മൊബൈൽ ഫോണുകളിൽ നഗ്നചിത്രങ്ങൾ പകർത്തി ഡിലീറ്റ് ചെയ്താലും ഡാറ്റാ വീണ്ടെടുക്കാൻ സാധ്യതയുണ്ടെന്നും, അത് അപകടകരമായേക്കാമെന്നും ഈ ലേഖനം മുന്നറിയിപ്പ് നൽകുന്നു. ആപ്ലിക്കേഷനുകളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങൾ, ഡിലീറ്റ് ചെയ്താലും സേവ് ചെയ്യപ്പെടാം. ഫോൺ റിപ്പയർ ചെയ്യാനോ കൈമാറാനോ കൊടുക്കുന്നതിനു മുമ്പ് ഫയൽ മാനേജറിലെ സെൻഡ് ഫോൾഡർ, കാഷെ ഫോൾഡർ എന്നിവിടങ്ങളിൽ നിന്ന് ചിത്രങ്ങൾ പൂർണ്ണമായി ഡിലീറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയും, അൺഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകളുടെ ഡാറ്റയും ശ്രദ്ധിക്കണമെന്നും ലേഖനം ഊന്നിപ്പറയുന്നു. അനുമതികൾ പരിമിതപ്പെടുത്തുക, മെമ്മറി കാർഡ് ഊരിയെടുക്കുക, ഫാക്ടറി റീസെറ്റ് ചെയ്യുക എന്നിവ പോലുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശിക്കുന്നു. തമ്പ്‌നെയിൽ ചിത്രങ്ങൾ പോലും വലുതാക്കി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും, അത്തരം സാഹചര്യങ്ങളിൽ ഫോൺ റിപ്പയർ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും ലേഖനം വിശദീകരിക്കുന്നു.

ഫോണിൽ നഗ്നചിത്രം പകർത്തുന്നതും മറ്റാരും കാണും മുൻപ് ഡിലീറ്റാക്കുന്നതും ചിലരുടെ ശീലമാണ്. സ്വന്തം അഴക് ഒന്നാസ്വദിക്കാൻ മാത്രമാകും  ഫോണിൽ നഗ്ന– അർധനഗ്ന  ഫോട്ടോ എടുക്കുന്നത്. ഡിലീറ്റ് ചെയ്തെങ്കിലും ഫോൺ തകരാറിലായാൽ നന്നാക്കാൻ കൊടുക്കും മുമ്പ് മനസ്സിൽ ചോദ്യം ഉയരും, ഡിലീറ്റ് ചെയ്ത ആ ചിത്രം ആപത്തിലേക്ക് നയിക്കുമോ?

ഇല്ലെന്നു തീർത്തു പറയാൻ കഴിയില്ല. മൊബൈൽ ഫോണിലെ ആപ്ലിക്കേഷൻ വഴി ഷെയർ ചെയ്ത മീഡിയ ഫയൽസ് എവിടെയെങ്കിലുമൊക്കെ സേവ് ചെയ്തിട്ടുണ്ടാകും. ഗാലറിയിൽ നിന്നു ഡിലീറ്റ് ചെയ്താലും ഇവ പണി തരും. മൊബൈൽ ഫോണിൽ ഇത്തരം ചിത്രങ്ങൾ പകർത്തുമ്പോഴും അവ ഷെയർ ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണേ.

ADVERTISEMENT

ഓർക്കാം ഈ കാര്യങ്ങൾ

∙ ഫോണിന്റെ ഫയൽ മാനേജർ ടാബിലെ ആപ്ലിക്കേഷൻ സ് ഫോൾഡറിൽ ഓരോ ആപ്ലിക്കേഷൻ വഴിയും ഷെയർ ചെയ്ത മീഡിയ ഫയലുകൾ സേവ് ചെയ്തിട്ടുണ്ടാകും. സെൻഡ് (Sent) ഫോൾഡറിൽ ഓഡിയോ ഫയലുകളും ഫോട്ടോയും വിഡിയോയും ഉൾപ്പെടെ എല്ലാം സേവ് ആകും. ഗാലറിയിൽ നിന്നു ഡിലീറ്റ് ചെയ്താലും ഈ ഫോൾഡറിൽ ഇവ ഉണ്ടാകും. ഓരോന്നും വെവ്വേറേ ഡിലീറ്റ് ചെയ്യുകയോ മുഴുവനും ഡിലീറ്റ് ചെയ്യുകയോ വേണം.

ADVERTISEMENT

∙ വാട്സാപ്പും ടെലഗ്രാമും പോലെ ചിത്രങ്ങളും വിഡിയോയും ഷെയർ ചെയ്യാവുന്ന ഒരു ആപ്ലിക്കേഷൻ അൺഇ ൻസ്റ്റാൾ ചെയ്താലും അതുവഴി ഷെയർ ചെയ്ത മീഡിയ ഫയൽസ് മെമ്മറിയിൽ സ്റ്റോർ ചെയ്തിരിക്കും. ഈ ഡേറ്റ പൂർണമായും ഡിലീറ്റ് ആക്കാതെ മറ്റൊരാൾക്ക് ഫോൺ കൈമാറുന്നത് അബദ്ധമാണ്.

