ADVERTISEMENT

ശ്രീനിവാസൻ നായകനായ ’ഇംഗ്ലീഷ് മീഡിയം’ ഒരുക്കിയ പ്രദീപ് ചൊക്ലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ’ചിപ്പി’. സിനിമയിലെ മനോഹരമായ പ്രൊമോ ഗാനം പുറത്തിറങ്ങി. ’കഷ്ടപ്പെട്ടിട്ടാ കാശുണ്ടാക്കിയെ..’ എന്ന ഗാനമാണ് കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയത്. രമേശ് കാവിലിന്റെ വരികള്‍ക്ക് സച്ചിന്‍ ബാരലു, റോഷന്‍ ഹാരിസ് എന്നിവര്‍ ചേർന്നാണ് ഈണം നല്കിയിരിക്കുന്നത്.

’ഇംഗ്ലീഷ് മീഡിയം’ പോലെ ഇത്തവണയും പൊതുവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സിനിമയിലൂടെ. തീരദേശത്തെ സ്കൂളുകളിലെ കുട്ടികളാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജോയ് മാത്യു, കമ്മട്ടിപ്പാടം ഫെയിം മണികണ്ഠന്‍, ശ്രുതി മേനോന്‍, സുരഭി, വിജിലേഷ്, ശ്രീജിത്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ADVERTISEMENT

തലശേരി കടപ്പുറവും പരിസരവുമാണ് കഥയുടെ പശ്ചാത്തലം. വിനീഷ് പാലയാടാണ് ’ചിപ്പി’യുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജലീല്‍ ബാദുഷ. ഏപ്രില്‍ അവസാനം സിനിമ തിയ്യറ്ററുകളിലെത്തും. വിഡിയോ കാണാം;

ADVERTISEMENT
ADVERTISEMENT