ഈ ലേഖനം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ഓട്ടോ പേയ്മെന്റ് സംവിധാനം എങ്ങനെ റദ്ദാക്കാം എന്നും, ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം എന്നും വിശദീകരിക്കുന്നു. വിവിധ പേയ്മെന്റ് ആപ്പുകളിൽ, പ്രത്യേകിച്ച് Google Play Store, App Store എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളിൽ സജീവമായ ഓട്ടോ പേയ്മെന്റ് ഓപ്ഷനുകൾ, താത്കാലിക ഓഫറുകൾക്കും സബ്സ്ക്രിപ്ഷനുകൾക്കും ശേഷം പോലും അക്കൗണ്ടിൽ നിന്ന് പണം പോകാൻ കാരണമാകും. ഫോൺപേ, ഗൂഗിൾ പേ, ഭീം യുപിഐ തുടങ്ങിയ ആപ്പുകളിൽ ഓട്ടോപേ അല്ലെങ്കിൽ മാൻഡേറ്റ് ഓപ്ഷനുകൾ വഴി ഇത് നിയന്ത്രിക്കാം. ആവശ്യമില്ലെങ്കിൽ 'Delete Auto Pay' അല്ലെങ്കിൽ 'Revoke' ഓപ്ഷനുകൾ ഉപയോഗിച്ച് ഇത് പൂർണ്ണമായും നിർത്തലാക്കാം, അല്ലെങ്കിൽ നിശ്ചിത തീയതി വരെ 'Pause' ചെയ്യാവുന്നതാണ്. കൂടാതെ, myaadhaar.uidai.gov.in എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് 'Authentication History' പരിശോധിക്കുന്നതിലൂടെ ആധാർ കാർഡ് എവിടെയെല്ലാം, എപ്പോഴെല്ലാം ഉപയോഗിച്ചു എന്നുള്ള വിവരങ്ങൾ അറിയാനും, ദുരുപയോഗം കണ്ടെത്താനും സാധിക്കും.

എല്ലാവരുടെ കയ്യിലും ഇപ്പോൾ സ്മാർട് ഫോണുണ്ട്. പല തരത്തിലുള്ള പേയ്മെന്റുകൾ ഭൂരിപക്ഷവും നടത്തുന്നത്  ഫോൺ വഴി തന്നെ. എന്നാൽ ആപ്പുകളിൽ തിരഞ്ഞെടുക്കുന്ന ഓട്ടോ പെയ്മെന്റ് ഓപ്ഷൻ ആവശ്യം കഴിഞ്ഞാലും ചിലരെങ്കിലും ഡിസേബിൾ ചെയ്യാറില്ല. 

സ്മാർട് ഫോൺ വഴി ആക്ടിവേറ്റ് ആയി കിടക്കുന്ന പേയ്മെന്റ് ഓപ്ഷനുകൾ ഡിസേബിൾ ചെയ്യാനുള്ള വഴിയാണ് ഈ ലക്കത്തിൽ. ഒപ്പം, ആധാർ കാർഡ് ഉപയോഗിച്ചു നിങ്ങളറിയാതെ ആരെങ്കിലും എന്തെങ്കിലും പ്രവൃത്തി ചെയ്തിട്ടുണ്ടോ എന്നറിയാനുള്ള മാർഗവും മനസ്സിലാക്കാം. 

ADVERTISEMENT

ഓട്ടോ പേയ്മെന്റ് മാറ്റാം

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ലഭിക്കുന്ന താത്കാലിക സൗജന്യ ഓഫർ പ്രകാരമോ അ ല്ലെങ്കില്‍ ഒരു മാസത്തേക്കു മാത്രമായുള്ള സബ്സ്ക്രിപ്ഷനോ പേയ്മെന്റോ വേണ്ടി വരുന്ന  പല ആപ്ലിക്കേഷനുകളും നമ്മള്‍ ഫോണിൽ ആക്ടിവേറ്റ് ചെയ്യാറുണ്ട്. 

ADVERTISEMENT

പിന്നീട് ആവശ്യമില്ല എന്നു തോന്നിയിട്ടുണ്ടെങ്കിലും മാസാമാസം സബ്സ്ക്രിപ്ഷൻ പുതുക്കൽ തുക അക്കൗണ്ടില്‍ നിന്നും ഓട്ടോമാറ്റിക്കായി പൊയ്ക്കൊണ്ടിരിക്കും. ആപ്ലിക്കേഷൻ അൺ ഇൻസ്റ്റാൾ ചെയ്താൽ പോലും പേയ്മെന്റ് ഓപ്ഷൻ ആക്ടീവ് ആയിരിക്കും. ഈ സാഹചര്യത്തില്‍ എങ്ങനെ ഓട്ടോ പേയ്മെന്റും സബ്സ്ക്രിപ്ഷൻ പുതുക്കലും ഒഴിവാക്കാം എന്നു നോക്കാം.