∙ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പോലെ ഫോണിന്റെ സ്റ്റോറേജ് ഉപയോഗിക്കാനുള്ള പെർമിഷൻ വേണ്ട പല ആപ്ലിക്കേഷൻസ് ഉണ്ട്. ഇവയിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും സേവ് ചെയ്യാനും വേണ്ടി ആ സമയത്തു മാത്രം പെർമിഷൻ എനേബിൾ (Enable) ചെയ്യുന്നതാണ് ഉചിതം.

ADVERTISEMENT

∙ ഫോൺ അൺലോക് ചെയ്യാതെ നൽകാനാകില്ല എന്നതുകൊണ്ട് റിപ്പയർ ചെയ്യാൻ നൽകും മുൻപ് ചിത്രങ്ങളോ വിഡിയോയോ ഉള്ള മെമ്മറി കാർഡ് ഊരിയെടുക്കാൻ മറക്കരുത്. വേണമെങ്കിൽ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യാം. റീസെറ്റ് ആയെന്ന് സ്വയം ഉറപ്പു വരുത്താനും മറക്കരുത്.

∙ കഴിവതും അംഗീകൃത സർവീസ് സെന്ററുകളിൽ മാത്രം ഫോൺ നന്നാക്കാൻ നൽകുക. ചെറിയ തകരാർ ആണെങ്കിൽ ഫോൺ വാങ്ങിവച്ച് നാളെ തരാമെന്നു പറയുന്നവരെ കണ്ണടച്ചു വിശ്വസിക്കരുത്.

∙ എത്രയൊക്കെ മുൻകരുതൽ എടുത്താലും ഡിജിറ്റൽ ലോകത്തെ ഒരു പരിധിയിൽ കൂടുതൽ വിശ്വസിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ തീർത്തും സ്വകാര്യമായ ചിത്രങ്ങളോ വിഡിയോയോ ഉള്ള ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യാനാകാത്ത തരത്തിൽ ഡിസ്പ്ലേ, കീപാഡ്, ടച്ച് പാഡ് എന്നിവയ്ക്കു തകരാർ വന്നുവെങ്കിൽ റിപ്പയർ ചെയ്യാൻ മുതിരാതിരിക്കുന്നതാണ് നല്ലത്.

എൻലാർജ് ‘പാര’

നമ്മൾ ഫോണിൽ പകർത്തിയതോ സേവ് ചെയ്തതോ ആയ ഫോട്ടോയുടെ തമ്പ്നെയിൽ (Thumbnail) ഇമേജ് ഫോൺ ഗാലറിയിൽ സേവ് ആയിട്ടുണ്ടാകും. മറ്റാർക്കെങ്കിലും സെൻഡ് (Sent) ചെയ്തതോ മറ്റാരെങ്കിലും നിങ്ങൾക്ക് അയച്ചതോ ആയ ചിത്രങ്ങളും ഇങ്ങനെ സേവ് ആകും. അതത് ആപ്ലിക്കേഷന്റെ കാഷെ (Cache) ഫോൾഡറിലും തമ്പ്നെയിലായി ഇതു സേവ് ചെയ്തിട്ടുണ്ടാകും.

ഗാലറിയിൽ നിന്നു ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്താലും കാഷെ ഫോൾഡറിൽ സേവ് ചെയ്യപ്പെട്ടിട്ടുള്ള തമ്പ്നെയിൽ ചിത്രം മതി നിങ്ങളെ കുരുക്കിൽ പെടുത്താൻ. ഈ ചിത്രം ആറിരട്ടിയോ അതിലധികമോ വലുപ്പത്തിൽ എൻലാർജ് (Enlarge) ചെയ്തെടുക്കാൻ സാധിക്കുന്ന ആപ്ലിക്കേഷൻസ് ഉണ്ട്. അവയെ കുറിച്ച് നമ്മൾ മുമ്പൊരിക്കൽ പറഞ്ഞത് ഓർക്കുമല്ലോ. ഒരു രസത്തിന് എടുത്തുവച്ച ഗാലറിയുടെ സ്ക്രീൻഷോട്ടിൽ നിന്നു വരെ ഇത്തരം തമ്പ്നെയിൽ ചിത്രങ്ങൾ വലുതാക്കാൻ സാധിക്കും. 

The Hidden Danger of Deleted Photos on Your Phone:

Protecting your private photos is crucial, as deleted images might still be recoverable through various means. Always ensure proper deletion and device handling to prevent data breaches.

ADVERTISEMENT