ഇനി നഷ്ടപ്പെടില്ല ടെറേറിയത്തിന്റെ ഭംഗി; ടെറേറിയം പരിപാലിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
ടെറേറിയം അഥവാ ഗ്ലാസ് ഭരണിയിലെ കുഞ്ഞൻ പൂന്തോട്ടം വീടിന് അഴകും ഭംഗിയും നൽകുന്നു. എന്നാൽ ഇതിൻ്റെ ഭംഗി നിലനിർത്തണമെങ്കിൽ നല്ല രീതിയിലുള്ള പരിപാലനം ആവശ്യമാണ്. ടെറേറിയത്തിൻ്റെ തുറന്നതും അടഞ്ഞതുമായ ഇനങ്ങൾക്ക് അനുസരിച്ച് ആവശ്യമായ വെളിച്ചവും വായുസഞ്ചാരവും നൽകണം. അടഞ്ഞ ടെറേറിയങ്ങളിൽ ചെടികൾ സ്വയം ഈർപ്പം ശേഖരിച്ച് വളരുന്നു, ഇതിന് മാസത്തിലൊരിക്കൽ അടപ്പ് തുറന്നു വായുസഞ്ചാരം ഉറപ്പാക്കിയാൽ മതിയാകും. ഫിറ്റോണിയ, സ്പൈഡർ പ്ലാന്റ് പോലുള്ള ഇലച്ചെടികൾ, കള്ളിച്ചെടികൾ, സക്കുലന്റുകൾ എന്നിവ ടെറേറിയത്തിൽ വളർത്താൻ അനുയോജ്യമാണ്, എന്നാൽ ഇവയെ ഒരുമിച്ച് വളർത്താതിരിക്കാൻ ശ്രദ്ധിക്കണം. സ്പ്രിങ് ടെയിൽസ് പോലുള്ള പ്രാണികൾ മാലിന്യം നീക്കം ചെയ്യാൻ സഹായിക്കും. ചെടികൾക്ക് ആവശ്യാനുസരണം മാത്രം നന നൽകു കയും, വളം ആവശ്യമെങ്കിൽ ലായനി രൂപത്തിൽ നൽകുകയും ചെയ്യാം.

മേശയും ടീപോയും അലങ്കരിക്കാനായി ചില്ലുഭരണിക്കുള്ളിൽ തയാറാക്കുന്ന കുഞ്ഞൻ ഉദ്യാനമാണ് ടെറേറിയം. അകത്തളച്ചെടികളും മറ്റ് അലങ്കാരവസ്തുക്കളും ഉപയോഗിച്ചു തയാറാക്കുന്ന ടെറേറിയത്തിന്റെ ഭംഗി കണ്ട് ഇഷ്ടപ്പെട്ടു വാങ്ങും. പക്ഷേ, പിന്നീട് പരിപാലിക്കാതെ വന്നാൽ ടെേററിയത്തിന്റെ ഭംഗി നഷ്ടപ്പെടും. ടെറേറിയം തയാറാക്കുമ്പോഴും തുടർന്നുള്ള പരിപാലനത്തിലും അൽപം ശ്രദ്ധ നൽകിയാൽ ഈ മിനി ഇൻഡോർ ഗാർഡൻ എന്നും അഴകോടെ നിലനിർത്താൻ സാധിക്കും.
വേണം പ്രകാശവും വായുസഞ്ചാരവും
ഭാഗികമായി തുറന്നിരിക്കുന്നതും പൂർണമായി അടച്ചതുമായ രണ്ടുതരം ടെറേറിയമുണ്ട്. ഭാഗികമായി തുറന്നിരിക്കുന്ന ടെറേറിയത്തിൽ പുറത്തെ അന്തരീക്ഷ വായു സുഗമമായി അകത്തേക്കു പ്രവേശിക്കുന്നതു കൊണ്ടു നല്ല പ്രകാശവും വായൂസഞ്ചാരവുമുള്ളിടത്തു വച്ചാൽ ഇതിനുള്ളിലെ ചെടികൾ അരോഗ്യത്തോടെ വളരും.
പൂർണമായി അടഞ്ഞിരിക്കുന്ന ടെറേറിയത്തിനുള്ളിലെ പരിമിതമായ അന്തരീക്ഷത്തിൽ ചെടികൾ ഭക്ഷണം തയാറാക്കുമ്പോൾ പുറത്തേക്കു വിടുന്ന ശുദ്ധവായു മാത്രമാണ് ഇവയ്ക്കു ശ്വസിക്കാനായി ലഭിക്കുക. ഇത്തരം ടെറേറിയം നന്നായി പ്രകാശം കിട്ടുന്നിടത്തു സ്ഥാപിച്ചാൽ മാത്രമേ ചെടികൾ ആരോഗ്യത്തോടെ വളരൂ. ഇതിൽ വളരുന്ന ചെടികളുടെ ഇലകളിൽ നിന്നു പുറത്തേക്കു നീരാവിയായി വരുന്ന ജലകണങ്ങൾ ടെറേറിയത്തിന്റെ ചില്ലു ഭിത്തിക്കുള്ളിൽ ഘനീഭവിച്ചു താഴെയുള്ള മിശ്രിതത്തിലേക്ക് ഊർന്നിറങ്ങി വേരുകൾക്ക് ആവശ്യാനുസരണം ആഗിരണം ചെയ്യാൻ സാധിക്കുന്നു.
