‘ഈ സുന്ദര സുദിനം നിന്റെ ജീവിതയാത്രയുടെ തുടക്കവും അടയാളപ്പെടുത്തലുമാകുന്നു...നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം ഞങ്ങൾക്ക് തന്ന നിധി...മാലാഖയോട് ഞങ്ങൾ തേടിയ ചോദ്യത്തിനുള്ള ഉത്തരം... ഇസഹാഖ് കുഞ്ചാക്കോ...’
നെഞ്ചിൽ ഒരായിരം വട്ടം കുറിച്ചിട്ട വാക്കുകൾ. ആ വാക്കുകൾ പട്ടു ചേലയില്‍ തുന്നിയെഴുതാൻ പ്രിയ പറഞ്ഞത് വെറുതെയല്ല. അവനു വേണ്ടി അനുഭവിച്ച വേദന...കാത്തിരിപ്പ്... കണ്ണീർ... എല്ലാം കാലങ്ങൾക്കിപ്പുറം കാണണമെന്ന ആഗ്രഹത്തിന്റെ ബാക്കിയായിരുന്നു ആ വരികൾ. കുഞ്ഞ് ഇസയുടെ മാമ്മോദീസ ചടങ്ങിൽ പ്രിയ കുഞ്ചാക്കോ ബോബൻ അണിഞ്ഞ അനാർക്കലിയിൽ കണ്ണുടക്കിയവർ അറിഞ്ഞുകാണില്ല. മനം മയക്കുന്ന ആ വസ്ത്രത്തിൽ അത്രവേഗം ശ്രദ്ധിക്കപ്പെടാതെ കൊത്തിവച്ച ആ സന്ദേശം.
മാസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ പിറവിയെടുത്ത ആ അനാർക്കലിക്കു പിന്നിൽ നെഞ്ചിൽ തൊടുന്നൊരു കഥയുണ്ട്. പ്രിയ എന്ന അമ്മ കുഞ്ഞ് ഇസയോട് പറയാൻ ആഗ്രഹിച്ച കഥ... കുഞ്ഞ് ഇസയ്ക്കൊപ്പം മാലോകർ കണ്ണുവച്ച ആ അനാർക്കലിയുടെ കഥ പറയുകയാണ് ഡിസൈനർമാരായ ‘മരിയ.ടിയമരിയയുടെ അമരക്കാരി ടിയ.’ ഒപ്പം പ്രിയയെ സുന്ദരിയാക്കിയ ആ പതിവ് കൈപ്പുണ്യവും കരവിരുതും...‘വനിത ഓൺലൈൻ’ വായനക്കാർക്കായി.

