നാലര മാസത്തിനുള്ളിൽ കുറച്ചത് 24 കിലോഭാരം ; കിടിലൻ വർക്കൗട്ടുമായി തമിഴ് സംഗീത സംവിധായക
മൂന്ന് കിലോ കുറയ്ക്കണമെന്ന മോഹവുമായാണ് വർക്കൗട്ട് തുടങ്ങിയത്. നാലര മാസത്തിനുള്ളിൽ കുറഞ്ഞത് 24 കിലോ ഭാരം. ലോക്ഡൗൺ കാലം ആരോഗ്യകരമായ ജീവിതശൈലിക്ക് തുടക്കമിട്ട തമിഴ് ചലച്ചിത്ര സംഗീത സംവിധായകൻ സൈമൺ കെ. കിങ് നാലര മാസത്തിനുള്ളിൽ കുറച്ചത് ലക്ഷ്യമായി കണക്കാക്കിയതിലും എട്ട് മടങ്ങ് ഭാരമാണ്. കോവിഡ് –19

മൂന്ന് കിലോ കുറയ്ക്കണമെന്ന മോഹവുമായാണ് വർക്കൗട്ട് തുടങ്ങിയത്. നാലര മാസത്തിനുള്ളിൽ കുറഞ്ഞത് 24 കിലോ ഭാരം. ലോക്ഡൗൺ കാലം ആരോഗ്യകരമായ ജീവിതശൈലിക്ക് തുടക്കമിട്ട തമിഴ് ചലച്ചിത്ര സംഗീത സംവിധായകൻ സൈമൺ കെ. കിങ് നാലര മാസത്തിനുള്ളിൽ കുറച്ചത് ലക്ഷ്യമായി കണക്കാക്കിയതിലും എട്ട് മടങ്ങ് ഭാരമാണ്. കോവിഡ് –19 കാലത്തെ വീട്ടിലിരിപ്പ് നേരം ഭാരം കൂടാനുള്ള കാരണമാകുന്നുണ്ടെന്ന് പലരും പരാതി പറയുന്നു. എന്നാൽ ലോക്ഡൗൺ കാലത്തെ നിശ്ചയദാർഢ്യം സൈമണിന് സമ്മാനിച്ചത് ആരോഗ്യകരമായ ജീവിതശൈലിയാണ്. സൈമണിന്റെ വെയ്റ്റ് ലോസ് യാത്രയിലൂടെ...
‘‘മൂന്ന് കിലോ ഭാരം കുറയ്ക്കണമെന്ന് കരുതിയാണ് വർക്കൗട്ട് തുടങ്ങിയത്. വളരെ പെട്ടെന്ന് മൂന്ന് കിലോ കുറയ്ക്കാൻ കഴിഞ്ഞു. അതോടെ മനസ്സിന് ഊർജമായി. കൂടുതൽ വർക്കൗട്ട് ചെയ്തു. അതിനുള്ള ഫലം കിട്ടുകയും ചെയ്തു.’’ സൈമൺ പറയുന്നു. ‘‘ ലോക്ഡൗൺ തുടങ്ങി വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ആേരാഗ്യം മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നൽകിയത്. ലോക്ഡൗൺ തുടങ്ങിയ സമയത്ത് റസ്റ്ററന്റ്, േഹാം ഡെലിവറി ഇത്തരം സൗകര്യങ്ങൾക്കൊന്നും അവസരമില്ലാതായല്ലോ. അതോടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കാൻ തുടങ്ങി. ആരോഗ്യകരമായ ജീവിതശൈലി തുടങ്ങാമെന്ന് തീരുമാനിച്ചപ്പോൾ ആദ്യം തന്നെ ഫോണിൽ നിന്ന് ഫൂഡ് െഡലിവറി ആപ്പ് അൺഇൻസ്റ്റാൾ െചയ്തു. വലിയ അഡിക്‌ഷനായിരുന്നു ഈ ആപ്പുകൾ. ഒപ്പം ജങ്ക് ഫൂഡ്, ഫാൻസി ഡയറ്റ് ഇവയോടെല്ലം ഗുഡ്ബൈ പറഞ്ഞു. വീട്ടിലുണ്ടാക്കിയ ആരോഗ്യകരമായ ഭക്ഷണവും വർക്കൗട്ടും ജീവിതത്തിന്റെ ഭാഗമായി.
ജിമ്മിൽ േപാകുന്നത് അത്ര താൽപര്യമില്ലാത്ത കാര്യമാണ്. അതും കൂടെ മനസ്സിൽ കണ്ട് സുഹൃത്ത് കൂടിയായ ട്രെയിനർ രാംനാഥ് എനിക്ക് വേണ്ടി പ്രത്യേക വർക്കൗട്ട് പ്ലാൻ തയാറാക്കി. ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ് ( എച്ച്െഎെഎറ്റി) രീതിയാണ് എനിക്ക് വേണ്ടി രാംനാഥ് ഒരുക്കിയത്. ആഴ്ചയിൽ മൂന്ന് തവണ എച്ച്െഎെഎറ്റി ട്രെയിനിങ്ങും രണ്ട് ദിവസം മോഡറേറ്റ് കാർഡിയോ ആൻഡ് മൊബിലിറ്റി വർക്ഔട്ടുമാണ് ചെയ്തത്. ഹൈ ഇന്റൻസിറ്റി ട്രെയിനിങ് രീതിയിലെ നിയമങ്ങൾ വളരെ ലളിതമാണ്. നന്നായി കഠിനാധ്വാനം ചെയ്യുക. തുടർന്നവ് വിശ്രമിക്കുക. വീണ്ടും കഠിനാധ്വാനം ചെയ്യുക. വിശ്രമിക്കുക. ഫാൻസി ലുക്കുള്ള ജിം, വില കൂടിയ ഉപകരണങ്ങൾ ഇവയൊന്നും വേണമെന്നില്ല. ഹാർട്ട് റേറ്റ് കൂട്ടുന്ന അനുയോജ്യമായ വ്യായാമം കണ്ടെത്തിയാൽ മതി. സൈക്ലിങ്, സ്െറ്റപ് കയറിയിറങ്ങിയ ഇവയെല്ലാം എച്ച്െഎെഎടിയിൽപ്പെടും.’’ അമിതഭാരത്തിന്റെ ആകുലതകൾ അകന്ന സൈമൺ ആത്മവിശ്വാസത്തോടെ പറയുന്നു. കബാദദാരി എന്ന ദ്വിഭാഷ ചിത്രത്തിന് വേണ്ടി മ്യൂസിക് ചെയ്യുന്ന തിരക്കിലാണ് സൈമൺ ഇപ്പോൾ.