Adaptabilityമാറ്റങ്ങളെ ഉൾക്കൊള്ളൽ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവാണ് അഡാപ്റ്റബിലിറ്റി. വിജയവും സന്തോഷവും ആഗ്രഹിക്കുന്നവർ മാറ്റങ്ങളെ ഉൾക്കൊള്ളാ ൻ തയാറാകണം. പുതിയ കാര്യങ്ങൾ പഠിക്കുക, ചിന്തകളിൽ കടുംപിടിത്തം ഒഴിവാക്കുക എന്നിവ ശീലിക്കുക. ഏതു വെല്ലുവിളിയെയും നമുക്കു വിജയമാക്കി മാറ്റാം. Boundariesവേണം

Adaptabilityമാറ്റങ്ങളെ ഉൾക്കൊള്ളൽ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവാണ് അഡാപ്റ്റബിലിറ്റി. വിജയവും സന്തോഷവും ആഗ്രഹിക്കുന്നവർ മാറ്റങ്ങളെ ഉൾക്കൊള്ളാ ൻ തയാറാകണം. പുതിയ കാര്യങ്ങൾ പഠിക്കുക, ചിന്തകളിൽ കടുംപിടിത്തം ഒഴിവാക്കുക എന്നിവ ശീലിക്കുക. ഏതു വെല്ലുവിളിയെയും നമുക്കു വിജയമാക്കി മാറ്റാം. Boundariesവേണം

Adaptabilityമാറ്റങ്ങളെ ഉൾക്കൊള്ളൽ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവാണ് അഡാപ്റ്റബിലിറ്റി. വിജയവും സന്തോഷവും ആഗ്രഹിക്കുന്നവർ മാറ്റങ്ങളെ ഉൾക്കൊള്ളാ ൻ തയാറാകണം. പുതിയ കാര്യങ്ങൾ പഠിക്കുക, ചിന്തകളിൽ കടുംപിടിത്തം ഒഴിവാക്കുക എന്നിവ ശീലിക്കുക. ഏതു വെല്ലുവിളിയെയും നമുക്കു വിജയമാക്കി മാറ്റാം. Boundariesവേണം

Adaptability മാറ്റങ്ങളെ ഉൾക്കൊള്ളൽ

മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവാണ് അഡാപ്റ്റബിലിറ്റി. വിജയവും സന്തോഷവും ആഗ്രഹിക്കുന്നവർ മാറ്റങ്ങളെ ഉൾക്കൊള്ളാ ൻ തയാറാകണം. പുതിയ കാര്യങ്ങൾ പഠിക്കുക, ചിന്തകളിൽ കടുംപിടിത്തം ഒഴിവാക്കുക എന്നിവ ശീലിക്കുക. ഏതു വെല്ലുവിളിയെയും നമുക്കു വിജയമാക്കി മാറ്റാം.

ADVERTISEMENT

Boundaries വേണം അതിർവരമ്പുകൾ

രാജ്യങ്ങൾക്കു മാത്രമല്ല ബന്ധങ്ങൾക്കും വേണം അതിർവരമ്പുകൾ. സ്വയം ബഹുമാനിക്കുന്നതിനും മാനസികാരോഗ്യം നിലനിർത്തുന്നതിനുമുള്ള കരുത്താണ് അതിർവരമ്പുകൾ. ആവശ്യമില്ലാത്ത കാര്യങ്ങളോട് ‘നോ’ പറഞ്ഞും (Learn to Say No), സ്വന്തം പരിധികൾ തിരിച്ചറിഞ്ഞും (Know Your Limits), നിലപാടുകൾ വ്യക്തമാക്കിയും (Clear Communication) നമുക്കു സന്തോഷകരമായ ബന്ധങ്ങൾ ഉറപ്പാക്കാം.

