വിരുന്നു സൽക്കാരങ്ങളിലെ താരമായ ഹെർബൽ ടീ ഇനി വീട്ടിൽ തയാറാക്കാം; പൂന്തോട്ടത്തിൽ നട്ടോളൂ ഈ പൂച്ചെടികൾ...
വീട്ടിലെ പൂന്തോട്ടങ്ങളിൽ വളർത്തുന്ന വിവിധതരം പൂക്കളുടെ ഇതളുകൾ ഉപയോഗിച്ച് ആരോഗ്യദായകവും ഉന്മേഷദായകവുമായ ഹെർബൽ ചായകൾ തയ്യാറാക്കാം. തേയിലയിൽ നിന്നും വ്യത്യസ്തമായി ഇവ കഫീൻ രഹിതമാണ്. ശംഖുപുഷ്പം, റോസ്, ചെമ്പരത്തി, മുല്ല തുടങ്ങിയ പൂക്കൾക്ക് പ്രത്യേക ഔഷധ ഗുണങ്ങൾ ഉണ്ട്. പൂക്കൾ വളർത്തുമ്പോൾ രാസകീടനാശിനികൾക്ക് പകരം ജൈവരീതികൾ ഉപയോഗിക്കണം. വിരിഞ്ഞതും ശുദ്ധിയായതുമായ ഇതളുകൾ തണലിൽ ഉണക്കിയ ശേഷം ചായ ഉണ്ടാക്കാൻ ഉപയോഗിക്കാം. പൂക്കളോടും പൂമ്പൊടിയോടും അലർജിയുള്ളവർ ഈ ചായകൾ ഒഴിവാക്കേണ്ടതാണ്.

വിരുന്നുസൽക്കാരങ്ങളിലെല്ലാം ഇപ്പോൾ പൂക്കളുടെ ഇതളുകൾ കൊണ്ട് തയാറാക്കുന്ന ചായയാണു താരം. ഹെർബൽ ചായകൾ തയാറാക്കാൻ ഉപയോഗിക്കുന്ന പൂച്ചെടികൾ വീട്ടിൽ തന്നെ വളർത്താം.
മുറ്റത്തെ പൂന്തോട്ടത്തിൽ വളരുന്ന പൂക്കളുടെ ഇതളുകൾ കൊണ്ട് ഹെർബൽ ടീ തയാറാക്കാം. തേയില കൊണ്ട് തയാറാക്കുന്ന ചായയിൽ നിന്നു വ്യത്യസ്തമായി കഫീൻ ഒട്ടും ഇല്ലെന്നതാണു പ്രത്യേകത. ഈ ഹെർബൽ ടീ ആരോഗ്യവും ഉന്മേഷവും പകരുകയും ചെയ്യും.
ഹെർബൽ ടീ തയാറാക്കാനുളള പൂക്കൾക്കു വേണ്ടി ചെടികൾ വളർത്തുമ്പോൾ രോഗ-കീടബാധ നിയന്ത്രിക്കാൻ രാസകീടനാശിനികൾക്കു പകരം ജൈവകീടനാശിനികൾ മാത്രം ഉപയോഗിക്കണം. വിരിഞ്ഞ് അധികം പ്രായമാകാത്ത പൂക്കളുടെ ഇതളുകൾ മാത്രം ശേഖരിച്ചു നന്നായി കഴുകി വൃത്തിയാക്കണം.
തണലത്തു ശാസ്ത്രീയമായി ഇതളുകൾ ഉണക്കിയെടുത്ത ശേഷം ചായ തയാറാക്കാൻ ഉപയോഗിക്കാം. പൂക്കളോടും പൂമ്പൊടിയോടും മറ്റും അലർജി ഉള്ളവർ ഇത്തരം ചായ ഒഴിവാക്കുന്നതാകും ഉത്തമം.
വളർത്താം ഈ ചെടികൾ
ശംഖുപുഷ്പം: നീല, വെള്ള, പിങ്ക് നിറത്തിൽ പൂക്കൾ ഉള്ള ഇനം ശംഖുപുഷ്പം ചെടികളുണ്ട്. ഇതിൽ നീല പൂക്കൾ ഉള്ള ഇനം ഉപയോഗിച്ച് തയാറാക്കുന്ന നീല നിറത്തിലുള്ള ‘ബട്ടർഫ്‌ളൈ പീ ടീ’ ലോകപ്രശസ്തമാണ്. ആന്റി ഓക്സിഡന്റ്സ് സമൃദ്ധമായുള്ള ഈ ചായയിൽ നാരങ്ങാനീരു ചേർക്കുന്നതിനനുസരിച്ചു നിറം മാറി പിങ്ക് ആകും.
ഈ വള്ളിച്ചെടി കായും വിത്തുമെല്ലാം ഉൽപാദിപ്പിക്കും. വിത്തുകൾ ഉപയോഗിച്ചു പുതിയ ചെടികൾ അനായാസം വളർത്തിയെടുക്കാം.
