‘മുറികൾക്കു എർത്തി ലുക്ക് നൽകും കോസി കൊക്കൂൺ, പ്രിയം പാറ്റേണുകൾക്ക്..’; കാർപെറ്റുകൾ തിരഞ്ഞെടുക്കും മുൻപ് ശ്രദ്ധിക്കാം Embracing Eco- Friendly Floor Mats
വീടിന്റെ ആകർഷണീയതയും ശുചിത്വവും വർദ്ധിപ്പിക്കുന്നതിൽ ഫ്ലോർ മാറ്റുകൾക്ക് വലിയ പങ്കുണ്ട്. നിലവിലെ ഇന്റീരിയർ ട്രെൻഡുകൾ മിനിമലിസത്തിൽ നിന്ന് 'കോസി കൊക്കൂണിങ്' സ്റ്റൈലിലേക്ക് മാറിയതോടെ, ബെയ്ജ്, ഗ്രേ, ബ്രൗൺ, ചെസ്റ്റ്നട്ട് പിങ്ക് തുടങ്ങിയ ഊഷ്മളവും ന്യൂട്രലുമായ നിറങ്ങളിലുള്ള മാറ്റുകൾക്ക് പ്രചാരം വർദ്ധിച്ചു. ഹൈ പൈൽ, വൂളൻ കാർപെറ്റുകൾ മുറികൾക്ക് ഭംഗിയും ഊഷ്മളതയും നൽകാൻ സഹായിക്കും. ഹാൾ, ഗാതറിങ് ഏരിയ എന്നിവിടങ്ങളിൽ റെട്രോ, ഫ്ലോറൽ, സ്ട്രൈപ്സ് തുടങ്ങിയ പാറ്റേണുകളിലുള്ള മാറ്റുകൾ ഉപയോഗിക്കാം. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളായ മുള, റബർ, കയർ, ജൂട്ട് തുടങ്ങിയവ കൊണ്ടുള്ള മാറ്റുകൾക്കും ആവശ്യക്കാർ ഏറെയാണ്. മാറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ നല്ല ഗ്രിപ്പുള്ളതും, വൃത്തിയാക്കാൻ എളുപ്പമുള്ളതും, കാലപ്പഴക്കമോ ഈർപ്പമോ കാരണം ദുർഗന്ധം വമിക്കാത്തതും ആയിരിക്കാൻ ശ്രദ്ധിക്കണം. വീട്ടിൽ വളർത്തുമൃഗങ്ങളുള്ളവർക്ക് ലിന്റ് റോളർ, വാക്വം ക്ലീനർ തുടങ്ങിയവ ഉപയോഗിച്ച് മാറ്റുകൾ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

വീട്ടിലെ ഫർണിച്ചർ മുതൽ കർട്ടന്‍ വരെ എല്ലാം കാഴ്ചയിലും ഗുണമേന്മയിലും മികച്ചതായിരിക്കണമെന്നു ശാഠ്യം പിടിക്കുന്നവരാണു പലരും. എന്നാൽ ഈ നിർബന്ധം പലപ്പോഴും ഫ്ലോർ മാറ്റുകളുടെ കാര്യത്തിൽ ഉണ്ടാവാകാറില്ല. വീടിന്റെ ഭംഗിയും വൃത്തിയും സംരക്ഷിക്കുന്നതിൽ ഫ്ലോർ മാറ്റുകൾക്കു വലിയ പങ്കുണ്ട്.
മുറികൾക്ക് ഉണർവേകാനുള്ള കഴിവ് കാർപെറ്റുകൾക്കുണ്ട്. ഇന്റീരിയറിലെ മറ്റ് എലമെന്റുകളുമായി ചേർന്നു നിൽക്കുന്ന നിറവും ടെക്സ്ചറും ഗുണനിലവാരവുമുള്ള മാറ്റുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ദി കോസി കൊക്കൂൺ
കൂൾ മിനിമലിസത്തിൽ നിന്നു കോസി കൊക്കൂണിങ്ങിലേക്കുള്ള മാറ്റത്തിലാണ് ഇന്റീരിയർ ട്രെൻഡുകൾ. ബെയ്ജ്, ഗ്രേ, ബ്രൗൺ, ചെസ്റ്റ്നട്ട് പിങ്ക് തുടങ്ങിയ വാം, ന്യൂട്രൽ നിറങ്ങളാണ് കോസി, കൊക്കൂൺ സ്‌റ്റൈലിൽ ഉൾപ്പെടുത്തുക. ബ്രൗൺ, ബെയ്ജ് എന്നീ നിറങ്ങൾക്കാണ് ഈ വർഷം സാധ്യതയേറെ. മുറികൾക്ക് എർത്തി ലുക്ക് നൽകാൻ ഈ കോംബോ സഹായിക്കും.
