ദേശീയ ഡോക്ടർ ദിനത്തില്‍ കുടുംബ ഡോക്ടറെ പരിചയപ്പെടുത്തി നടി മീനാക്ഷി അനൂപ്. യുവതാരം മമിത ബൈജുവിന്റെ പിതാവ് ഡോ.ബൈജുവാണ് തന്റെ പ്രിയപ്പെട്ട ഡോക്ടറെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘ഇതെന്റെ പ്രിയ ഡോക്ടർ. ഡോ. ബൈജു.. ബൈജു ഡോക്ടർ എന്നു പറഞ്ഞാൽ ഈ നാടങ്ങുമറിയും. പക്ഷേ നമ്മുടെ പ്രിയ താരം മമിത ബൈജുവിന്റെ അച്ഛൻ എന്ന് പറഞ്ഞാൽ നിങ്ങളെല്ലാവരുമറിയും... ഈ ഡോക്ടർ ദിനത്തിൽ .. ഈ പ്രിയ ഡോക്ടറെക്കുറിച്ച് രണ്ടു വാക്ക് പറയാതെങ്ങനെ... കാണാൻ കയറിച്ചെല്ലുമ്പോൾ ...നിറഞ്ഞ് ചിരിച്ച് സ്നേഹം നിറച്ച് ഒരു ചോദ്യമുണ്ട് ... ‘എന്നാടീ കുഞ്ഞെ’ സത്യം പറഞ്ഞാൽ അതോടെ സകല അസുഖവും പമ്പ കടക്കും.
എല്ലാവരോടും ഇങ്ങനെ തന്നെ സ്നേഹത്തോടെ പെരുമാറുന്ന ഡോക്ടർ. ഡോക്ടറെക്കുറിച്ച് പറയാൻ അറിയുന്നവർക്ക് നൂറ് നാവാണ്. ഞങ്ങളുടെ ഫാമിലി ഡോക്ടർ.. എന്റെ കൊച്ഛച്ചനെ ഞാൻ വിളിക്കുന്നത് ‘ഡു’ എന്നാണ്. ‘ഡു’വാകട്ടെ ബൈജു ഡോക്ടറിന്റെ കട്ട ഫാനും ..(ഡോ. ബൈജു... ഹോസ്പിറ്റൽ ‘മെരിറ്റസ് .. കിടങ്ങൂർ സൗത്ത് കോട്ടയം)
ഈ ഡോക്ടർ ദിനത്തിൽ എന്റെ പ്രിയപ്പെട്ട മറ്റൊരു ഡോക്ടറെ കൂടി ഓർമിക്കട്ടെ ഡോ. ഹരികുമാർ ... പീഡിയാട്രീഷൻ കുമ്മണ്ണൂർ ...ഒപ്പം ഈയവസരത്തിൽ നന്മയുടെ...മനുഷ്യത്വത്തിന്റെ... പക്ഷമായി നിലകൊണ്ട ഡോ. ഹാരിസ് ചിറക്കലിന് ഹൃദയം തൊട്ട് അഭിവാദ്യങ്ങൾ’. – മീനാക്ഷി കുറിച്ചു.