ആ റോൾ മണിക്കു കൊടുത്തെങ്കിലും മമ്മൂട്ടി സാർ പറഞ്ഞു, ‘സൂപ്പർ ആയി ചെയ്തിട്ടുണ്ട്...നീ വലിയൊരാളായി മാറും’: തുറന്നു പറഞ്ഞ് വയ്യാപുരി Mammootty Recommended Kalabhavan Mani Over Me for Marumalaiarchi, Says Vyapuri
നടൻ വയ്യാപുരിയുടെ വെളിപ്പെടുത്തൽ അനുസരിച്ച്, മമ്മൂട്ടിയുടെ തമിഴ് ചിത്രമായ 'മറുമലർച്ചിൽ' കലാഭവൻ മണി അവതരിപ്പിച്ച പ്രധാന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് അദ്ദേഹത്തെയായിരുന്നു. എന്നാൽ, അന്നത്തെ തന്റെ പക്വതക്കുറവ് മനസ്സിലാക്കി, നടൻ മമ്മൂട്ടി തന്നെയാണ് കലാഭവൻ മണിയെ ആ റോളിനായി നിർദ്ദേശിച്ചതെന്ന് വയ്യാപുരി തുറന്നുപറഞ്ഞു. 1998-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദേവയാനി, രഞ്ജിത്ത് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. കൂടാതെ, ചിത്രത്തിന്റെ ഡബ്ബിംഗ് സമയത്ത് തൻ്റെ അഭിനയം കണ്ട് മമ്മൂട്ടി തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും മികച്ച ഭാവിയുണ്ടാകുമെന്ന് പ്രവചിക്കുകയും ചെയ്ത അനുഭവം വയ്യാപുരി ഓർത്തെടുക്കുന്നു.

മമ്മൂട്ടി നായകനായ തമിഴ് സിനിമ മറുമലർച്ചിയിൽ കലാഭവൻ മണി അവതരിപ്പിച്ച കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചിരുന്നത് തന്നെയാണെന്ന് നടൻ വയ്യാപുരി. എന്നാല്‍ മമ്മൂട്ടി തനിക്ക് പകരം കലാഭവന്‍ മണിയെ ശുപാര്‍ശ ചെയ്യുകയായിരുന്നു എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അന്ന് ആ കഥാപാത്രം ചെയ്യാനുള്ള പക്വത തനിക്കില്ലായിരുന്നുവെന്നും താരം പറഞ്ഞു.
ഭാരതിയുടെ സംവിധാനത്തില്‍ 1998-ൽ റിലീസായ മറുമലർച്ചിയിൽ ദേവയാനി, രഞ്ജിത്ത്, മൻസൂർ അലി ഖാൻ, മനോരമ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
‘‘മമ്മൂട്ടി സാർ എനിക്കു പകരം കലാഭവൻ മണിയെ ശുപാർശ ചെയ്തു. നായകനൊപ്പമുള്ള മുഴുനീള കഥാപാത്രണ്. ആ കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചയിൽ സംവിധായകനും അസിസ്റ്റൻറ് ഡയറക്ടർമാരുമെല്ലാം ‘ഇത് വയ്യാപുരി ചെയ്താൽ നന്നായിരിക്കുമല്ലോ’ എന്നു പറഞ്ഞിരുന്നു. ഗംഭീര കഥാപാത്രമായിരുന്നു. അന്ന് ആ കഥാപാത്രം ചെയ്യാനുള്ള പക്വത എനിക്കില്ലായിരുന്നു. അത് എനിക്ക് തന്നെ നന്നായി അറിയാമായിരുന്നു.
പിന്നെ അവർ കലാഭവൻ മണിയുടെ ചില ക്ലിപ്പുകൾ കണ്ടു, അങ്ങനെ ആ കഥാപാത്രത്തിലേക്ക് മമ്മൂട്ടി സാർ കലാഭവൻ മണിയെ റെക്കമൻഡ് ചെയ്തു. എനിക്കും മറ്റൊരു കഥാപാത്രം കിട്ടി.
ഡബ്ബിങ് നടക്കവേ മമ്മൂട്ടി സാർ എന്റെ സീൻ കണ്ടപ്പോൾ ഡയറക്ടറോട് ചോദിച്ചു – ‘‘ആരാണിത് ?’’ എന്ന്. ഉടൻ അവർ എന്നെ അതറിയിച്ചു –‘‘മമ്മൂട്ടി സാറിന് നിങ്ങളെ കാണണം’’. കേട്ട ഉടൻ ഞാൻ ഓടിയെത്തി. അദ്ദേഹം എന്റെ പേര് ചോദിച്ചു. ശേഷം ‘‘നീ സൂപ്പർ ആയി ചെയ്തിട്ടുണ്ട്. ആ സീൻ വളരെ നന്നായിരുന്നു. നീ വലിയൊരാളായി മാറും’’ എന്ന് പറഞ്ഞു എന്റെ തോളിൽ തട്ടിയിട്ടാണ് അദ്ദേഹം പോയത്’’.– വയ്യാപുരി പറഞ്ഞു.