സാരിയുടുക്കുമ്പോൾ വ്യത്യസ്തമായ ലുക്കും ആറ്റിറ്റ്യൂഡും വേണോ? ഈ സ്റ്റൈലൊന്നു പരീക്ഷിച്ചു നോക്കൂ Princess Cut Blouse Design Tutorial
സാരിയുടുക്കുമ്പോൾ വ്യത്യസ്തമായ ലുക്കും ആറ്റിറ്റ്യൂഡും വേണമെന്നു മിക്കവരും ആഗ്രഹിക്കും. ആ മോഹമുള്ളവർക്കു പരീക്ഷിക്കാൻ ഫുൾ സ്ലീവ് പ്രിൻസസ് കട്ട് ബ്ലൗസ് ഡിസൈനാണ് ഇക്കുറി. അജ്രക് പ്രിന്റ് ബ്ലൗസിനൊപ്പം കോൺട്രാസ്റ്റ് പ്ലെയിൻ സാരി കൂടിയാകുമ്പോൾ ലുക്ക് സൂപ്പറാകും. ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്.

സാരിയുടുക്കുമ്പോൾ വ്യത്യസ്തമായ ലുക്കും ആറ്റിറ്റ്യൂഡും വേണമെന്നു മിക്കവരും ആഗ്രഹിക്കും. ആ മോഹമുള്ളവർക്കു പരീക്ഷിക്കാൻ ഫുൾ സ്ലീവ് പ്രിൻസസ് കട്ട് ബ്ലൗസ് ഡിസൈനാണ് ഇക്കുറി. അജ്രക് പ്രിന്റ് ബ്ലൗസിനൊപ്പം കോൺട്രാസ്റ്റ് പ്ലെയിൻ സാരി കൂടിയാകുമ്പോൾ ലുക്ക് സൂപ്പറാകും.
ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, ടോപ് ഇറക്കം, കഴുത്ത് ഇറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), ബസ്റ്റ് പോയിന്റ് ഫ്രം ഷോൾഡർ, ബസ്റ്റ് പോയിന്റ് ടു ബസ്റ്റ് പോയിന്റ്, കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്). സാരിയുടെ അതേ നിറത്തിലുള്ള തുണി കൊണ്ടു പോട്‌ലി ബട്ടനുകളും ഉണ്ടാക്കിയെടുക്കണം.
അളവുകൾ മാർക് ചെയ്യാം
പിൻഭാഗത്തിനുള്ള തുണിയിൽ ബാക് ഓപ്പണിങ്ങിനായി കാൽ ഇഞ്ച് വിട്ട ശേഷമേ ബാക്കി അളവുകൾ മാർക്ക് ചെയ്യാവൂ. ഷോൾഡർ, ബ്ലൗസ് ഇറക്കം, കൈക്കുഴി, നെഞ്ചളവ്, ഇടുപ്പളവ് എന്നിവ മാർക് ചെയ്യണം. രണ്ട് ടക്കുകൾ നൽകേണ്ടതിനാൽ ഇടുപ്പളവിനൊപ്പം ഒരിഞ്ച് എക്സ്ട്രാ നൽകി തയ്യൽതുമ്പുകൾ ചേർത്തശേഷം വെട്ടാം. മുൻഭാഗത്തിനുള്ള തുണിയിൽ കൈക്കുഴി, ഷോൾഡർ, കഴുത്തകലം, കഴുത്തിറക്കം, ബസ്റ്റ് പോയിന്റ് ഫ്രം ഷോൾഡർ മാർക് ചെയ്ത ശേഷം നടുവിൽ നിന്നു നാലിഞ്ച് അകലത്തിൽ ഒന്നര ഇഞ്ച് ഡാർട് മാർക് ചെയ്യണം.
ഇവ ബസ്റ്റ് പോയിന്റിലൂടെ കൈക്കുഴിയുടെ നടുഭാഗത്തേക്കു വരച്ചുചേർക്കാം. ഇതിലൂടെ വേണം പ്രിൻസസ് കട്ട് മുറിക്കാൻ. തയ്യൽതുമ്പു കൊടുക്കുമ്പോൾ ചെസ്റ്റ് അളവിനൊപ്പം ഒരു ഇഞ്ചും വെയ്സ്റ്റിൽ രണ്ട് ഇഞ്ചും അധികം നൽകി മാർക് ചെയ്യണം. കൈയ്ക്കു വേണ്ടി 23 ഇഞ്ച് ഇറക്കത്തിലും 14 ഇഞ്ച് വണ്ണത്തിലും തുണി മടക്കിയിട്ട് മൂന്നര ഇഞ്ച് കൈക്കുഴി മാർക് ചെയ്തു വെട്ടണം.
ഈസിയായി തയ്ക്കാം
പിൻഭാഗത്തെ വലതുപാളിയിൽ പോട്‌ലി ബട്ടണുകൾ അറ്റാച്ച് ചെയ്ത് കവർ ചെയ്യണം. ഇടതുപാളിയിൽ ഹുക്ക് ലൂപ് വയ്ക്കാനുള്ള പീസും അറ്റാച്ച് ചെയ്യണം. പ്രിൻസസ് കട്ട് അറ്റാച്ച് ചെയ്ത ശേഷം മുൻപാളിയും പിൻപാളികളും ഷോൾഡറുകൾ ജോയ്ൻ ചെയ്യാം. സ്ലീവ് പിടിപ്പിച്ച ശേഷം അടിവശങ്ങൾ സ്ട്രെയ്റ്റ് പീസ് വച്ചു കവർ ചെയ്തു ബോഡി ഷേപ്പിൽ വശങ്ങൾ അറ്റാച്ച് ചെയ്യാം. കഴുത്തിൽ ക്രോസ് പീസ് വച്ചു കവർ ചെയ്തു തയ്ച്ച് ഹുക്കു പിടിപ്പിച്ചാൽ ബ്ലൗസ് റെഡി.
Clothing by HARSHA Designer,
തലശ്ശേരി,
കണ്ണൂർ