‘കഴിഞ്ഞ ഒരു മാസമായി കട്ടിലില്‍ കിടപ്പു തന്നെയായിരുന്നു’: അപകടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പത്മപ്രിയ
മലയാളസിനിമാ ഷൂട്ടിങ്ങിനിടെ ജമ്പ് ഷോട്ട് ചെയ്യുന്നതിനിടയിൽ തെറ്റായി ലാൻഡ് ചെയ്തതിനെ തുടർന്ന് നടി പത്മപ്രിയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ലിഗ്മെന്റിന് സംഭവിച്ച പരിക്കുമൂലം കഴിഞ്ഞ ഒരു മാസമായി കട്ടിലിൽ വിശ്രമത്തിലായിരുന്ന താരം, സോഷ്യൽ മീഡിയയിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു. ജീവിതത്തിലെ പല മാറ്റങ്ങൾക്കും ഈ കാലയളവ് സാക്ഷ്യം വഹിച്ചുവെന്നും വായനയിലൂടെയാണ് ആ ദിവസങ്ങൾ കടന്നുപോയതെന്നും അവർ വ്യക്തമാക്കി. നിലവിൽ ആരോഗ്യനില വീണ്ടെടുത്തുവരുന്നതേയുള്ളൂവെന്നും ശരീരത്തിനുള്ളിൽ ഇന്നും ചില ബുദ്ധിമുട്ടുകൾ തുടരുന്നുണ്ടെന്നും പങ്കുവെച്ച വിഡിയോയിലൂടെ താരം കൂട്ടിച്ചേർത്തു.

ഷൂട്ടിങ്ങിനിടെ തനിക്കുണ്ടായ ഒരു അപകടത്തെക്കുറിച്ചും തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും തുറന്നു പറഞ്ഞ് നടി പത്മപ്രിയ. ഒരു ജമ്പ് ഷോട്ടിനിടെ തെറ്റായി ലാന്‍ഡ് ചെയ്തെന്നും ലിഗ്മെന്റിന് അപകടം സംഭവിച്ചുമെന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.
‘‘ഒരു മലയാളസിനിമാ ഷൂട്ടിലായിരുന്നു ഞാന്‍. അതിലെനിക്ക് ഒരു ജമ്പ് ഷോട്ട് ഉണ്ടായിരുന്നു. പക്ഷേ ഞാനതില്‍ തെറ്റായി ലാൻഡ് ചെയ്തു. ലിഗമെന്റിൽ പ്രശ്നമായി. അതൊരു എളുപ്പ യാത്രയായിരുന്നില്ല. ആദ്യം അഭിനയിക്കാന്‍ ആരംഭിച്ചു. പിന്നീട് ഞാൻ ഒരു സുന്ദരിയായ കുഞ്ഞിന്റെ അമ്മയായി. അതിനിടയിൽ, ജീവിതത്തിൽ വളരെയധികം കാര്യങ്ങൾ സംഭവിച്ചു. കഴിഞ്ഞ ഒരു മാസമായി കട്ടിലില്‍ കിടപ്പു തന്നെയായിരുന്നു, ഒരിടത്ത് നിരന്തരം വിശ്രമിക്കുകയായിരുന്നു. ആ സമയത്ത് ഞാന്‍ ധാരാളം പുസ്തകങ്ങൾ വായിച്ചുവെങ്കിലും ഇങ്ങനെ ഒരിടത്ത് ഇരിക്കുന്നത് ഒട്ടും എളുപ്പമല്ല. സുഖം പ്രാപിക്കാൻ സമയമെടുക്കാൻ ആഗ്രഹിച്ചതിനാൽ ഞാൻ സോഷ്യൽ മീഡിയയിൽ നിന്നും എല്ലാത്തിൽ നിന്നും പൂർണ്ണമായും വിട്ടുനിന്നു.
ഒരു മാസത്തിനുശേഷം ഞാൻ സുഖം പ്രാപിക്കുമ്പോൾ പോലും എന്റെ ശരീരത്തിനുള്ളില്‍ വളരെയധികം പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്’’ എന്നാണ് താരം പറയുന്നത്.
വിഡിയോയുടെ താഴെ നിരവധി ആരാധകര്‍ പ്രാര്‍ത്ഥനകളും സ്നേഹവും പങ്കിടുന്നുണ്ട്.