‘നിങ്ങളെ വേദനിപ്പിക്കുമെന്ന് അവർക്കറിയാവുന്ന കാര്യങ്ങൾ അവർ ചെയ്യില്ല, അത് ഓർക്കുക’: കുറിപ്പുമായി ആദ്യഭാര്യ
കഴിഞ്ഞ ദിവസമായിരുന്നു നടൻ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹം. ആസാം സ്വദേശിനി റുപാലി ബറുവയാണ് അറുപത് വയസ്സുകാരനായ താരത്തിന്റെ രണ്ടാം ഭാര്യ. അൻപതുകാരിയായ റുപാലി ഫാഷൻ സംരംഭകയാണ്. കൊൽക്കത്ത ക്ലബ്ബിൽ, ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍

കഴിഞ്ഞ ദിവസമായിരുന്നു നടൻ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹം. ആസാം സ്വദേശിനി റുപാലി ബറുവയാണ് അറുപത് വയസ്സുകാരനായ താരത്തിന്റെ രണ്ടാം ഭാര്യ. അൻപതുകാരിയായ റുപാലി ഫാഷൻ സംരംഭകയാണ്. കൊൽക്കത്ത ക്ലബ്ബിൽ, ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
രാജോഷി ബറുവയാണ് ആശിഷ് വിദ്യാർഥിയുടെ ആദ്യ ഭാര്യ. അർത്ത് വിദ്യാർഥി ഇവരുടെ ഏകമകനാണ്. ഇപ്പോഴിതാ, രജോഷി ബറുവയുടെ ചില പോസ്റ്റുകളാണ് ശ്രദ്ധേയമാകുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി രണ്ട് കുറിപ്പുകളാണ് രജോഷി പോസ്റ്റ് ചെയ്തത്.
‘ജീവിതത്തിലെ ശരിയായ ആൾ, നിങ്ങൾ അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തിൽ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അവർക്കറിയാവുന്ന കാര്യങ്ങൾ അവർ ചെയ്യില്ല. അത് ഓർക്കുക’.– എന്നാണ് ഒരു കുറിപ്പ്.
‘അമിതചിന്തയും സംശയവും മനസ്സിൽ നിന്ന് പുറത്തുപോകട്ടെ. ആശയക്കുഴപ്പത്തിന് പകരം വ്യക്തത വരട്ടെ. സമാധാനവും ശാന്തതയും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. നിങ്ങൾ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ തുടങ്ങേണ്ട സമയമാണിത്. നിങ്ങൾ അത് അർഹിക്കുന്നു’.– മറ്റൊരു കുറിപ്പ് ഇങ്ങനെ.
ബോളിവുഡിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് ആശിഷ് വിദ്യാർഥി.