Wednesday 03 July 2019 05:41 PM IST : By സ്വന്തം ലേഖകൻ

വിശേഷമായില്ലേ എന്ന് ആദ്യ ചോദ്യം; രണ്ട് കുഞ്ഞുങ്ങളായപ്പോൾ എന്തിനിത്ര വേഗം പ്രസവിച്ചുവെന്ന്; അവസാനമില്ലാത്ത ആവലാതി

jabina

കുത്തുവാക്കുകളും പരിഹാസങ്ങളും ഒളിപ്പിച്ച ‘വിശേഷം തിരക്കലുകാരുടെ’ കഥകൾ കഴിഞ്ഞ ദിവസം മുതലാണ് വനിത ഓൺലൈൻ വായനക്കാർക്കു മുന്നിലെത്തിച്ചത്. കണ്ണുനീരടക്കി ഒരു കുഞ്ഞിക്കാലിനായി കാത്തിരിക്കുന്നവരുടെ മേൽ ശരം കണക്കെ പതിക്കുന്ന പരിഹാസച്ചിരികളും അസ്ഥാനത്തെ പ്രസവാന്വേഷണങ്ങളും ആശ്വാസമല്ല, മറിച്ച് അന്തമില്ലാത്ത വേദനയാണ് പലർക്കും സമ്മാനിക്കുന്നത്. വേദനയൊളിപ്പിച്ച അക്കഥകൾ ഒരു കൂട്ടം വീട്ടമ്മമാർ വനിത ഓൺലൈനിനോട് പങ്കുവച്ചപ്പോൾ അഭൂത പൂർണമായ പ്രതികരണങ്ങളാണ് ലഭിച്ചത്. പേരും വെളിപ്പെടുത്തിയും അല്ലാതെയും നിരവധി പേർ തങ്ങളുടെ അനുഭവ കഥകൾ ലോകത്തോട് പങ്കുവയ്ക്കാതെത്തി.

കരളുറപ്പു കൊണ്ട് നേരിട്ട ആ ചോദ്യശരങ്ങൾ, വേദനയുടെ പ്രസവകാലങ്ങൾ, നെഞ്ചുനീറ്റുന്ന കുത്തുവാക്കുകൾ വായനക്കാർ അവർ ഇതാ ലോകത്തോടു പങ്കുവയ്ക്കുകയാണ്. പറയാതെ ബാക്കി വച്ച മറുപടി...#ഇവിടെ നല്ല വിശേഷം....

വിശേഷം തിരക്കലുകാരുടെ വേദനയൊളിപ്പിച്ച ചോദ്യങ്ങൾക്കുള്ള വീട്ടമ്മമാരുടെ മറുപടിക്ക് ഇതാ ഒരു തുടർച്ച. ജെബിന ബഷീർ എന്ന യുവതിയാണ് ഓർക്കാൻ ആഗ്രഹിക്കാത്ത ആ ഭൂതകാലത്തെക്കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്.

ഭർത്താവിനെ കാണാനില്ല! വികാരാധീനയായി ആശ ശരത്; സംഭവിച്ചത്

കറുത്തവളെന്ന് കുത്തുവാക്ക്, വീട്ടുകാർ പോലും അധിക്ഷേപിച്ചു; ഭാഗ്യമായി കണ്ടത് അവൻ മാത്രം; നെഞ്ചിൽ തൊടും കുറിപ്പ്

തുന്നിച്ചേർത്തു, ഇസയോട് പറയാൻ കരുതി വച്ച സന്ദേശം! മാമോദിസ നാളിലെ പ്രിയയുടെ അനാർക്കലി സ്പെഷ്യൽ

ജെബിനയുടെ അനുഭവം കുറിപ്പ് ചുവടെ വായിക്കാം;

കുട്ടികളില്ലാതെയുള്ള രണ്ട് വർഷങ്ങൾ എങ്ങനെ കഴിഞ്ഞു പോയി എന്നറിയില്ല. കുത്തുവാക്കുകളും ചോദ്യശരങ്ങളും അസ്ഥാനത്തെ ഉപദേശങ്ങളും ഒരുപാട് കേട്ടു. പക്ഷേ രണ്ട് വർഷങ്ങൾക്കിപ്പുറം ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടു. ഞാൻ ഗർഭിണിയായി. പക്ഷേ ആ സന്തോഷത്തിനും നീർക്കുമിളയുടെ മാത്രം ആയുസായിരുന്നു. കിട്ടിയ കുഞ്ഞിനെ കുഞ്ഞിനെ ആഴ്ച പോലും ആകും മുൻപേ നഷ്ടപ്പെട്ടു.