ADVERTISEMENT

Curiosity അറിവിലേക്കുള്ള വാതിൽ

ആത്മവിശ്വാസം വർധിപ്പിക്കാനും മാറ്റത്തെ സ്വീകരിക്കാനും വേണ്ട കഴിവാണ് ക്യൂരിയോസിറ്റി (ജിജ്ഞാസ). എപ്പോഴും ചോദ്യങ്ങൾ ചോദിച്ചും (Ask Questions), പുതിയ ആശയങ്ങളെ സ്വീകരിച്ചും (Open-Mindedness), വായനയിലൂടെയും നിരീക്ഷണത്തിലൂടെയും അറിവു പുതുക്കി (Keep Learning) മനസ്സിനെ സജീവമായി നിലനിർത്താം.

ADVERTISEMENT

Discipline വിജയത്തിലേക്കുള്ള ചവിട്ടുപടി

വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് ഡിസിപ്ലിൻ (അച്ചടക്കം). സ്വയം നിയന്ത്രിക്കാനും കൃത്യമായ ലക്ഷ്യത്തോടെ മുന്നേറാനുമുള്ള കഴിവാണിത്. ചെറിയ കാര്യങ്ങളിൽ മാറ്റം വരുത്തിയും (Start Small), ദിനചര്യ പിന്തുടർന്നും (Routines), വലിയ ലക്ഷ്യങ്ങളെ മനസ്സിൽ സൂക്ഷിച്ചും (Long-term Focus) അച്ചടക്കമുള്ള ജീവിതം കെട്ടിപ്പടുക്കാം.

Empathy ഹൃദയങ്ങൾ തമ്മിലുള്ള പാലം

മറ്റൊരാളുടെ വികാരങ്ങളെ അവരുടെ സ്ഥാനത്തുനിന്ന് കണ്ടു മനസ്സിലാക്കുന്നതാണ് എംപതി. വ്യക്തിബന്ധങ്ങൾ നിലനിർത്താൻ അത്യാവശ്യം വേണ്ട ഗുണമാണു സഹാനുഭൂതി. മറ്റുള്ളവരുടെ സാഹചര്യങ്ങളിൽ നിന്നു ചിന്തിച്ചും (Empathy Mindset), മുൻവിധികളില്ലാതെ കേട്ടും (No Judgement), അവരുടെ വികാരങ്ങളെ മാനിച്ചും (Validation) നല്ല ബന്ധങ്ങൾ സ്വന്തമാക്കാം.

Focus ലക്ഷ്യത്തിലേക്കു ശ്രദ്ധ

നമുക്കു ചുറ്റും കാഴ്ചകൾ പലതാണ്. പക്ഷേ, ശ്രദ്ധ പതറാതെ എപ്പോഴും ലക്ഷ്യത്തെ ഫോക്കസ്ഡ് (ഏകാഗ്രമായി) ആയി നിലനിർത്താ ൻ കഴിയുക എന്നത് ജീവിതവിജയത്തിൽ പ്രധാനമാണ്. പഠനത്തിലും കരിയറിലും പ്രത്യേകിച്ചും.

Gratitude നന്ദിയുള്ള മനസ്സ്

നന്ദി പ്രകടിപ്പിക്കേണ്ടത് മറ്റുള്ളവരോടു മാത്രമല്ല. സ്വയം ചെയ്ത നല്ല പ്രവർത്തികൾ ഡയറിയിലെഴുതാം. ഇങ്ങനെ സ്വയം നന്ദി (Self Gratitude) പ്രകടിപ്പിക്കുന്ന ശീലം സന്തോഷവും ആത്മവിശ്വാസവും വർധിപ്പിക്കും.

Health consciousness ആരോഗ്യമുള്ള ശരീരവും മനസ്സും

മിതമായ ആഹാരരീതി ശീലിക്കാം (Mindful Eating). ദിനചര്യയിൽ വ്യായാമം നിർബന്ധമായും ഉൾപ്പെടുത്തണം. ആവശ്യത്തിനു വിശ്രമവും ഉറപ്പാക്കാം. അതോടെ മാനസികസമ്മർദവും കുറയും. മാനസികാരോഗ്യം മെച്ചപ്പെടും.

