കഴിഞ്ഞ ദിവസമായിരുന്നു നടൻ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹം. അസം ഗുവാഹട്ടി സ്വദേശിയും ഫാഷൻ ഡിസൈനറുമായ രൂപാലി ബറുവയാണ് 57കാരനായ ആശിഷിന്റെ വധു. വ്യാഴാഴ്ച കൊൽക്കത്തയിൽ വച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ, ആദ്യഭാര്യ രജോഷി ബറുവയുമായുള്ള വിവാഹ മോചനത്തെക്കുറിച്ചും വീണ്ടും വിവാഹിതനാകാനുളള കാരണവും തുറന്നു

കഴിഞ്ഞ ദിവസമായിരുന്നു നടൻ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹം. അസം ഗുവാഹട്ടി സ്വദേശിയും ഫാഷൻ ഡിസൈനറുമായ രൂപാലി ബറുവയാണ് 57കാരനായ ആശിഷിന്റെ വധു. വ്യാഴാഴ്ച കൊൽക്കത്തയിൽ വച്ചായിരുന്നു വിവാഹം.

ഇപ്പോഴിതാ, ആദ്യഭാര്യ രജോഷി ബറുവയുമായുള്ള വിവാഹ മോചനത്തെക്കുറിച്ചും വീണ്ടും വിവാഹിതനാകാനുളള കാരണവും തുറന്നു പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ആശിഷ്.

ADVERTISEMENT

രജോഷി ബറുവ യുമായുള്ള ബന്ധം സൗഹാർദ്ദപരമായാണ് അവസാനിച്ചതെന്നും ഒന്നിച്ച് യാത്ര ചെയ്യാൻ കൂടെ ഒരാൾ വേണമെന്ന ആഗ്രഹത്തിലാണ് വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചതെന്നും ആശിഷ് പറയുന്നു. രജോഷിയുമായുള്ള 22 വർഷത്തെ ബന്ധം കഴിഞ്ഞ രണ്ട് വർഷമായി വഷളായിരുന്നുവെന്നും അതിനു ശേഷം തമ്മിൽ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നുവെന്നും ആശിഷ്. ഇവർക്ക് ആർഥ് എന്ന 22 വയസ്സുള്ള മകനുണ്ട്.

കഴിഞ്ഞ 22 വർഷവും സന്തോഷത്തോടെയാണ് ഒരുമിച്ച് ജീവിച്ചത്. സങ്കടപ്പെടാൻ ഞങ്ങൾക്ക് ഇഷ്ടമായിരുന്നില്ല. നമുക്ക് ഒരുമിച്ച് സൗഹൃദപരമായി മുന്നോട്ട് നടക്കാൻ കഴിയുന്നില്ലെങ്കിൽ, വേറിട്ട് നടക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ സൗഹൃദത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്.

ADVERTISEMENT

എനിക്ക് ആരുടെയെങ്കിലും കൂടെ യാത്ര ചെയ്യാൻ ആഗ്രഹമുള്ളതിനാൽ വീണ്ടും വിവാഹം കഴിക്കണമെന്നു തോന്നി. അപ്പോഴാണ് ഞാൻ റൂപാലി ബറുവയെ പരിചയപ്പെടുന്നത്. ഒരു വർഷം മുമ്പ് ഞങ്ങൾ കണ്ടുമുട്ടി. ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് നടക്കാമെന്ന് ഞങ്ങൾ കരുതി. അവൾക്ക് 50 എനിക്ക് 57 എന്നും ആശിഷ് കൂട്ടിച്ചേർത്തു.

ADVERTISEMENT
ADVERTISEMENT