ഇൻവെർട്ടർ വയ്ക്കാൻ ഇനി ഗോവണിയുടെ ചുവട്ടിലോ കബോർഡിലോ ഒന്നും സ്ഥലമന്വേഷിക്കേണ്ട. റെഗേലിയ എന്ന പേരിൽ ചുമരിൽ പിടിപ്പിക്കാവുന്ന ഇൻവെർട്ടർ അവതരിപ്പിച്ചിരിക്കുകയാണ് അവതരിച്ചിരിക്കുകയാണ് ലൂമിനസ്. ഇന്റീരിയറിനു ഭംഗി കൂട്ടാൻ സഹായിക്കുന്ന ഇതിന്റെ പ്രധാന ആകർഷണം സ്ഥലലാഭമാണ്. ടച്ച് സ്ക്രീൻ സംവിധാനവുമുണ്ട്. ഇതിന്റെ ലിതിയം–ഇയോൺ ബാറ്ററി കൂടുതൽ കാര്യക്ഷമവും ഊർജം നഷ്ടം കുറഞ്ഞതും പ്രകൃതി സൗഹാർദവുമാണ്.

ഭർത്താവിനെ കാണാനില്ല! വികാരാധീനയായി ആശ ശരത്; സംഭവിച്ചത്

തുന്നിച്ചേർത്തു, ഇസയോട് പറയാൻ കരുതി വച്ച സന്ദേശം! മാമോദിസ നാളിലെ പ്രിയയുടെ അനാർക്കലി സ്പെഷ്യൽ
സാധാരണ ഇൻവെർട്ടറിലേതു പോലെ വെള്ളം ഒഴിച്ചു കൊടുക്കേണ്ട ആവശ്യമില്ല; മെയിന്റനൻസ് ഫ്രീ ആണ്. രണ്ട്–നാല് മണിക്കൂറുകൾ കൊണ്ട് ബാറ്ററി ചാർജ് ചെയ്യാം. വൈഫൈയുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നതിനാൽ സ്മാർട്ട് ഫോൺ വഴി നിയന്ത്രിക്കാനും സാധിക്കും. വയറുകളൊന്നും പുറത്തേക്കില്ലാത്തതിനാൽ സുരക്ഷിതമാണ്. ഷോർട്ട് സർക്യൂട്ട്, വോൾട്ടേജ് വ്യതിയാനം എന്നിവയിൽനിന്ന് ഗൃഹോപകരണങ്ങൾക്ക് സംരക്ഷണം നൽകുന്നു.
‘ആലത്തൂര്കാര് സമ്മതിച്ചാൽ അപ്പൊക്കല്യാണം’; ഹൃദയപൂർവം കേരളക്കരയുടെ പെങ്ങളൂട്ടി
കംപ്യൂട്ടർ പോലെ വോൾട്ടേജ് വ്യതിയാനത്തോടു പെട്ടെന്നു പ്രതികരിക്കുന്ന ഉപകരണങ്ങൾ ചാർജ് ചെയ്യാൻ യുപിഎസ് മോഡ് സൗകര്യമുണ്ട്. ബാറ്ററി ചാർജ് ചെയ്യാനും വീട്ടിലേക്ക് വൈദ്യുതി നൽകാനും ഗ്രിഡിലേക്ക് നേരിട്ട് ബന്ധിപ്പിക്കാം. ബാറ്ററി ചാർജ് ചെയ്യാൻ സോളർ പാനലുകളുമായും ബന്ധിപ്പിക്കാം. 65,000 രൂപ മുതലാണ് വില.