ചെറുതായൊന്ന് വിരലമർത്തിയാൽ ചൂടുവെള്ളം, വലിച്ചെടുത്ത് ചുറ്റും കഴുകാം; അടുക്കള ജോലി എളുപ്പമാക്കുന്ന ടാപ് വാങ്ങാം
പൈപ്പിലൂടെ വരുന്ന വെള്ളത്തിന്റെ താപനില നിയന്ത്രിക്കാൻ മുൻപത്തെപോലെ പ്രയാസപ്പെടേണ്ട. സ്വിച്ചിൽ മൃദുവായി വിരലമർത്തി വെള്ളത്തിന്റെ താപനില നിയന്ത്രിക്കാൻ കഴിയുന്ന പുൾ - ഔട്ട് മിക്സർ ടാപ്പുകളാണ് അടുക്കളയിലെ പുതിയ താരങ്ങൾ. വെള്ളത്തിന്റെ ചൂട് വേഗത്തിലും എളുപ്പത്തിലും ക്രമീകരിക്കാം എന്നതാണ് ഇവയുടെ പ്രധാന

പൈപ്പിലൂടെ വരുന്ന വെള്ളത്തിന്റെ താപനില നിയന്ത്രിക്കാൻ മുൻപത്തെപോലെ പ്രയാസപ്പെടേണ്ട. സ്വിച്ചിൽ മൃദുവായി വിരലമർത്തി വെള്ളത്തിന്റെ താപനില നിയന്ത്രിക്കാൻ കഴിയുന്ന പുൾ - ഔട്ട് മിക്സർ ടാപ്പുകളാണ് അടുക്കളയിലെ പുതിയ താരങ്ങൾ. വെള്ളത്തിന്റെ ചൂട് വേഗത്തിലും എളുപ്പത്തിലും ക്രമീകരിക്കാം എന്നതാണ് ഇവയുടെ പ്രധാന സവിശേഷത. പുൾ - ഔട്ട് മോഡൽ ആയതിനാൽ 360 ഡിഗ്രിയിൽ ടാപ്പ് ഉപയോഗിക്കാം. ഒന്നര മീറ്റർ വരെ നീളം കിട്ടും എന്നതിനാൽ സിങ്ക് മാത്രമല്ല, കൗണ്ടർടോപ്പും ബാക്ക്‌സ്പ്ലാഷും വൃത്തിയാക്കാനും കഴിയും.
സിംഗിൾ ലിവർ മിക്സർ
മുൻപ് മിക്സർ ടാപ്പുകൾക്ക് രണ്ട് ലിവർ ആണ് ഉണ്ടായിരുന്നത്. എന്നാൽ ഒറ്റ ലിവർ മാത്രമുള്ള മോഡലുകൾക്കാണ് ഇപ്പോൾ ഡിമാൻഡ്. ഉപയോഗിക്കാനുള്ള സൗകര്യവും കാണാനുളള ഭംഗിയും ഇവയ്ക്കാണ് കൂടുതൽ. നോർമൽ, ഫോം ഫ്ലോ എന്നിങ്ങനെ രണ്ടു രീതിയിൽ വെള്ളം പുറത്തേക്കെത്തും. ഒട്ടും കനം തോന്നാതെ പതഞ്ഞ് വെള്ളം വരുന്നതാണ് ഫോം ഫ്ലോ.
പൊതുവേ കൗണ്ടർടോപ്പിലാണ് ഇത്തരം പുൾ - ഔട്ട് മിക്സർ ടാപ്പ് പിടിപ്പിക്കുക. ടാപ്പ് പിടിപ്പിക്കാനുള്ള ഔട്ട്‌ലെറ്റ് ഉള്ള തരം സിങ്കുകളിലും ഇത് പിടിപ്പിക്കാം.
പല നിറങ്ങളിൽ
സാധാരണ സ്റ്റീൽ ഫിനിഷ് കൂടാതെ ബ്ലാക്ക്, ഗോൾഡ്, ക്രോം, കോപ്പർ തുടങ്ങിയ നിറങ്ങളിലും പുൾ - ഔട്ട് മിക്സർ ടാപ്പ് ലഭിക്കും. ഇതിൽ കറുപ്പ് നിറത്തിലുള്ള ടാപ്പിനാണ് ഇപ്പോൾ ഡിമാൻഡ് കൂടുതൽ. 17,000 രൂപ മുതൽ 35,000 രൂപ വരെ വിലയുള്ള പുൾ - ഔട്ട് മിക്സർ ടാപ്പുകളാണ് കൂടുതൽ ചെലവാകുന്നത്.
പ്രഷർ പമ്പ് ഉണ്ടെങ്കിലേ ഫോം ഫ്ലോ അടക്കമുള്ള സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തിക്കൂ എന്ന കാര്യം ശ്രദ്ധിക്കണം.
വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് : കൊച്ചിൻ സാനിവെയേഴ്സ്, പൂത്തോട്ട, എറണാകുളം