പഠിക്കാം പടിപടിയായി

ADVERTISEMENT

ഫോണ്‍പേ ആപ്ലിക്കേഷനിലെ പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക് ചെയ്താല്‍ ഓട്ടോപേ (Auto Pay) എന്നു കാണാം. അതു സെലക്റ്റ് ചെയ്ത് ഓപ്പണാക്കിയാൽ ഏതൊക്കെ സര്‍വീസുകള്‍ക്കാണ് ഓട്ടോപേ സെറ്റ് ആയിരിക്കുന്നത് എന്നറിയാം. ചില ഐക്കണുകൾക്കു നേരെ പോസ് (Pause) എന്നും കാണാം. പോസ് എന്നതു സെലക്ട്  ചെയ്താൽ നമുക്ക് ഇഷ്ടമുള്ള തീയതി വരെ പേയ്മെന്റ് പോകാത്ത തരത്തിൽ സെറ്റിങ്സിൽ മാറ്റം വരുത്താനാകും. 

പേയ്മെന്റ് ഇനി ഒരിക്കലും ചെയ്യേണ്ടതില്ല എന്നാണെങ്കിൽ കുറച്ചു താഴെയായി കാണുന്ന ഡിലീറ്റ് ഓട്ടോപേ (Delete Auto Pay) എന്ന ഓപ്ഷൻ സെലക്ട് ചെയ്യണം. ക ണ്‍ഫേം (Confirm) കൂടി ക്ലിക് ചെയ്തു കഴിഞ്ഞാൽ പിന്നീട് ആ ആപ്ലിക്കേഷനു വേണ്ടി നിങ്ങളുടെ അക്കൗണ്ടിൽ നിന്നു പേയ്മെന്റ് പോകില്ല. ഗൂഗിള്‍ പേയിലും ഇതേ ഓപ്ഷ ൻ ലഭ്യമാണ്. ഭീം യുപിഐ ആപ്പിലെ മാന്‍ഡേറ്റ് (Mandate) ഓപ്ഷൻ വഴിയാണ് ഓട്ടോ പേയ്മെന്റ് നിർത്താനാകുക. പേയ്മെന്റ് ഓപ്ഷൻ കാന്‍സല്‍ ചെയ്യാന്‍ റിവോക്ക് (Revoke) എന്ന ഓപ്ഷനാണു തിരഞ്ഞെടുക്കേണ്ടത്. താത്കാലികമായി നിശ്ചിത ദിവസം വരെ പോസ് ചെയ്യാനും ഇതിൽ ഓപ്ഷനുണ്ട്. 

ആധാർ വിവരം ചോർന്നോ?

അനുവാദമില്ലാതെ ആധാർ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നു സംശയമുണ്ടോ. ആധാർ വിവരങ്ങൾ ഏ തൊക്കെ ആവശ്യത്തിന് എവിടെയൊക്കെ ഉപയോഗിച്ചു എന്നറിയാൻ സംവിധാനമുണ്ട്.  ആധാര്‍ വിവരങ്ങള്‍ക്കുള്ള ഔദ്യോഗിക പോര്‍ട്ടലായ https://myaadhaar.uidai.gov.in/ ഓപ്പണാക്കുക. വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ ആധാ ര്‍ സംബന്ധിച്ച നിരവധി വിവരങ്ങള്‍ പരിശോധിക്കാനുള്ള സൗകര്യം കാണാം.

ആ വിൻഡോയിലെ ഓതന്റിക്കേഷന്‍ ഹിസ്റ്ററി (Authentication History) എന്ന ടാബ് സെലക്ട് ചെയ്താല്‍ ഏ തു തീയതികൾക്കുള്ളിലെയും ആധാർ ഉപയോഗം പരി   ശോധിക്കാനാകും. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പരിലേക്കുള്ള ഒടിപി ജനറേറ്റ് ആയ തീയതികളും, ഫിംഗര്‍ പ്രിന്റ് സ്കാന്‍ ചെയ്ത ദിവസങ്ങളും, അവ എവിടെ ഉപയോഗിച്ചു എന്നുമൊക്കെയുള്ള വിവരങ്ങൾ ഇവിടെ കാണാം.                                                             ∙

How to Disable Auto Payments on Your Smartphone:

Managing auto-payments and subscriptions on your smartphone is crucial to avoid unwanted charges. This guide explains how to disable these recurring payments and also how to check your Aadhaar card usage history to ensure your details are not misused.

ADVERTISEMENT