പഞ്ഞി പോലെ കാർപെറ്റ്
ഹൈ പൈൽ കാർപെറ്റുകളും വൂളൻ കാർപെറ്റുകളും തിരിച്ചു വരുകയാണ്. മുറികൾക്ക് എലഗന്റ്, വാം ലുക്ക് നൽകാൻ ഹൈ പൈൽ കാർപെറ്റുകൾ സഹായിക്കും. ഫ്ലോറിങ്ങിന്റെ ഭംഗി നിലനിർത്തിക്കൊണ്ട് റണ്ണർ കാർപെറ്റുകൾ ഉപയോഗിക്കാം. ഹാളിലും സ്‌റ്റെയർ ഏരിയയിലും റണ്ണർ ഉപയോഗിക്കുക വഴി മുറിയുടെ മനോഹാരിത കൂട്ടാം.
പാറ്റേണുകൾക്ക് ആരാധകർ ഏറെ
ഹാൾ, ഗാതറിങ് ഏരിയ തുടങ്ങിയ ഇടങ്ങളിൽ പാറ്റേൺ കാർപ്പെറ്റുകൾ വിരിക്കാം. റെട്രോ, ഫ്ലോറൽ, സ്ട്രൈപ്സ് തുടങ്ങി ഇഷ്ടാനുസരണം പാറ്റേണുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്.
ഇനി എല്ലാം പരിസ്ഥിതി സൗഹൃദം
പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾകൊണ്ടു നിർമിക്കുന്ന ചവിട്ടികൾക്കാണ് ഇപ്പോൾ ആവശ്യക്കാർ ഏറെ. ഒാർഗാനിക് വസ്തുക്കൾകൊണ്ടു നിർമിക്കുന്ന കാർപെറ്റുകളാണ് ഭൂമിയുടെ ആരോഗ്യത്തിനും നല്ലത്. മുള, റബർ, കയർ, ജൂട്ട്, ഫോം, പോളിപ്രൊപ്പലീൻ തുടങ്ങി തുണികൊണ്ടു നിർമിക്കുന്ന മാറ്റുകൾ വരെ വിപണിയില്‍ ലഭ്യമാണ്.
മാറ്റ് തിരഞ്ഞെടുക്കുമ്പോൾ
∙ ഗ്രിപ്പുള്ള മാറ്റുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
∙ സിറ്റ്ഔട്ടിൽ പരുപരുത്ത പ്രതലമുള്ള റബർ, കയർ മാറ്റുകളോ ഫോം മാറ്റോ ഉപയോഗിക്കാം.
∙ബെഡ് സൈഡിൽ ഫ്ലോർമാറ്റ് ഇടുന്നതു കിടക്ക വൃത്തിയായിരിക്കാൻ സഹായിക്കും.
∙കാലപ്പഴക്കമോ ഈർപ്പമോ കാരണം മുഷിഞ്ഞ കാർപെറ്റുകൾ മുറിക്കുള്ളിൽ ദുർഗന്ധം നിറയ്ക്കും. ഇവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം.
∙മാറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ വാഷിങ് മെഷീനിൽ കഴുകാവുന്ന മാറ്റുകൾക്കു മുൻഗണന നൽകാം.
∙വീട്ടിൽ ഓമന മൃഗങ്ങൾ ഉള്ളവർ മാറ്റുകൾ ഇടയ്ക്കിടെ ലിന്റ് റോളർ, വാക്വം ക്ലീനർ തുടങ്ങിയവ ഉപയോഗിച്ചു വൃത്തിയാക്കുക.
ഇവിടെ മാറ്റ് നിർബന്ധം
അടുക്കളയിലും ബാത്റൂമിന് മുന്നിലും നിർബന്ധമായും ഡോർമാറ്റ് ഇടണം. ശുചിത്വം, ആരോഗ്യം എന്നിവ നിലനിർത്താൻ ഇതു സഹായിക്കും. ഫ്ലോ ർ മാറ്റ് ഇടുമ്പോൾ അടുക്കള വൃത്തിയായി കിടക്കുന്നതിനൊപ്പം ദീർഘനേരം വെറും നിലത്തു നിൽക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും.
ബാത്റൂമിന് മുന്നിലെ മാറ്റ് നനവു വലിച്ചെടുക്കാൻ കഴിവുള്ളതാകണം. കുറഞ്ഞത് അര ഇഞ്ച് കനമെങ്കിലുമുള്ള മാറ്റുകളാണൂ നല്ലത്. പോളിപ്രൊപ്പലീൻ അഥവാ തുണി മാറ്റുകള്‍ തിരഞ്ഞെടുക്കാം. ഇവ വെള്ളം വലിച്ചെടുക്കുമെന്നു മാത്രമല്ല വൃത്തിയാക്കാനും എളുപ്പവുമാണ്.