Wednesday 03 July 2019 05:42 PM IST : By സ്വന്തം ലേഖകൻ

നെഞ്ചു പിളർക്കുന്ന വേദനയാണ്, എന്നിട്ടും നിറകൺചിരി; ഓപ്പറേഷന് ശേഷം ആദ്യമായി ശരണ്യ ക്യാമറയ്ക്ക് മുന്നിൽ

saranya

പ്രാർത്ഥനയുടെ നേരങ്ങളിൽ മലയാളി ഓർത്ത മുഖം. കണ്ണീരും നെടുവീർപ്പും സമം ചേർന്ന നിമിഷങ്ങളിൽ കരുതലോടെ തേടിയ മുഖം. മലയാളക്കരയൊന്നാകെ ശരണ്യയെന്ന കലാകാരിക്കു വേണ്ടി നേർച്ചകാഴ്ചകളുമായി കാത്തിരിക്കുകയാണ്. ട്യൂമറിന്റെ വേദനയും പേറി, അസുഖകാലത്തിന്റെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പ്രിയതാരത്തെ ജീവിതത്തിലേക്കു തിരികെക്കൊണ്ടു വരാനുള്ള കഠിനപരിശ്രമത്തിലാണ് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും.

ലൈം ലൈറ്റിന്റെ തിളക്കത്തിനുമപ്പുറം കണ്ണീരിന്റെ നനവുള്ള ജീവിതം മാത്രമായിരുന്നു ആ കലാകാരിക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്. സ്വന്തമായി ഒരു വീടോ, മറ്റു വരുമാന മാർഗങ്ങളോ, സമ്പാദ്യമോ ഇല്ലാതെ, അമ്മയോടൊപ്പം ജീവിക്കുന്ന ശരണ്യയെ സ്വന്തം ഹൃദയത്തോടു ചേർത്തു നിർത്തി, അതിജീവനത്തിന്റെ കരുത്തു പകരുന്നതിൽ പ്രധാനി നടി സീമ ജി നായരാണ്. ശരണ്യയുടെ തിരിച്ചു വരവിനു വേണ്ടി സ്വന്തം തിരക്കുകൾ പോലും കഴിയുന്നത്ര സീമ മാറ്റി വച്ചിരിക്കുകയാണ്.

ഭർത്താവിനെ കാണാനില്ല! വികാരാധീനയായി ആശ ശരത്; സംഭവിച്ചത്

കറുത്തവളെന്ന് കുത്തുവാക്ക്, വീട്ടുകാർ പോലും അധിക്ഷേപിച്ചു; ഭാഗ്യമായി കണ്ടത് അവൻ മാത്രം; നെഞ്ചിൽ തൊടും കുറിപ്പ്

വിശേഷമായില്ലേ എന്ന് ആദ്യ ചോദ്യം; രണ്ട് കുഞ്ഞുങ്ങളായപ്പോൾ എന്തിനിത്ര വേഗം പ്രസവിച്ചുവെന്ന്; അവസാനമില്ലാത്ത ആവലാതി

തുന്നിച്ചേർത്തു, ഇസയോട് പറയാൻ കരുതി വച്ച സന്ദേശം! മാമോദിസ നാളിലെ പ്രിയയുടെ അനാർക്കലി സ്പെഷ്യൽ

മലയാളക്കരയുടെ സുഖാന്വേഷണങ്ങൾക്കൊടുവിൽ ഇപ്പോഴിതാ ഇതാദ്യമായി ശരണ്യ ക്യാമറയ്ക്കു മുന്നിലെത്തിയിരിക്കുകയാണ്. വനിതയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിനിടെയാണ് വേദനയൊളിപ്പിച്ച പുഞ്ചിരിയുമായി ശരണ്യ വായനക്കാർക്കു മുന്നിലെത്തിയത്. ഓപ്പറേഷനു ശേഷം ശരണ്യ ക്യാമറയ്ക്കു മുന്നിലെത്തുമ്പോൾ കണ്ണീർക്കയങ്ങളില്‍ ശരണ്യക്കു കാവലായി നിന്ന സീമ ജി നായരും ഒപ്പമുണ്ടായിരുന്നു.

‘ആലത്തൂര്കാര് സമ്മതിച്ചാൽ അപ്പൊക്കല്യാണം’; ഹൃദയപൂർവം കേരളക്കരയുടെ പെങ്ങളൂട്ടി

ഗോവണിച്ചുവട്ടിൽ ഒളിച്ചു വയ്ക്കേണ്ട! ഇൻവെർട്ടർ ഇനി ചുമരിൽ തൂങ്ങിക്കിടക്കും

‘എല്ലാവരുടേയും പ്രാർത്ഥനകൾ കൊണ്ട് ശരണ്യയുടെ ഓപ്പറേഷൻ നല്ല രീതിയിൽ കഴിഞ്ഞു. ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള പോരാട്ടമാണ്. ശരണ്യയെ സ്നേഹിക്കുന്ന ലോകത്തുള്ള ആയിരങ്ങളുടെ കരുതലാണ് ഈ പുഞ്ചിരിക്കു പിന്നിൽ’– സീമ ജി നായർ പറയുന്നു.

വിഡിയോ കാണാം;