‘പണി’ വരുന്ന വഴി അറിയാം, ഒപ്പം ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ടും ചെയ്യാം Your Role in Reporting Traffic Violations
വാഹന അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ എം പരിവാഹൻ (NextGenmParivahan) എന്ന പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ക്യാമറ കാണുമ്പോൾ മാത്രം നിയമം പാലിക്കുന്നവരെയും, സിഗ്നൽ തെറ്റിച്ചു പോകുന്നവരെയും, ഹെൽമെറ്റ് ധരിക്കാതെയും അമിത വേഗതയിലും വാഹനം ഓടിക്കുന്നവരെയും കുറിച്ച് സാധാരണക്കാർക്ക് പരാതി നൽകാൻ ഈ ആപ്ലിക്കേഷൻ വഴി സാധിക്കും. ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്ത്, ക്യാമറ ഉപയോഗിച്ച് നിയമലംഘനത്തിന്റെ ചിത്രം പകർത്തി, വാഹന നമ്പർ, നിയമലംഘനത്തിന്റെ തരം (ഹെൽമെറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഉപയോഗിക്കുക, ട്രിപ്പിളടിക്കുക തുടങ്ങിയവ), ലൊക്കേഷൻ, സമയം എന്നിവ ചേർത്ത് പരാതി സമർപ്പിക്കാം. സമർപ്പിച്ച പരാതിക്ക് നടപടി സ്വീകരിച്ചോ എന്ന് പിന്നീട് ഡാഷ്ബോർഡിൽ പരിശോധിക്കാനും ഈ ആപ്ലിക്കേഷൻ സഹായിക്കും.

വാഹനാപകടങ്ങൾ വാർത്തകളായി നിറയുന്ന സമയമാണിത്. ക്യാമറ കാണുമ്പോൾ മാത്രം ഹെൽമറ്റ് വയ്ക്കുക, പൊലീസിനെ കാണുമ്പോൾ സ്പീഡ് കുറയ്ക്കുക, ട്രാഫിക് സിഗ്‌നൽ വെട്ടിക്കുക എന്നിങ്ങനെ മിക്കവരും ചെയ്യുന്ന ട്രാഫിക് നിയമലംഘനങ്ങൾ പലതാണ്. സ്ഥിരമായി ഹെല്‍മറ്റ് വയ്ക്കുന്നവർ അബദ്ധത്തില്‍ ഒന്നു ഹെല്‍മറ്റില്ലാതെ പുറത്തിറങ്ങിയാലോ, അന്നു തന്നെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഫൈനിടുകയും ചെയ്തേക്കാം.
ഹെല്‍മറ്റ് വയ്ക്കാതെ, ട്രിപ്പിളടിച്ച്, ട്രാഫിക് സിഗ്നൽ വെട്ടിച്ചു പാഞ്ഞു പോകുന്നവരെ കാണുമ്പോൾ ട്രാഫിക് നിയമം പാലിക്കുന്നവർക്കെല്ലാം ചോര തിളയ്ക്കും. അത്തരക്കാരുടെ ട്രാഫിക് നിയമലംഘനം റിപ്പോർട്ട് ചെയ്യാനും ഇനിയൊരിക്കലും ലംഘനം നടത്താതിരിക്കാനും വ്യക്തികളെ പ്രാപ്തരാക്കുന്ന എം പരിവാഹൻ (NextGenmParivahan) ആപ്ലിക്കേഷനിലൂടെ ആര്‍ക്കും ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. ഏഐ ക്യാമറയുടെ മുന്നില്‍ മാത്രം ഹെല്‍മറ്റ് വച്ചും സീറ്റ്ബെല്‍റ്റ് ഇട്ടും ഒക്കെ പോകുന്നവര്‍ക്ക് ‘പണി’ വരുന്ന വഴി അറിയാനും തുടർന്നു വായിക്കാം.
സിറ്റിസൺ ലോഗ് ഇൻ
എം പരിവാഹൻ ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്തു ലോഗിന്‍ ചെയ്താൽ വാഹന നമ്പർ നൽകി വിവരങ്ങൾ അറിയാവുന്ന പേജിലേക്കാണു കയറുക. അതിനു തൊട്ടു താഴെയായുള്ള ഓപ്ഷനുകളിൽ സിറ്റിസണ്‍ സെന്റിനല്‍ (Citizen Sentinel) എന്നു കാണാം. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന സ്ക്രീനില്‍ റിപ്പോര്‍ട്ട് ട്രാഫിക്ക് വയലേഷന്‍ (Report Traffic Violation) എന്നതു സെലക്ട് ചെയ്യുക.
അപ്പോൾ വരുന്ന സ്ക്രീനില്‍ റജിസ്റ്റര്‍ കംപ്ലയിന്റ് എന്നതിനു താഴെയുള്ള ക്യാമറ ബട്ടൻ ക്ലിക്ക് ചെയ്താൽ ആപ്ലിക്കേഷനിലെ ക്യാമറ ഓപ്പണാകും. നമ്മൾ റിപ്പോർട്ട് ചെയ്യാനുദ്ദേശിക്കുന്ന ട്രാഫിക് നിയമ ലംഘനത്തിന്റെ ചിത്രം ഇതിലൂടെ പകര്‍ത്താം. (വിഡിയോ ചിത്രീകരിക്കാനായി വിഡിയോ എന്ന ബട്ടൻ ക്ലിക് ചെയ്താൽ മതി.)
പരാതിയിൽ നടപടി ആയോ?
ചിത്രം വ്യക്തമാണെന്ന് ഉറപ്പു വരുത്തി ടിക്ക് കൊടുത്ത ശേഷം വാഹന നമ്പര്‍ ടൈപ് ചെയ്യാം. ട്രാഫിക് വയലേഷന്‍ ടൈപ് എന്നതില്‍ പകര്‍ത്തിയ ചിത്രവുമായി ബന്ധപ്പെട്ട ഓപ്ഷന്‍ സെലക്ട് ചെയ്യണം.
അനധികൃത പാർക്കിങ്, ഡ്രൈവിങ് വിത്തൗട്ട് ഹെൽമറ്റ്, ഡ്രൈവിങ് വിത്തൗട്ട് സേഫ്റ്റി ബെൽറ്റ്, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം, ഇരുചക്രവാഹനത്തിലെ മൂന്നുപേരുടെ യാത്ര, സിഗ്നൽ ലംഘനം, റാഷ് ഡ്രൈവിങ് എന്നിങ്ങനെ വിവിധ ഓപ്ഷനുകൾ ഉണ്ട്.
ലൊക്കേഷന്‍, തീയതി, സമയം എന്നിവ ഓട്ടോമാറ്റിക്കായി വരും. (ഈ സമയത്ത് ഫോണിൽ ജിപിഎസ് ഓൺ ചെയ്യേണ്ടതാണ്.)
കമന്റ്സ് എന്ന ഭാഗം കൂടി പൂരിപ്പിച്ച ശേഷം റജിസ്റ്റർ ക്ലിക് ചെയ്താൽ മതി. പിന്നീട് ഇതേ ആപ്ലിക്കേഷനിലെ ഡാഷ്ബോര്‍ഡില്‍ സെർച് ചെയ്താൽ നമ്മള്‍ റിപ്പോർട്ട് ചെയ്ത പരാതി ഫൈന്‍ ആയി മാറിയോ എന്നു പരിശോധിക്കാനും സാധിക്കും.