മനോരമ ഹോർത്തൂസ് ‘ലൈഫി’: ജീവിതം പറയാനും പാട്ടുപാടി കൂട്ടുകൂടാനും വൈക്കം വിജയലക്ഷ്മി എത്തുന്നു Manorama Hortus Cultural Festival
മലയാള മനോരമ സംഘടിപ്പിക്കുന്ന 'ലൈഫി: ജീവിതം തൊട്ടടുത്ത്' സംഭാഷണപരമ്പരയുടെ ആദ്യ ലക്കത്തിൽ ദേശീയ പുരസ്കാര ജേതാവായ ഗായിക വൈക്കം വിജയലക്ഷ്മി അതിഥിയായി എത്തുന്നു. കൊച്ചി സുഭാഷ് പാർക്കിൽ ഡിസംബർ 3 മുതൽ 6 വരെ നടക്കുന്ന ഹോർത്തൂസ് കലാസാംസ്കാരികോത്സവത്തിന്റെ ഭാഗമായാണ് ഈ സംഭാഷണ പരമ്പര ഒരുക്കിയിരിക്കുന്നത്. കോട്ടയം മനോരമ അങ്കണത്തിൽ 14ന് നടക്കുന്ന പരിപാടിയിൽ വായനക്കാരോട് ഗായിക തന്റെ ജീവിതാനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കും.

ജീവിതം പറയാനും പാട്ടുപാടി കൂട്ടുകൂടാനും വൈക്കം വിജയലക്ഷ്മി എത്തുന്നു. ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിൽനിൽക്കുന്ന ഗായിക, മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ലൈഫി: ജീവിതം തൊട്ടടുത്ത്’ സംഭാഷണപരമ്പരയുടെ ആദ്യ ലക്കത്തിലെ അതിഥിയാണ്. കോട്ടയം മനോരമ അങ്കണത്തിൽ 14ന് നടക്കുന്ന പരിപാടിയിൽ വായനക്കാരോട് അവർ സംവദിക്കും.
ഡിസംബർ 3 മുതൽ 6 വരെ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന ഹോർത്തൂസ് കലാസാംസ്കാരികോത്സവത്തിന്റെ ഭാഗമായാണ് ലൈഫി പരമ്പര. ജീവിതം തൊട്ടടുത്ത് എന്നതാണ് ഇത്തവണ ഹോർത്തൂസിന്റെ പ്രമേയം. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു പ്രശസ്ത വ്യക്തികളും ലൈഫി പരമ്പരയിലെത്തും. മലയാള മനോരമ വായനക്കാരിൽ നിന്നു തിരഞ്ഞെടുക്കുന്നവർക്കാണ് പങ്കെടുക്കാൻ അവസരം.