Wednesday 06 February 2019 07:13 PM IST : By സ്വന്തം ലേഖകൻ

തടി കുറയ്ക്കാൻ പറയുന്നവര്‍ക്കറിയില്ല എന്റെ രോഗം, അനുഭവിക്കുന്ന വേദന; വിദ്യാ ബാലൻ

vb

ബോളിവുഡിന്റെ ബ്യൂട്ടി ക്വീനാണ് വിദ്യാബാലൻ. കലാമൂല്യവും ജനപ്രീതിയും ഒത്തിണങ്ങുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിലേക്ക് കുടിയേറിയ താരം. സിനിമയിലെത്തി 14 കൊല്ലം കടന്നു പോകുമ്പോഴും വിദ്യയുടെ താരമൂല്യത്തിന് തെല്ലും ഇടിവ് വന്നിട്ടില്ല എന്നുള്ളതാണ് സത്യം. എന്നിരുന്നാലും അന്നു തൊട്ടിന്നു വരെ ആരാധകർ വിദ്യയോട് ഉന്നയിക്കുന്നൊരു ചോദ്യമുണ്ട്. എന്ത് കൊണ്ടാണ് താരം തടി കുറയ്ക്കാൻ മടിക്കുന്നതെന്നാണ് വിദ്യ സ്ഥിരമായി നേരിടുന്ന ചോദ്യം. പലപ്പോഴും ഇതിനെതിരെ വിദ്യ പൊട്ടിത്തെറിച്ചിട്ടുണ്ട്. ഇപ്പോൾ ആദ്യമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ നേരിടുന്ന ഹോർമോൺ പ്രശ്നത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞു.

നിങ്ങളെന്താണ് വ്യായാമം ചെയ്ത് തടി കുറയ്ക്കാത്തതെന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്കവരെ ഇംഗ്ലീഷിലുള്ള ഒരു തെറി വിളിക്കാനാണ് തോന്നുന്നത്. കാരണം എന്ത് അറിഞ്ഞിട്ടാണ് അവർ മുൻവിധിയോടെ ഇത് ചോദിക്കുന്നത്? ഞാൻ എത്ര കഷ്ടപ്പെട്ടാണ് വ്യായാമം ചെയ്യുന്നതെന്ന് അവർക്ക് അറിയില്ല. ഞാൻ അനുഭവിക്കുന്ന വെല്ലുവിളികളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് അവർ എന്നെക്കുറിച്ച് മുൻധാരണകൾ പുലർത്തുന്നത്.

‘ഇവൻമാരുടെ ചെലവിൽ വേണോ എനിക്ക് മേക്ക് ഓവർ നടത്താൻ’; സോഷ്യൽ മീഡിയ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി

മേളപ്പെരുക്കത്തിന് നടുവിൽ സർവ്വതും മറന്ന് നൃത്തം; ആരാണ് ഈ പെൺകുട്ടി, സോഷ്യല്‍ മീഡിയ ചോദിക്കുന്നു

വീൽചെയറിൽ ഉരുളുന്ന ഉമ്മയും മകനും; അൻഫാസിന്റെ വേദന നോക്കിയിരിക്കാനേ ഈ ഉമ്മയ്ക്ക് ആകുന്നുള്ളു; വേദന

‘ആ നിലവിളി ശബ്ദമിടൂ...’; പച്ചകുത്തിയപ്പോൾ എട്ടു ദിക്കും പൊട്ടുമാറ് യുവതിയുടെ കരച്ചിൽ; ചിരിനിറച്ച് വി‍ഡിയോ

അമ്മയ്ക്കൊപ്പം അടിച്ചുപൊളിച്ച് ‘ജൂനിയർ തലയുടെ’ ഷോപ്പിംഗ്; വൈറലായി വിഡിയോ

എനിക്ക് ചെറുപ്പം മുതൽ ഹോർമോൺ പ്രശ്നങ്ങളുണ്ട്. ആളുകൾ തടി കുറയ്ക്കെന്ന് സമർദ്ദം ചെലുത്തുമ്പോൾ ഈ പ്രശ്നം കൂടുകയല്ലാതെ കുറയാറില്ല. തടി കൂടുന്നത് കാണുമ്പോൾ ഞാൻ പട്ടിണി കിടന്നിട്ടുണ്ട്. എന്നെക്കൊണ്ട് സാധിക്കാത്ത വ്യായാമം വരെ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ കുറച്ചുകാലത്തേയ്ക്ക് ഹോർമോൺ പ്രശ്നം കുറയും, പക്ഷെ പൂർവാധികം ശക്തിയോടെ തിരികെയെത്തും. അതോടെ തടി പിന്നെയും കൂടും. 

മെലിയുന്ന അവസരത്തിൽപ്പോലും തടികൂടുന്നതായി എനിക്കു തോന്നും. ഭാരം കുറഞ്ഞും കൂടിയും കുറഞ്ഞും കൂടിയുമിരുന്നു. ഏതാനും വർഷങ്ങൾ മുമ്പുവരെ ഷൂട്ടിന്റെ സമയത്ത് മോണിറ്ററിൽ എന്റെ സീൻ വരുമ്പോൾ ഞാനതിലേക്ക് നോക്കില്ലായിരുന്നു. എങ്ങാനും അബദ്ധത്തിൽ നോക്കിപ്പോയാൽ എന്റെ തടി കൂടി വരുന്നതായി എനിക്കു തോന്നുമായിരുന്നു. 

വർക്കൗട്ടുകൾ എത്രത്തോളം ചെയ്തിട്ടും അത്രത്തോളം ശരീരഭാരം വർധിച്ച സമയങ്ങളും ഇതിനിടയിലുണ്ടായിട്ടുണ്ട്. തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത, അലസൻമാരാണെന്ന മുൻധാരണയോടെയാണ് പലരുടെയും പെരുമാറ്റം. ഇത്തരം ചോദ്യങ്ങൾ എന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ട്. അതുകൊണ്ടാണ് മുൻവിധിയോടെ എന്നെക്കുറിച്ച് സംസാരിക്കരുതെന്ന് ആളുകളോട് പറയാറുള്ളതും.