Integrity വാക്കും പ്രവൃത്തിയും ഒന്നാകട്ടെ

വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കുക (Keep Promises), സ്വന്തം തെറ്റുകൾ തുറന്നു സമ്മതിക്കുക (Own Mistakes) തുടങ്ങിയ കാര്യങ്ങൾ വിശ്വാസ്യത ഉള്ള വ്യക്തിയായി മാറാൻ സഹായിക്കും. മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്ന സത്യസന്ധമായ നിലപാട് ജീവിതത്തിലുടനീളം നിലനിർത്തുക.

Judgement ചിന്തിച്ചു തീരുമാനമെടുക്കാം

തിടുക്കത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും വൈകാരികമായിരിക്കും. കാര്യത്തെ വിവേചനബുദ്ധിയോടെ വിശകലനം ചെയ്യുക, തീരുമാനത്തിന്റെ അനന്തരഫലം എന്താകും എന്ന് ചിന്തിക്കുക. ഇങ്ങനെ രണ്ടോ മൂന്നോ ചോദ്യങ്ങൾ സ്വയം ചോദിച്ചശേഷം തീരുമാനത്തിലേക്കു കടന്നോളൂ.

Kindness  മനസ്സിനെ തൊടുന്ന നന്മ

സ്നേഹത്തോടെയും കരുതലോടെയും മറ്റുള്ളവരെ സമീപിക്കുന്നതാണ് ദയ. തിരിച്ച് ഒ ന്നും ആഗ്രഹിക്കാതെ സഹായിക്കുന്നതിലൂടെയും (Help Others), പെരുമാറ്റത്തിൽ മാന്യത പുലർത്തുന്നതിലൂടെയും (Be Courteous), നിങ്ങളെത്തന്നെ സ്നേഹിക്കുന്നതിലൂടെയും (Self-Kindness) ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ സാധിക്കും.

Leadership ഒപ്പം നടന്നു നയിക്കാം

പ്രവൃത്തിയിലൂടെയും വ്യക്തമായ കാഴ്ചപ്പാടിലൂടെയും മറ്റുള്ളവർക്ക് പ്രചോദനമേകുന്ന കഴിവാണ് നേതൃപാടവം. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ഒത്തൊരുമയോടെ പ്രവർത്തിക്കാനും ഓരോ വ്യക്തിക്കും അവരുടെ പരമാവധി കഴിവ് പുറത്തെടുക്കാൻ സാധിക്കുന്ന സാഹചര്യം ഒരുക്കാനും നേതാവിനു കഴിയണം.

Mindset വളര്‍ച്ച നേടുന്ന മനോഭാവം

ഇതുവരെ പറഞ്ഞതിൽ ഏറ്റവും പ്രധാനപ്പെട്ട വിന്നിങ് റൂൾ ആണു മനോഭാവം (Mindset). വെല്ലുവിളികളെ എങ്ങനെ നേരിടണം എന്നു തീരുമാനിക്കുന്നത് നമ്മുടെ മനോഭാവമാണ്. നമ്മുടെ വളർച്ച നിശ്ചയിക്കുന്നതും അതു തന്നെ. പരാജയങ്ങളിൽ തളരാതെ അവയെ പാഠങ്ങളായി കാണുക (Stay Positive), ‘എനിക്കാവില്ല’ എന്നതിനു പകരം ‘എനിക്കിതു പഠിച്ചെടുക്കാം’ എന്ന ആത്മവിശ്വാസം വളർത്തുക (Growth Mindset), എപ്പോഴും നിങ്ങളോടു തന്നെ പോസിറ്റീവായി സംസാരിക്കുക (Self-Talk) Ð ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രതിസന്ധി മറികടന്നു മുന്നേറാം.

