രാജാ രാജാ താൻ...ആനാ ഇത് ദേവാ പാട്ട്...തമിഴകത്തിന്റെ ‘തേനിസൈ തെൻട്രൽ’ വിടവാങ്ങുമ്പോൾ Legendary Tamil Music Composer Deva Passes Away at 76
തമിഴകത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ദേവ 76-ാം വയസ്സിൽ അന്തരിച്ചു. ഇളയരാജ ആധിപത്യം പുലർത്തിയിരുന്ന തമിഴ് സിനിമാ സംഗീത രംഗത്ത് സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയാണ് ദേവ ശ്രദ്ധേയനായത്. ഗാനാപ്പാട്ടുകളിലൂടെയും ഡബ്ബാംകൂത്ത് ഗാനങ്ങളിലൂടെയും തമിഴ് സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ അദ്ദേഹം, 1989-ൽ 'മനസ്സുക്കേത്ത മഹരാജ' എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. 'വൈകാശി പൊറന്താച്ച്' എന്ന ചിത്രത്തിലെ ഗാനങ്ങളാണ് അദ്ദേഹത്തെ താരപദവിയിലേക്ക് ഉയർത്തിയത്. അണ്ണാമലൈ, ബാഷ, ആശൈ, കാതൽ കോട്ടൈ തുടങ്ങിയ ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾക്ക് ദേവ സംഗീതം പകർന്നിട്ടുണ്ട്. രജനീകാന്ത് ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതവും ആമുഖ ഗാനങ്ങളും ഇേപ്പഴും സിനിമാപ്രേമികളുടെ പ്രിയപ്പെട്ടതാണ്. മലയാളത്തിലും ദി പ്രിൻസ്, ഫാന്റം തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

തമിഴകത്തിന്റെ ‘തേനിസൈ തെൻട്രൽ’ ആയിരുന്നു അന്തരിച്ച സംഗീത സംവിധായകൻ ദേവ. ഇളയരാജ അടക്കിഭരിച്ച തമിഴ് സിനിമാ സംഗീതരംഗത്ത് തന്റെതായ പാത വെട്ടിത്തെളിച്ച് ദേവ തിളങ്ങി. ഗാനാപാട്ടുകളിലൂടെ തമിഴ് മനസ്സിനെ ദേവ ഇളക്കിമറിച്ചു. ഒടുവിൽ 76 വയസ്സിൽ അദ്ദേഹം വിടവാങ്ങിയിരിക്കുന്നു.
ഗാനാപ്പാട്ടുകളുടെ (ഡബ്ബാംകൂത്ത് ഗാനങ്ങൾ) മന്നനായിരുന്നു ദേവ. 1989ൽ, ‘മനസ്സുക്കേത്ത മഹരാജ’ യാണ് ദേവ സംഗീതം പകർന്ന ആദ്യ ചിത്രം. എസ്.പി.ബിയും ചിത്രയും ചേർന്നാലപിച്ച ‘മുഖമൊരു നിലാ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, ‘വൈകാശി പൊറന്താച്ച്’ (1991) എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ദേവയെ താരപദവിയിലേക്കുയർത്തിയത്. ‘അണ്ണാമലൈ’, ‘ബാഷ’, ‘ആശൈ’, ‘കാതൽ കോട്ടൈ’, ‘ഖുഷി’, ‘വസന്തകാലപറവൈ’, ‘കിഴക്കുകരൈ’, ‘വൈദേഹി കല്യാണം’, ‘ഗംഗൈക്കരൈ പാട്ട്’, ‘സൂര്യൻ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു.
‘തേനിസൈ തെൻട്രൽ’ എന്ന് തമിഴകത്ത് അറിയപ്പെട്ടിരുന്ന ദേവയുടെ കാരിയറിലെ ഏറ്റവും തിളക്കമാർന്ന അധ്യായമായിരുന്നു രജനീകാന്തിന്റെ ‘ബാഷ’. രജനീകാന്തിന് ഒരു അവതരണഗാനം എന്ന സങ്കൽപം ഉടലെടുക്കുന്നതു തന്നെ ‘അണ്ണാമലൈ’ എന്ന ചിത്രത്തോടു കൂടിയാണ്. ബാഷയിലെ പശ്ചാത്തല സംഗീതം ഇന്നും സിനിമാ പ്രേമികള്ക്ക് പ്രിയപ്പെട്ടതാണ്.
മലയാളത്തിൽ ദേവ സംഗീതം പകർന്നവയിൽ ‘ദി പ്രിൻസ്’,‘ഫാന്റം’ തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയം.