എണ്ണയില്ലാതെ ഫ്രഞ്ച് ഫ്രൈസും ഫ്രോസൺ സ്നാക്സും ഒക്കെ ഞൊടിയിടയില്‍ തയാറാക്കാം, തടി കൂടില്ല, കൊളസ്‌ട്രോൾ പേടിക്കേണ്ട... എയർ ഫ്രയറിൽ മലയാളിയുടെ മനസ്സില്‍ കയറിപ്പറ്റിയത് അങ്ങനെയാണ്. എണ്ണയില്ലാതെ എണ്ണക്കടികൾ തയാറാക്കിയാൽ അതിനു രുചി ഉണ്ടാകുമോ എന്ന ആശങ്കയും വേണ്ട. കാലറിയും കൊഴുപ്പും ഒറ്റയടിക്കു

എണ്ണയില്ലാതെ ഫ്രഞ്ച് ഫ്രൈസും ഫ്രോസൺ സ്നാക്സും ഒക്കെ ഞൊടിയിടയില്‍ തയാറാക്കാം, തടി കൂടില്ല, കൊളസ്‌ട്രോൾ പേടിക്കേണ്ട... എയർ ഫ്രയറിൽ മലയാളിയുടെ മനസ്സില്‍ കയറിപ്പറ്റിയത് അങ്ങനെയാണ്. എണ്ണയില്ലാതെ എണ്ണക്കടികൾ തയാറാക്കിയാൽ അതിനു രുചി ഉണ്ടാകുമോ എന്ന ആശങ്കയും വേണ്ട. കാലറിയും കൊഴുപ്പും ഒറ്റയടിക്കു കുറയ്ക്കാവുന്ന ഈ പാചകരീതി ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും രോഗങ്ങളെ പ്രതി ഭക്ഷണപഥ്യം നോക്കുന്നവർക്കും ഏറെ അനുയോജ്യമാണ്.

എയർ ഫ്രയറിൽ തയാറാക്കാൻ സ്നാക്സ്

ADVERTISEMENT

∙ ഇഡ്ഡലി അൽപം കനമുള്ള സ്ലൈ സ് ആക്കുക. ഇതിൽ ചട്‌നിപ്പൊടി, കറിവേപ്പില, എണ്ണ എന്നിവ ചേർത്തിളക്കിയശേഷം എയർ ഫ്രയറിലാ ക്കുക. ഇത് മൂന്നു- അഞ്ചു മിനിറ്റ് എ യർ ഫ്രൈ ചെയ്തെടുക്കുക.

∙ പതിവായി തയാറാക്കുന്ന പഴം പൊരി മാറ്റിപ്പിടിച്ചാലോ ? ഏത്തപ്പഴം നീളത്തിൽ മൂന്നായി മുറിക്കുക. ഒരു പാത്രത്തിൽ അൽപം വീതം മുളകുപൊടി, എണ്ണ, ഉപ്പ് എന്നിവ യോജി പ്പിക്കുക. ഈ മിശ്രിതം ഏത്തപ്പഴത്തി ൽ പുരട്ടി എയർ ഫ്രയറിൽ ആറു മി നിറ്റ് ഫ്രൈ ചെയ്യുക.

ADVERTISEMENT

∙ വെണ്ടയ്ക്ക നല്ലതാണെങ്കിലും ഇതിന്റെ വഴുവഴുപ്പ് ഇഷ്ടമല്ലാത്തവർക്കുള്ളതാണ് വെണ്ടയ്ക്ക ഫ്രൈ. വെണ്ടയ്ക്ക കനം കുറച്ച് നീളത്തിൽ അരിയുക. ഇതിൽ പാകത്തിന് മുളകുപൊടി, ജീരകംപൊടി, അംചുര്‍ പൗഡർ, ഉപ്പ്, അൽപം വീതം അരിപ്പൊടി, കടലമാവ് എന്നിവ ചേർത്തിളക്കുക. അൽപം എണ്ണ കൂടി ചേർത്തശേഷം ഇത് എയർ ഫ്രയറിലാക്കി 14 മിനിറ്റ് ഫ്രൈ ചെയ്യുക.

∙ ഇടിയപ്പത്തിനു കുഴയ്ക്കുമ്പോ ൾ അതിൽ നിന്ന് അൽപം മാവു മാറ്റി വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിജിൽ വയ്ക്കാം. 

ADVERTISEMENT

വൈകുന്നേരം മാവു പുറത്തെ ടുത്ത് തണുപ്പുമാറിയശേഷം അ ൽപം വീതം ചുവന്നുള്ളി, ജീരകം, മുളക്, തേങ്ങ എന്നിവ മിക്സിയി ൽ ഒന്നു കറക്കിയെടുത്തതും നെയ്യും ചേർത്തിളക്കുക. ഇതു ടയർ പത്തിരി പോലെ പ രത്തി എയർ ഫ്രയറിൽ 10–15 മിനിറ്റ് വച്ചെടുക്കാം.

∙ എയർ ഫ്രയറിലേക്ക് വെക്കുമ്പോൾ ചിക്കനിൽ ഒട്ടും വെള്ളം ഉണ്ടാകാൻ പാടില്ല. ചിക്കന്റെ പുറത്ത് വെള്ളമുണ്ടെങ്കിൽ അത് മൊരിയുന്നതിന് പകരം ആവിയിൽ വെന്തത് പോലെയാകും. ഫ്രൈയുടെ രുചി കിട്ടില്ല. അതുകൊണ്ട് മസാല പുരട്ടുന്നതിന് മുൻപ് ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ചിക്കനിലെ വെള്ളം മുഴുവൻ ഒപ്പിയെടുക്കണം. അതിനുശേഷം മസാല പുരട്ടിയാൽ നല്ല ക്രിസ്പിയായി കിട്ടും. അതുപോലെ ഫ്രിഡ്ജിൽ നിന്ന് എടുത്ത ഉടനെ തണുപ്പോടെ എയർ ഫ്രയറിൽ വെക്കരുത്. തണുപ്പ് മാറിയ ശേഷം മാത്രം വേവിക്കുക.

∙ എയർ ഫ്രയറില്‍ തൈര് ഉപയോഗിക്കുന്നുണ്ടെങ്കിൽ വെള്ളം കളഞ്ഞ കട്ടിത്തൈര് കുറച്ചു മാത്രം ഉപയോഗിക്കുക. മസാലപ്പൊടികൾ എണ്ണയിൽ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി തേക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ചിക്കനിൽ നന്നായി പിടിച്ചിരിക്കാനും മൊരിഞ്ഞു കിട്ടാനും സഹായിക്കും. ഒന്നോ രണ്ടോ സ്പൂൺ എണ്ണ മസാലയിൽ ചേർക്കുന്നത് രുചി വർധിപ്പിക്കും.

Healthy Eating Made Easy with Air Fryer:

Discover delicious and healthy Malayali snacks and dishes prepared effortlessly in an air fryer without oil. Achieve your weight loss goals and manage cholesterol with these innovative, low-calorie cooking methods.

ADVERTISEMENT