Negotiation കൂടിയാലോചനകളിലൂടെ പരിഹാരം

തർക്കിക്കാൻ ആർക്കും കഴിയും. പക്ഷേ, അതു പരിഹരിക്കാൻ ഉള്ള കഴിവാണ് നെഗോഷ്യേഷൻ. കരിയറിലും വ്യക്തിജീവിതത്തിലും ഒരുപോലെ ആവശ്യമുള്ള ഒന്നാണിത്. എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ ഒരു തീരുമാനത്തിലെത്തുന്ന കലയാണിത്. രണ്ടു ഭാഗത്തുള്ളവർക്കും നേട്ടമുണ്ടാക്കുന്ന രീതിയിൽ ചിന്തിച്ചും (Win-Win), മറ്റുള്ളവരുടെ ആവശ്യങ്ങൾ കൃത്യമായി കേട്ടു മനസ്സിലാക്കിയും (Active Listening), ആവശ്യമായ വിട്ടുവീഴ്ചകൾക്കു തയാറായും (Flexibility) മികച്ച തീരുമാനങ്ങളിൽ എത്താം.

Optimism നന്മ പ്രതീക്ഷിക്കാം, നേടാം

പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടുപോകാൻ ശുഭാപ്തി വിശ്വാസം (Optimism) കൂടിയേ തീരൂ. പ്രശ്നങ്ങളിൽ തളരാതെ പരിഹാരങ്ങൾ കണ്ടെത്താനും (Focus on Solutions), നന്ദിയുള്ളവരായിരിക്കാനും (Gratitude), നല്ല സുഹൃത്തുക്കളെ കൂടെക്കൂട്ടാനും (Positive Surroundings) ശ്രമിച്ചാൽ ഏത് ഇരുട്ടിലും പ്രകാശം കണ്ടെത്താൻ കഴിയും.

Perseverance സ്ഥിരോത്സാഹം പ്രധാനം

എത്ര തടസ്സങ്ങൾ വന്നാലും ലക്ഷ്യത്തിൽ നിന്ന് പിന്മാറാത്ത മനക്കരുത്താണ് സ്ഥിരോത്സാഹം (Perseverance). വലിയ ലക്ഷ്യങ്ങളെ ചെറിയ ഘട്ടങ്ങളായി തിരിച്ച് ഓരോ ചുവടും ആസ്വദിച്ചു മുന്നേറുക (Small Steps), വീഴ്ചകളെ വളർച്ചയ്ക്കുള്ള പാഠങ്ങളായി കാണുക (Learn from Failure), ഒപ്പം നിങ്ങളുടെ ലക്ഷ്യം എപ്പോഴും മനസ്സിൽ ഉറപ്പിച്ചു നിർത്തുക (Keep the End in Mind). ഈ മനോഭാവമുണ്ടെങ്കിൽ ഏതു വലിയ വിജയവും നേടാം.

Quality Thinking മികച്ച ചിന്ത, മികച്ച ജീവിതം

കാര്യങ്ങളെ വസ്തുനിഷ്ഠമായും വ്യക്തമായും വിശകലനം ചെയ്യുന്ന രീതിയാണ് ഗുണപരമായ ചിന്താരീതി (Quality Thinking). കേൾക്കുന്ന കാര്യങ്ങളിലെ സത്യം പരിശോധിച്ചും (Critical Analysis), പൂർണമായ ഏകാഗ്രതയോടെ പ്രവർത്തിച്ചും (Deep Work), സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കിയും (Questioning) ഈ ശീലം വളർത്താം. പ്രശ്ന പരിഹാരത്തിന് ഈ ചിന്താരീതി സഹായിക്കും.

Resilience തളരാത്ത മനക്കരുത്ത്

ജീവിതത്തിൽ വീഴ്ചകൾ സ്വാഭാവികമാണ്. പ ക്ഷേ, അവിടെ നിന്ന് എത്ര വേഗം എഴുന്നേറ്റ് മുന്നോട്ടു പോകുന്നു എന്നതിലാണ് വ്യക്തിയുടെ മികവ് കണക്കാക്കേണ്ടത്. തിരിച്ചുവരവിനുള്ള ഈ കഴിവിനെയാണ് റെസിലിയൻസ് എന്നു വിളിക്കുന്നത്. ശാന്തമായി കാര്യങ്ങളെ നേരിടുക (Emotional Regulation), സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ചിന്താഗതിയിലും മാറ്റം വരുത്തുക (Flexible Thinking), വിഷമഘട്ടങ്ങളിൽ പ്രിയപ്പെട്ടവരുടെ പിന്തുണ തേടുക (Support System) Ð ഈ മൂന്നു കാര്യങ്ങളിലൂടെ വലിയ തകർച്ചയിൽ നിന്നു പോലും പൂർവാധികം ശക്തിയോടെ തിരിച്ചുവരാം

Self Confidence നിങ്ങളെത്തന്നെ വിശ്വസിക്കൂ

സ്വന്തം കഴിവിലുള്ള വിശ്വാസമാണ് ആത്മവിശ്വാസത്തിന്റെ ആണിക്കല്ല്. ‘എനിക്ക് സാധിക്കും’ എന്ന പോസിറ്റീവ് ചിന്ത മനസ്സിൽ ഉറപ്പിക്കുക (Positive Affirmations), മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സ്വന്തം മൂല്യം കുറയ്ക്കാതിരിക്കുക (Stop Comparison), ഒപ്പം ഭയത്തെ നേരിട്ടു ചെറിയ വിജയങ്ങൾ നേടിയെടുക്കുക (Face Your Fears). ഈ ശീലങ്ങൾ നിങ്ങളെ കൂടുതൽ കരുത്തരാക്കും.

Time Management

സമയമാണു സമ്പത്ത്

കാര്യങ്ങൾ നീട്ടി വയ്ക്കുന്ന രീതി മാറ്റണം. ലഭ്യമായ സമയം മുൻഗണന തീരുമാനിച്ച് കൃത്യമായി ആസൂത്രണം ചെയ്യുക. സമ്മർദം കുറയും. നേട്ടം ഉറപ്പാണ്. ഓരോ ജോലിക്കും കൃത്യമായ സമയം നിശ്ചയിച്ചും (Deadlines), ശ്രദ്ധ വ്യതിചലിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കിയും (Avoid Distractions) സമയം ഫലപ്രദമായി വിനിയോഗിക്കാം. വിജയത്തിന്റെ ആണിക്കല്ലാണ് ടൈം മാനേജ്മെന്റ്.

Understanding അറിവിനേക്കാൾ വലിയ തിരിച്ചറിവ്

മറ്റൊരാളുടെ കാഴ്ചപ്പാടുകളെയും വികാരങ്ങളെയും ശരിയായി ഉൾക്കൊള്ളുന്നതാണ് യ ഥാർഥ മനസ്സിലാക്കൽ. മറുപടി കൊടുക്കാൻ ധൃതി കാണിക്കാതെ അവർ പറയുന്നതു ശ്രദ്ധിച്ചു കേൾക്കുക (Listen to Understand), മറ്റൊരാളുടെ സ്ഥാനത്തു നിന്ന് കാര്യങ്ങളെ നോക്കിക്കാണുക (Empathy), മുൻവിധികളില്ലാതെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക (Clarifying Questions) Ð ഈ മൂന്ന് കാര്യങ്ങളിലൂടെ നല്ല ബന്ധങ്ങൾ നിലനിർത്താം. ആശയവിനിമയം സുഗമമാക്കാം.

Vision വ്യക്തമായ കാഴ്ചപ്പാട്

ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും അതു നേടിയെടുക്കാനുള്ള ആസൂത്രണവുമാണ് വിഷൻ. ഇത് പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നു. ആഗ്രഹങ്ങൾ വ്യക്തമായി എഴുതി വയ്ക്കുന്നതിലൂടെയും (Define Your Goal), ദീർഘകാല നേട്ടങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിലൂടെയും (Think Long-Term), വിജയം മുൻകൂട്ടി സങ്കൽപ്പിച്ചു പ്രവർത്തിക്കുന്നതിലൂടെയും (Visualize Success) ഈ ലക്ഷ്യബോധം ഉറപ്പിക്കാം. വ്യക്തമായ പ്ലാൻ ഉണ്ടെങ്കിൽ വിജയം എളുപ്പമാകും.

