ADVERTISEMENT

രൺബീര്‍ കപൂർ ശ്രീരാമനായും യഷ് രാവണനായും അഭിനയിക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ സിനിമ ‘രാമായണ’ യുടെ ആദ്യ ഗ്ലിംപ്സ് വൈറൽ. നിതേഷ് തിവാരി ഒരുക്കുന്ന ചിത്രത്തിൽ ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനുമാണ് സംഗീതം ഒരുക്കുന്നത്. സായി പല്ലവി സീതയായും, രവി ഡൂബൈ ലക്ഷ്മണൻ ആയും സണ്ണി ഡിയോൾ ഹനുമാനായും എത്തുന്നു. ശ്രീധർ രാഘവന്റേതാണ് തിരക്കഥ. ഐ മാക്സിലാണ് ചിത്രം പൂർണമായും ചിത്രീകരിക്കുക.

രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ റിലീസ്. ആദ്യ ഭാഗത്തിൽ അതിഥിവേഷത്തിലാകും യഷ് എത്തുക. രണ്ടാം ഭാഗത്തിലാകും രാമ–രാവണ യുദ്ധം. ഗൈ നോറിസ് ആണ് സ്റ്റണ്ട് ഡയറക്ടർ.

ADVERTISEMENT

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാമായണ ഒന്നാം ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയറ്ററുകളിലെത്തും.

ADVERTISEMENT
ADVERTISEMENT