പൂര്‍ണമായി അടഞ്ഞിരിക്കുന്ന ടെറേറിയം സ്വയം പര്യാപ്തമായതിന്റെ സൂചനയാണു ഭിത്തിക്കുള്ളിൽ ജലകണങ്ങൾ കാണപ്പെടുന്നത്. നന്നായി പ്രകാശം കിട്ടുന്നിടത്തു വച്ചിരുന്നാൽ ഇത്തരത്തിൽ സ്വയംപര്യാപ്തമായ കുഞ്ഞൻ ഉദ്യാനത്തിലെ ചെടികൾക്കു പിന്നീടു നന അത്രകണ്ട് ആവശ്യമായി വരുന്നില്ല, മാസത്തിൽ ഒരിക്കലോ മറ്റോ അടപ്പു തുറന്നു പുറത്തുനിന്നുള്ള വായു അകത്തേക്കു പ്രവേശിപ്പിച്ചാൽ മതി. കൂടാതെ ഗ്ലാസ് ഭിത്തിയിലെ ഈർപം കുറഞ്ഞാൽ മിശ്രിതത്തിൽ വെള്ളം ആവശ്യാനുസരണം ഒഴിച്ചു കൊടുക്കണം.
ചില്ലുഭരണിക്കുള്ളിൽ ചെടികൾ നട്ടിരിക്കുന്ന മിശ്രിതം പുറത്തുനിന്നും മുഴുവനായി കാണാവുന്നതുകൊണ്ട് ഈർപം നന്നായി കുറഞ്ഞാൽ മാത്രം നന നൽകിയാൽ മതി. ഇതു ടെറേറിയം വച്ചിരിക്കുന്ന സ്ഥാനം, കാലാവസ്ഥ, ലഭിക്കുന്ന പ്രകാശം എന്നിവയെ എല്ലാം ആശ്രയിച്ചിരിക്കും.
പൂർണമായി അടഞ്ഞിരിക്കുന്നതും ഇലച്ചെടികൾ അധികമായി ഉള്ളതുമായ ടെറേറിയം കാലങ്ങളോളം ഭംഗിയോടെ നിലനിൽക്കാൻ ഇതിലെ മിശ്രിതത്തിൽ ‘സ്പ്രിങ് ടെയിൽ’ പ്രാണികളെ കൂടി ഉൾപ്പെടുത്തുന്നതു നല്ലതാണ്. വെളുത്ത നിറത്തിൽ ചെറിയ ചിതലിന്റെ ആകൃതിയുള്ള ഇത്തരം പ്രാണികൾ ടെറേറിയത്തിലെ മിശ്രിതത്തിൽ ഉണ്ടാകുന്ന മാലിന്യം മുഴുവൻ ഭക്ഷണമാക്കും. അതുവഴി ചെടികൾ കേടുവരാതെ വളരും. ഓൺലൈൻ വിപണിയിൽ ലഭ്യമായ സ്പ്രിങ് ടെയിൽ പ്രാണിയുടെ കോളനി ഇതിനായി പ്രയോജനപ്പെടുത്താം.
ടെറേറിയത്തിലെ ചെടികൾ
ടെറേറിയത്തിൽ ഉൾപ്പെടുത്തുന്ന ചെടികൾ ഒന്നുകിൽ ഫിറ്റോണിയ, സ്പൈഡർ പ്ലാന്റ്, പന്നൽ ചെടികൾ തുടങ്ങിയ അലങ്കാര ഇല ഇനങ്ങളായിരിക്കണം. അല്ലെങ്കിൽ കള്ളിച്ചെടികൾ, ജെയ്‌ഡ് പ്ലാന്റ്, ഹൌഓർത്തിയ, കുഞ്ഞൻ സ്‌നേക് പ്ലാന്റ് തുടങ്ങിയ സക്കുലന്റ് ചെടിയിനങ്ങൾ ആയിരിക്കണം. ഇലച്ചെടികൾക്കും സക്കുലന്റ് ചെടികൾക്കും ആവശ്യമായ ജലത്തിന്റെ അളവു വെവ്വേറെ ആയതുകൊണ്ട് ഇവ രണ്ടും ഒരുമിച്ച് ഒരു ടെറേറിയത്തിൽ ഉപയോഗിക്കുന്നത് ഉചിതമല്ല.
ഭാഗികമായി തുറന്നിരിക്കുന്ന ടെറേറിയത്തിൽ എയർ പ്ലാന്റ്സ് ആണ് യോജിച്ചത്. ഇവയ്ക്ക് ഇലകളിൽ മാത്രം വെള്ളം ആവശ്യാനുസരണം സ്പ്രേ ചെയ്യാം.
നിലം ഭംഗിയാക്കാൻ മോസ് ഉപയോഗിച്ചുണ്ടെങ്കിൽ അതിനും തുള്ളിനന മതി. ഇതിൽ പരിപാലിക്കുന്ന ഫിറ്റോണിയ ഉൾപ്പെടെയുള്ള പല ഇലച്ചെടികൾക്കും നന ഇലകളിൽ വീഴാതെ ചുവട്ടിൽ മാത്രം മതി.
മിശ്രിതത്തിൽ കലർത്തുന്ന ജൈവവളങ്ങൾ കൂടാതെ ചെടിയുടെ വളർച്ചയ്ക്കായി വെള്ളത്തിൽ പൂർണമായി ലയിക്കുന്ന രാസവളങ്ങൾ ഇലകളിൽ തുള്ളി നനയായി, കാലാവസ്ഥ അനുസരിച്ച്, മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ നൽകാം.