേർക്കണം.
∙ ഒരടി ഉയരത്തിൽ വാരങ്ങൾ എടുത്തു നനച്ചു 10 സെമീ അ കലത്തിൽ വിത്തുകൾ പാകണം. നേരിയ അളവിൽ മേൽമണ്ണ് മണൽമിശ്രിതം കൊണ്ടു വിത്തു മൂടണം. തുടർന്ന് ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തു തളിക്കുക. തൈകൾ കിളിർക്കുമ്പോൾ പത്തു സെമീ അകലത്തിനിടയിലുള്ളവ തൈകൾ പറിച്ചു മാറ്റണം.
∙ ജൈവവളങ്ങൾ (പിണ്ണാക്ക്, ചാണകം, എല്ലുപൊടി) മൂന്നു – നാലു ദിവസം പുളിപ്പിച്ചത് ഒന്ന് : 10 അനുപാതത്തിൽ നേർപ്പിച്ചത് രണ്ടാഴ്ചയ്ക്കു ശേഷം പത്തു ദിവസത്തിലൊരിക്കൽ നൽകണം. മാസത്തിലൊരിക്കൽ ട്രൈക്കോഡെർമ സമ്പുഷ്ടചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് ഇവ യോജിപ്പിച്ചു വളമായിടുക.
∙ 45–50 ദിവസമാകുമ്പോൾ ശ്രദ്ധയോടെ വിളവെടുക്കണം. താമസിച്ചാൽ കിഴങ്ങ് കട്ടിയാകും. വേപ്പിൻ കുരു സത്ത്, കാന്താരി, ഗോമൂത്രം, ബ്യൂവേറിയ തുടങ്ങിയവ തളിക്കാം. രണ്ടാഴ്ച ഇടവിട്ട് ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തു കലക്കി തളിക്കുക. ജൈവകീടനാശിനികളും കീടങ്ങളെ നിയന്ത്രിക്കും.
വിവരങ്ങള്‍ക്ക് കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം