ADVERTISEMENT

ജീവിതാവസാന ദിവസങ്ങൾ ആശുപത്രിയിൽ ആകണോ വീട്ടിലായിരിക്കണമോ? ചികിൽസ എങ്ങനെയാകണം? 18 തികഞ്ഞ ആർക്കും അതു നിയമപ്രാബല്യമുള്ള രേഖയാക്കാനുള്ള അവസരമാണു  ലിവിങ് വിൽ

ജീവിതത്തെക്കുറിച്ചു മികച്ച പ്ലാനിങ് ഉള്ളവരാണു നമ്മളിൽ പലരും. കഥ പോലെ തന്നെ ഒരവസാനമുണ്ട് ജീവിതത്തിനും. ആ അവസാനരംഗം എന്താകുമെന്നു നമുക്കു നേരത്തെ മനസ്സിലാക്കാൻ കഴിയില്ല. പക്ഷേ, അതെങ്ങനെ ആകരുതെന്നു തീരുമാനിക്കാനുള്ള അവസരമുണ്ട്. ബുദ്ധിയും ഓർമയും തെളിഞ്ഞുനിൽക്കുമ്പോൾ തന്നെ അതു നിയമപ്രാബല്യമുള്ള രേഖയാക്കാം. അതിനുള്ള അവസരമാണു ലിവിങ് വിൽ.

ADVERTISEMENT

ചിലർക്ക് അവസാനനിമിഷങ്ങൾ സ്വന്തം വീട്ടിലാകണമെന്നാകും ആഗ്രഹം. മരണാനന്തരം ശരീരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കു പഠനത്തിനായി വിട്ടുകൊടുക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. മരണശേഷം (ബ്രെയിൻ ഡെത്ത്) അവയദാനം ചെയ്യണമെന്ന താൽപര്യം വരെ ലിവിങ് വില്ലിൽ ഉൾപ്പെടുത്താം. ഇത്തരം കാര്യങ്ങൾ ലിവിങ് വില്ലിൽ രേഖപ്പെടുത്തി വയ്ക്കുന്നതു കൂടാതെ ഏറ്റവും അടുത്ത കുടുംബാംഗങ്ങളെ അറിയിക്കുകയും വേണം.

ഇന്റൻസീവ് കെയർ യൂണിറ്റിൽ യന്ത്രങ്ങളുടെ സഹായത്തോടെ ഒരു ജീവച്ഛവമായി മരണം വലിച്ചു നീട്ടാൻ താൽപര്യമില്ലാത്തവരുണ്ട്. നമ്മുടെ വസ്തുവകകൾ സംബന്ധിച്ച് വിൽപത്രം എഴുതി വയ്ക്കുന്നതുപോലെ ജീവിതാന്ത്യ ചികിൽസ സംബന്ധിച്ചുള്ള താൽപര്യങ്ങൾ നിയമപരമായ രേഖയാക്കാം.

ADVERTISEMENT

അതുവഴി വ്യക്തിയുടെ താൽപര്യങ്ങൾക്കും ആശയാഭിലാഷങ്ങൾക്കും വിരുദ്ധമായ ചികിത്സ ഒഴിവാക്കാം. ജീവിക്കാൻ മാത്രമല്ല, അന്തസ്സോടെ യാത്രപറയാനും ഉള്ള അവകാശമാണു ലിവിങ് വിൽ തരുന്നത്. എന്നാൽ ഇതു ചികിൽസ നിഷേധിക്കാനുള്ള അവസരമാണെന്നു തെറ്റിധരിക്കരുത്. വ്യക്തി അബോധാവസ്ഥയിൽ ആകുകയോ രോഗം മൂലം ഭേദപ്പെടുത്താനാകാത്ത വിധം അതീവ ഗുരുതരാവസ്ഥയിൽ ആകുകയോ ചെയ്യുമ്പോഴാണു ലിവിങ് വില്ലിന്റെ പ്രസക്തി. വിദഗ്ധഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡ് സ്ഥിതി പരിശോധിച്ച് അംഗീകാരം നൽകിയാൽ ലിവിങ് വിൽ അനുസരിച്ചു കാര്യങ്ങൾ നീങ്ങും. ‌

മെഡിക്കൽ ബോർഡുകളുടെ പ്രാധാന്യം

ADVERTISEMENT

ലിവിങ് വിൽ തയാറാക്കിയ വ്യക്തി സുബോധം നഷ്ടപ്പെട്ടു ആശുപത്രിയിലെത്തിയാൽ ആശുപത്രിയിൽ രൂപീകരിക്കപ്പെട്ട മെഡിക്കൽ ബോർഡുകളുടെ മേൽനോട്ടത്തിലും നിരീക്ഷണത്തിലുമായിരിക്കും തുടർനടപടികൾ ഉണ്ടാകുന്നത്. പ്രൈമറി മെഡിക്കൽ ബോർഡിൽ ചികിത്സിക്കുന്ന ഡോക്ടർ കൂടാതെ അഞ്ചുവർഷത്തിലേറെ പ്രവൃത്തി പരിചയമുള്ള രണ്ടു വിദഗ്ധ ഡോക്ടർമാർ കൂടി വേണം.

ഇതു കൂടാതെ രൂപീകരിക്കപ്പെട്ട സെക്കൻഡറി മെഡിക്കൽ ബോർഡിൽ ഒരു വിദഗ്ധ ഡോക്ടറും വ്യക്തിയുടെ രോഗസ്ഥിതിയുമായി ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ 20 വർഷത്തിലേറെ പരിചയമുള്ള രണ്ട് ഡോക്ടർമാർ കൂടി അംഗങ്ങളായിരിക്കണം. 72 മണിക്കൂറിനുള്ളിൽ അന്തിമ തീരുമാനമെടുക്കണമെന്നും നിബന്ധനയുണ്ട്.

അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗി അടിയന്തിര ചികിത്സ കൊണ്ടു രക്ഷപ്പെടാൻ സാധ്യയുണ്ടെങ്കിൽ ഡോക്ടർമാർക്കു ചികിത്സ നൽകാനുള്ള അവകാശമുണ്ട്. രോഗിയുടെ ഉത്തമ താൽപര്യത്തിനാണിവിടെയും പ്രാധാന്യം. കൂടാതെ രോഗിക്ക് ആശ്വാസം ല ഭിക്കുമെങ്കിൽ വേദനസംഹാരികളോ ഉറങ്ങാനുള്ള മരുന്നുകളോ നൽകാനും വേണമെങ്കിൽ സർജറി ചെയ്യാനും മെഡിക്കൽ ബോർഡിനു നിർദേശിക്കാം.

ലിവിങ് വിൽ തയാറാക്കുന്നതെങ്ങനെ?

ജീവിതാന്ത്യ ചികിത്സയെക്കുറിച്ചും പരിചരണത്തെക്കുറിച്ചും തുടർന്നുള്ള നടപടികളെക്കുറിച്ചും വ്യക്തമായ തീരു മാനമെടുത്തു കഴിഞ്ഞാൽ ലിവിങ് വിൽ തയാറാക്കാം. ഏ റ്റവും അടുത്ത കുടുംബാംഗങ്ങളുമായി ആശയാഭിലാഷങ്ങൾ പങ്കുവയ്ക്കുന്നതും നന്നായിരിക്കും. പാലിയം ഇന്ത്യയുടെ വെബ്സൈറ്റിൽ ((https://Palliumindia.org) നിന്നു ഫോം ഡൗൺലോഡ് ചെയ്യാം.

വിശദാംശങ്ങൾ രേഖപ്പെടുത്തിയാൽ ഏറ്റവും അടുത്ത ബന്ധു / വിശ്വസ്ത സുഹൃത്ത് രേഖയിലെ നിബന്ധനകൾ വായിച്ചു നോക്കി ഒപ്പ് ഇടണം. ഈ വ്യക്തിയെ സറോഗേറ്റ് ഡിസിഷൻ മേക്കർ എന്നാണു വിളിക്കുന്നത്. അടിയന്തിരഘട്ടങ്ങളിൽ ബന്ധപ്പെടാവുന്ന ആളുമായിരിക്കണം.

ഈ രേഖ രണ്ടു സാക്ഷികൾ ഒപ്പിടേണ്ടതുണ്ട്. കൂടാതെ നോട്ടറി/ഗസറ്റഡ് ഓഫിസർ അറ്റസ്റ്റ് ചെയ്യുകയും വേണം. മൊത്തം മൂന്നു കോപ്പികൾ വേണം. ഒന്നാമത്തെ കോപ്പി പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ അധികാരികളെ ഏൽപ്പിക്കണം. രേഖയുടെ ഒരു കോപ്പി വ്യക്തി സൂക്ഷിക്കണം. കുടുംബാംഗങ്ങളെ അറിയിക്കുന്നതും നന്ന്. മറ്റൊന്നു രേഖയിൽ ഒപ്പുവച്ച സറോഗേറ്റ് ഡിസിഷൻ മേക്കറെ ഏൽപിക്കണം.