ഭർത്താവിനെ കാണാനില്ല! വികാരാധീനയായി ആശ ശരത്; സംഭവിച്ചത്

ഓർഡർ വരുന്നത് ഒരുമാസം മുൻപ്

ഒരു മാസം മുമ്പാണ് പ്രിയയും കുഞ്ചാക്കോ ബോബനും മാമോദീസ ചടങ്ങിന് അണിയാനുള്ള അനാർക്കലിയുടെ ഓർഡർ തരുന്നത്. ഫങ്ഷന് അണിയേണ്ട ഡിസൈനിനെ കുറിച്ചും തെരഞ്ഞെടുക്കേണ്ട കളറിനെക്കുറിച്ചും എല്ലാം പ്രിയക്കും ഞങ്ങൾക്കും പരസ്പര ധാരണയുണ്ടായിരുന്നു. അതിനേക്കാളേറെ പ്രാധാന്യത്തോടെ പ്രിയ ഡിമാന്റ് ചെയ്തത് ആ മെറ്റീരിയലിൽ തുന്നി വയ്ക്കേണ്ട സന്ദേശത്തെ കുറിച്ചായിരുന്നു.
This special day marks the start of your spiritual journey!14 years of waiting ,you are the answer to our prayer our angel” Izahaak Kunchacko “ – ഈ സന്ദേശം ഇസയോട് അവർക്ക് പറയാനുള്ളതായിരുന്നു. കാലങ്ങൾക്കിപ്പുറം തങ്ങളുടെ കുഞ്ഞിനോട് പറയാൻ കാത്തുവച്ചിരിക്കുന്ന സന്ദേശം. ആ വസ്ത്രങ്ങളിലെ വൈകാരികമായ ഇഴയടുപ്പം.
‘ആലത്തൂര്കാര് സമ്മതിച്ചാൽ അപ്പൊക്കല്യാണം’; ഹൃദയപൂർവം കേരളക്കരയുടെ പെങ്ങളൂട്ടി
ഗോവണിച്ചുവട്ടിൽ ഒളിച്ചു വയ്ക്കേണ്ട! ഇൻവെർട്ടർ ഇനി ചുമരിൽ തൂങ്ങിക്കിടക്കും
‘‘കുഞ്ഞിനു ഞാൻ പ്രാർത്ഥിച്ചു ഞാൻ അവനോടു ചോദിച്ചതു കർത്താവു എനിക്കു തന്നിരിക്കുന്നു.’’ (റോമൻസ് 15:13),
“എന്റെ നാമത്തിൽ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നവൻ എന്നെ സ്വാഗതം ചെയ്യുന്നു.”
‘‘ഈ പ്രത്യേക ദിവസത്തിലും എല്ലായ്പ്പോഴും ദൈവം നിങ്ങളെ നിങ്ങളെ പരിപാലിക്കുകയും അവന്റെ സംരക്ഷണത്തിൽ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യട്ടെ !!’’
ഇസാ...അപ്പയും അമ്മയും നിന്നെ സ്നേഹിക്കുന്നു...
‘ഞങ്ങൾ അവൾക്കു വേണ്ടി കെഞ്ചുമ്പോൾ ഇങ്ങനെ ദ്രോഹിക്കരുത്’! ശരണ്യയുടെ അസുഖം മാറി എന്നത് വ്യാജ പ്രചരണം: തുറന്നു പറഞ്ഞ് സീമ ജി നായർപ്രാർത്ഥനയും ആശംസയും സ്നേഹവും എല്ലാം സമം ചേർന്ന ബൈബിൾ വചനങ്ങള്‍ പിന്നാലെ. ഇത്രയും സംഗതികൾ തുന്നിച്ചേർക്കുക എന്നതായിരുന്നു ഞങ്ങൾ നേരിട്ട പ്രധാന വെല്ലുവിളി. ഞങ്ങളുടെ ഡിസൈനർ ടീം ഒരുപക്ഷേ മണിക്കൂറുകളോളം ചെലവഴിച്ചതും ഈയൊരു മേഖലയിലാണ്– ടിയ പറയുന്നു.
നെയ്തെടുത്ത ഭംഗി
ഷിമർ ജോർജറ്റിന്റെ പ്ലെയിൻ മെറ്റീരിയലിൽ ഫുൾ ഹാൻഡ് വർക്ക് ചെയ്തെടുക്കുകയായിരുന്നു. സിൽവർ, ഗോൾഡൻ ത്രെഡ് വർക്കുകൾ വസ്ത്രത്തിന് മോടി കൂട്ടി. സ്കർട്ട് പോർഷനിലേക്ക് എത്തിയപ്പോൾ ലഖ്നൗ ചിക്കൻകാരി വർക്ക് പരീക്ഷിച്ചു. സിൽവർ–ഗോൾഡൻ കട്ട് ബീഡുകൾ കൂടി ചേർന്നപ്പോൾ സ്കർട്ടിന് എലഗെന്റ് ലുക്ക് കൈവന്നു. ഹാൻഡ് വർക്കുകളാണ് ദുപ്പട്ടയെ ആകർഷകമാക്കിയത്. സറി (Zari) ത്രെഡ് ഫ്ലവേഴ്സും സ്ഫടികം പോലുള്ള മുത്തുകളും ദുപ്പട്ടയെ മനോഹരമാക്കി.
റഷ്യയിൽ നിന്നും ഇംപോർട്ട് ചെയ്ത എമറൾഡും പോൽക്കി ഡയമണ്ട്സും ചേർത്താണ് പ്രിയയുടെ മാല തീർത്തത്. ആൺകുട്ടിയായത് കൊണ്ട് സ്കൈ ബ്ലൂ കളർ തിരഞ്ഞെടുക്കുകയായിരുന്നു. പല ഷേഡ്സും ഇതിനായി തെരഞ്ഞടുത്തു. എംഒഡി സിഗ്നേച്ചറാണ് മാല തയ്യാറാക്കിയത്.