‘ആലത്തൂര്കാര് സമ്മതിച്ചാൽ അപ്പൊക്കല്യാണം’; ഹൃദയപൂർവം കേരളക്കരയുടെ പെങ്ങളൂട്ടി

നെഞ്ചു പിളർക്കുന്ന വേദനയാണ്, എന്നിട്ടും നിറകൺചിരി; ഓപ്പറേഷന് ശേഷം ആദ്യമായി ശരണ്യ ക്യാമറയ്ക്ക് മുന്നിൽ

ഗോവണിച്ചുവട്ടിൽ ഒളിച്ചു വയ്ക്കേണ്ട! ഇൻവെർട്ടർ ഇനി ചുമരിൽ തൂങ്ങിക്കിടക്കും

ചോദ്യങ്ങളും സംശയങ്ങളും അതിനു ശേഷവും എത്തി. പക്ഷേ അധികം പരീക്ഷിക്കാതെ പടച്ചവൻ ഞങ്ങളുടെ പ്രാർത്ഥന പടച്ചവൻ ഒരുവട്ടം കൂടി കേട്ടു. ഞാൻ രണ്ട് മക്കളുടെ ഉമ്മയായി. ഇപ്പോൾ രണ്ടു മക്കളും ആയി ഞങ്ങൾ വിദേശത്താണ് മറ്റൊരു തരത്തിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളുടേയും തുടക്കം അവിടെ നിന്നാണെന്ന് പറയാം.

മൂത്ത മകനു 2 വയസ്സ് ആയപ്പോൾ അടുത്ത കുഞ്ഞിനെ ദൈവം തന്നു .അതിൽ ഞങ്ങൾ ഒരുപാട് സന്തോഷിക്കുകയും ചെയ്തു. കുഞ്ഞുങ്ങള്‍ക്ക് കൂടുതൽ കെയർ കൊടുക്കുന്നതിന്റെ ഭാഗമായി ഞാൻ ജോലി ഉപേക്ഷിച്ചിരുന്നു. അതും പൂർണമ മനസോടെ. പക്ഷേ വെറുതെയെരിക്കാൻ ഒരുക്കമല്ലാത്ത നാട്ടുകാരും ബന്ധുക്കളും കുറ്റം പറച്ചിലുമായി രംഗപ്രവേശം ചെയ്തു.

രണ്ടു കുഞ്ഞുങ്ങളെ എങ്ങനെ നോക്കുന്നു എന്തിനായിരുന്നു ഇത്ര വേഗം അടുത്ത കുഞ്ഞ് ഇമ്മാതിരി ചോദ്യങ്ങൾ ... കുഞ്ഞു ഇല്ലാതെ ഇരുന്നപ്പോൾ ചോദിച്ചവർ വരെ ഈ കൂട്ടത്തിൽ ഉണ്ടെന്നു ഓർക്കണം. മൂത്ത മകനോട് ഉള്ള കേറിങ് കുറഞ്ഞു പോകുമല്ലോ അടുത്ത കുഞ്ഞു വന്നാൽ എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട് ഈ കൂട്ടത്തിൽ

ഞങ്ങൾക്ക് എത്ര മക്കൾ വേണം ,എപ്പോൾ വേണം എന്നുള്ളതിൽ ഞങ്ങൾക്കു ഉള്ളതിലും ആവലാതി നാട്ടുകാർക്ക് ആണ് ....ഈ ചോദിക്കുന്നവർ തന്നെ കുഞ്ഞിന് സുഖം ആണോ എന്നു ഒന്നു അന്വേഷിക്കില്ല. പിന്നെ പഠിച്ചിട്ടു മക്കളെ നോക്കി ഇരിക്കേണ്ടി വരുന്നു എന്ന തരത്തിലുള്ള പരിഹാസം. ജോലിക്കു പോയി മക്കളെ നോക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നത് എന്റെ തീരുമാനമാണ് എന്ന് ആരോട് പറയാൻ.

ഈ ഗൾഫ് ജീവിതത്തിൽ ഇതിൽ നിന്നൊക്കെ ഒരു പരിധിവരെ ആശ്വാസം കിട്ടുമെന്ന് പറയാം. എന്നാലും ഇതൊക്കെ അന്വേഷിക്കാൻ മെനക്കെടുന്ന ആളുകൾ ഉണ്ട് എന്നതാണ് സത്യം.