മതിലിലോ ട്രെല്ലീസിലോ പടർത്തികയറ്റാൻ പറ്റിയ പൂച്ചെടിയാണു ശംഖുപുഷ്‌പം. നേരിട്ടു വെയിൽ കിട്ടുന്നിടത്താണു ചെടി നിറയെ പൂവിടുക.
റോസ്: നിറത്തിനൊപ്പം ആസ്വാദ്യമായ സുഗന്ധം കൂടി നൽകുന്നതാണ് റോസ് ടീ. ഇതിനായി ചുവപ്പ്, പിങ്ക്, മഞ്ഞ തുടങ്ങിയ വർണങ്ങളിൽ സുഗന്ധി പൂക്കളുള്ള റോസ് ഇനങ്ങളാണു വളർത്തേണ്ടത്. എഡ്വേർഡ്, വാലെന്റൈൻ, ഡബിൾ ഡിലൈറ്റ്, ഈഡൻ, മിസ്റ്റർ ലിങ്കൺ, ഫ്രാഗ്രൻറ്റ് ക്ലൗഡ് തുടങ്ങിയ ഇനങ്ങൾ ഇതിനായി തിരഞ്ഞെടുക്കാം.
വേപ്പിൻ പിണ്ണാക്കും ചാണകവും പുളിപ്പിച്ചെടുത്തതിന്റെ തെളി നേർപ്പിച്ചതു റോസ് പൂവിടാൻ നല്ലതാണ്. പൂമൊട്ടുകൾക്കും തളിരിലകൾക്കും ഉണ്ടാകുന്ന മുരടിപ്പു രോഗത്തിനു പ്രതിവിധിയായി ജൈവകീടനാശിനിയായ വെർട്ടിസീലിയം ഉപയോഗിക്കാം. കൂടാതെ ഇലകൾക്കുള്ള കറുത്ത പുള്ളി രോഗനിയന്ത്രണത്തിനായി സ്യൂഡോമൊണാസ് നല്ലതാണ്.
ചെമ്പരത്തി: വൈറ്റമിൻ സി, ആന്റിഓക്സിഡന്റ്സ് ഇവയാൽ സമൃദ്ധമാണ് ചെമ്പരത്തി പൂവിതളുകൾ കൊണ്ടുള്ള ഹിബിസ്‌കസ് ടീ. നാടൻ ചുവപ്പ് ചെമ്പരത്തിയാണ് ഏറ്റവും ഉത്തമം. ഒരു കപ്പ് ചായയ്ക്കായി രണ്ടു പൂക്കളുടെ ഇതളുകൾ മതി. ഇവയില്‍ വൈറ്റമിൻ സി ഉള്ളതുകൊണ്ട് രോഗപ്രതിരോധശേഷി വർധിക്കും.
ചുവപ്പ് ചെമ്പരത്തി കമ്പു മുറിച്ചു നട്ട് വളർത്തിയെടുക്കാം.
ഇലകളിൽ വേനൽക്കാലത്തു കാണുന്ന ഇലചുരുട്ടൽ പുഴുവിനെ നീക്കം ചെയ്യാൻ ജൈവകീടനാശിനിയായ ബവേറിയ ഉപകരിക്കും.
മുല്ല: പൂക്കൾ മാത്രം ഉപയോഗിച്ചോ ഗ്രീൻ ടീ തേയില പൊടിക്കൊപ്പം കലർത്തിയോ ജാസ്‌മിൻ ചായ തയാറാക്കാം. മുല്ലപ്പൂവിന്റെ സുഗന്ധമുള്ള ജാസ്‌മിൻ ചായ ഉന്മേഷം നൽകുന്നതിനൊപ്പം ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുള്ളതുകൊണ്ട് രോഗപ്രതിരോധശേഷി വർധിപ്പിക്കും.
ചായ തയാറാക്കാൻ അതിരാവിലെ പൂക്കൾ നന്നായി വിരിയുന്നതിനു മുൻപ് ശേഖരിക്കണം. പൂവിന്റെ ചുവട്ടിലെ പച്ചനിറമുള്ള ഭാഗവും കുഴലുപോലുള്ളതും ഒഴിവാക്കി ഇതളുകൾ മാത്രമാണു ചായ പാകംചെയ്യാൻ വേണ്ടത്.
കമ്പു മുറിച്ചു നട്ട് മുല്ല വളർത്തിയെടുക്കാം. ചട്ടിയിൽ പരിപാലിക്കാൻ കുറ്റിമുല്ല ഇനമാണ് യോജിച്ചത്. നന്നായി പൂവിടാൻ കൊമ്പുകോതണം.
പർപ്പിൾ നിറം വന്നു പൂമൊട്ടുകൾ കൊഴിയുന്നതു നിയന്ത്രിക്കാൻ ജൈവകീടനാശിനിയായ വെർട്ടിസീലിയം നല്ലതാണ്.