നടിയും നർത്തകിയുമായ ആശ ശരത്തിന്റെ വിഡിയോ കണ്ടവർ ആദ്യമൊന്നമ്പരന്നു. പിന്നെ സംഭവം എന്തെന്നറിയാനുള്ള വേവലാതിയിലായി. ക്ലൈമാക്സിലേക്കെത്തിയപ്പോഴാണ് വിഡിയോയുടെ ചുരുളഴിഞ്ഞത്. ആശ ശരത് കേന്ദ്ര കഥാപാത്രമായെത്തുന്ന എവിടെ എന്ന ചിത്രത്തിന്റെ പ്രമോഷണൽ വിഡിയോയിരുന്നു അത്.
‘വളരെ പ്രധാനപ്പെട്ടൊരു കാര്യം അറിയിക്കാനാണ് ഈ വിഡിയോ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ ഭർത്താവിനെ കാണാനില്ല.സാധാരണ പോയാൽ ഉടനെ തിരിച്ചു വരികയോ എന്തെങ്കിലും വിവരം അറിയിക്കുകയോ ചെയ്യാറാണ് പതിവ്. കുറച്ചു ദിവസമായി എവിടെയാണ് പോയതെന്ന് അറിയില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ ഒന്നറിയിക്കണം. എപ്പോഴും എന്റെ കൂടെയുള്ളവരാണ് നിങ്ങളെല്ലാവരും. ആ ഒരു ധൈര്യത്തിലാണ് ഞാൻ മുന്നോട്ടു പോകുന്നത്. അദ്ദേഹത്തിന്റെ പേര് സക്കറിയ എന്നാണ്. തബലയും ഡ്രംസും വായിക്കുന്ന ആർട്ടിസ്റ്റാണ്. വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ ഒന്നറിയിക്കണം.’– ഫെയ്സ്ബുക്ക് വിഡിയോയിൽ ആശയുടെ വാക്കുകൾ.
തുന്നിച്ചേർത്തു, ഇസയോട് പറയാൻ കരുതി വച്ച സന്ദേശം! മാമോദിസ നാളിലെ പ്രിയയുടെ അനാർക്കലി സ്പെഷ്യൽ
വിഡിയോയുടെ ക്ലൈമാക്സിൽ ‘എവിടെ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രത്യക്ഷപ്പെടുക കൂടി ചെയ്തതോടെയാണ് കണ്ടവരിൽ പലരും പ്രമോഷണൽ വിഡിയോ ആണെന്ന് ഉറപ്പിച്ചത്. എന്തായാലും ഈ വേറിട്ട പ്രചരണം കണ്ട് കണ്ണ് മിഴിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
‘ആലത്തൂര്കാര് സമ്മതിച്ചാൽ അപ്പൊക്കല്യാണം’; ഹൃദയപൂർവം കേരളക്കരയുടെ പെങ്ങളൂട്ടി
ഗോവണിച്ചുവട്ടിൽ ഒളിച്ചു വയ്ക്കേണ്ട! ഇൻവെർട്ടർ ഇനി ചുമരിൽ തൂങ്ങിക്കിടക്കും
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ കെകെ രാജീവാണ് എവിടെ സംവിധാനം ചെയ്യുന്നത്. കുടുംബ പശ്ചാത്തലത്തിൽ നടക്കുന്ന കഥയിൽ ആശാ ശരത്, ബിജു മേനോൻ, ബൈജു, പ്രേം പ്രകാശ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.