ഒരിക്കൽ ലിവിങ് വിൽ തയാറാക്കിയ വ്യക്തിക്ക് എ പ്പോൾ വേണമെങ്കിലും രേഖ പിൻവലിക്കാനോ വ്യവസ്ഥകൾ മാറ്റാനോ അധികാരമുണ്ട്. രേഖയിൽ ഒപ്പുവച്ച അടുത്ത ബന്ധുവിനെയും വേണമെങ്കിൽ മാറ്റാനാകും.

നടപടിക്രമം അറിയാം

18 വയസ്സു തികഞ്ഞ പ്രായപൂർത്തിയായ ഏതൊരാൾക്കും ലിവിങ് വിൽ തയാറാക്കാം. ഏറെ ശ്രദ്ധയോടെ സ്വതന്ത്രമായി സുബോധാവസ്ഥയിൽ തയാറാക്കേണ്ട പ്രമാണം ആണിത്. അത്യന്തം ഗുരുതരാവസ്ഥയിൽ പൂര്‍ണമായ അബോധാവസ്ഥയിൽ (കോമ) എത്തുകയും തിരികെ ബോധാവസ്ഥയിലെത്താൻ യാതൊരു സാധ്യതയയുമില്ലെന്നു മെഡിക്കൽ ബോർഡ് വിധിയെഴുതുകയും ചെയ്താൽ ലിവിങ് വിൽ നിബന്ധനകൾ പ്രാബല്യത്തിൽ വ രും. മാരകരോഗത്തിന്റെ പിടിയിലായി ജീവിതത്തിലേക്കു മടങ്ങിയെത്താൻ യാതൊരു സാധ്യതയുമില്ലെന്നു സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തിലും മെഡിക്കൽ ബോർഡിന് ലിവിങ് വിൽ നടപ്പിലാക്കാം. ഗുണനിലവാരമുള്ള ജീവിതത്തിലേക്കു മടങ്ങിയെത്താൻ യാതൊരു സാധ്യതയുമില്ലെന്നു മെഡിക്കൽ ബോർഡ് വിലയിരുത്തുന്ന സാഹചര്യത്തിൽ സങ്കീർണ ചികിത്സാ രീതികൾ വേണ്ടെന്നു ലിവിങ് വില്ലിൽ രേഖപ്പെടുത്താം.

living-will-2

ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ സിരകളിലൂടെ നൽകുന്ന മരുന്നുകൾ ഒഴിവാക്കുക. ട്യൂബുവഴി മൂക്കിലൂടെയും ആമാശയത്തിലേക്കു നേരിട്ടും (ഗ്യാസ്ടോസ്റ്റമി) ഭക്ഷണമെത്തിക്കുക, ഡയാലിസിസ്, കൃത്രിമ ശ്വാസോച്ഛ്വാസം, കീമോതെറപി , റേഡിയോതെറപി, സിപിആർ (ഹൃദയത്തിനു മേൽ സമ്മർദമേൽപിച്ചും കൃത്രിമശ്വാസോച്ഛ്വാസം നൽകിയും നടത്തുന്ന പുനരുജീവനപ്രക്രിയ) തുടങ്ങിയവ ലിവിങ് വിൽ വഴി നിരസിക്കാം.

ഉത്തരവാദിത്തങ്ങൾ, ഒരു നിമിഷം പോലും പിരിയാൻ ആഗ്രഹിക്കാത്ത സ്നേഹബന്ധങ്ങളുടെ മധുരം. പക്ഷേ, തുടക്കത്തിൽ പറഞ്ഞതുപോലെ നമുക്കെല്ലാം അറിയാം, ഈ കഥയ്ക്ക് ഒരവസാന നിമിഷമുണ്ടെന്ന്. അതു ലളിതവും ആശയക്കുഴപ്പങ്ങളും ഇല്ലാത്ത രംഗമാകണമെന്ന് ആ ഗ്രഹിക്കുന്നവർക്കു ലിവിങ് വിൽ പ്രയോജനപ്പെടുത്താം.

living-will-5
ലിവിങ് വിൽ തയാറാക്കാനുള്ള ഫോം ഡൗൺലോഡ് ചെയ്യാൻ ക്യുആർ കോഡ് സ്കാൻ ചെയ്യാം

വിവരങ്ങൾക്ക് കടപ്പാട്:

 ഡോ.ബി.പത്മകുമാര്‍  പ്രിൻസിപ്പൽ, ഗവ. മെഡിക്കല്‍ േകാളജ്, കൊല്ലം

ADVERTISEMENT