Will Power മനസ്സിനെ കീഴടക്കാം, ലോകത്തെയും

താൽക്കാലിക പ്രലോഭനങ്ങളെ അവഗണിച്ചു ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാനുള്ള കഴിവാണിത്. മനസ്സുറപ്പ് കൈവരിക്കാൻ പ്രധാനമായി വേണ്ടത് അച്ചടക്കമാണ്. വിശ്രമവും ഉറക്കവും പ്രധാനമാണ്. ശാന്തമായ മനസ്സാണു മനക്കരുത്തിന് വളരാൻ വളക്കൂറുള്ള മണ്ണ്.

Excellence മികവു ശീലമാകട്ടെ

ചെയ്യുന്ന കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ നിരന്തരം ശ്രമിക്കുന്നതിന്റെ ഫലമാണ് മികവ് (Excellence). കാര്യങ്ങളിൽ സൂക്ഷ്മമായ ശ്രദ്ധ നൽകുക (Focus on Detail). ഓരോ ദിവസവും സ്വയം മെച്ചപ്പെടാൻ ശ്രമിക്കുക (Continuous Improvement), ‘ഇത്രയും മതി’ എന്ന മനോഭാവം ഉപേക്ഷിച്ച് ഏറ്റവും മികച്ചതിനായി പരിശ്രമിക്കുക. ഈ ഗുണം ജീവിതത്തിന്റെ ഭാഗമാക്കാം. ഓർക്കുക, ഇത് ഒരു ലക്ഷ്യമല്ല, നിരന്തരമായ യാത്രയാണ്.

Yearning വിജയത്തിലേക്കുള്ള കുതിപ്പ്

വിജയം സ്വന്തമാക്കാനുള്ള അദമ്യമായ ആ ഗ്രഹം (Yearning) പ്രധാനമാണ്. ലക്ഷ്യത്തിലെത്താനുള്ള ഇന്ധനമാണത്. വിജയത്തിലേക്കുള്ള യാത്രയിൽ ആഗ്രഹങ്ങളെ ഊർജമാക്കുക (Fuel Your Passion). ആഗ്രഹങ്ങളെ വെറും സ്വപ്നങ്ങളായി ഒതുക്കാതെ പ്രവൃത്തിപഥത്തിൽ എത്തിക്കുക (Convert to Action), ഒരു വിജയം നേടിയാലും അടുത്തതിനായി ആവേശത്തോടെ കാത്തിരിക്കുക (Stay Hungry) - ഈ മൂന്നു കാര്യങ്ങളിലൂടെ ആഗ്രഹത്തെ വലിയ വിജയങ്ങളാക്കി മാറ്റാൻ സാധിക്കും.

Zeal ജ്വലിക്കട്ടെ ആവേശം

ആഗ്രഹം മാത്രം കൊണ്ട് കാര്യമില്ല. അത് അദമ്യമായ ആവേശത്തിൽ (Zeal) സദാ ജ്വലിക്കണം. ജോലിയിൽ സന്തോഷം കണ്ടെത്തുന്നതിലൂടെയും (Find Joy in Work), നെഗറ്റീവ് ചിന്തകളെ അകറ്റി പോസിറ്റീവ് മനോഭാവം പുലർത്തുന്നതിലൂടെയും (Positive Energy) അതു സ്വയം ജ്വലിപ്പിക്കുക. മാതൃകാപരമായി അതു മറ്റുള്ളവരിലേക്കു പകരാം (Inspire Others). അതുവഴി ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.

നമ്മുടെ മത്സരം മറ്റുള്ളവരോടല്ല. അവനവനോടു തന്നെയാണ്. പോയ വർഷത്തേക്കാൾ മികച്ച ഒരാളായി മാറുമെന്ന ടാർഗറ്റ് പുതുവർഷത്തിൽ സ്വയം സെറ്റ് ചെയ്യാം, മാറ്റത്തിലൂടെ മുന്നോട്ടു നീങ്ങാം.

ADVERTISEMENT