ന്യൂഡൽഹിയിൽ നിന്നുള്ള 19 വയസ്സുകാരൻ പ്രണവ് ഭക്ഷി തിരക്കിലാണ്. ഫാഷൻ ലോകത്ത് റാമ്പിൽ ചുവടുവച്ച് പതിവുരീതികളെ മാറ്റിമറിക്കുകയാണ് അവൻ. ഒരു ചെറുപ്പക്കാരൻ റാമ്പിൽ ചുവടുവയ്ക്കുന്നത് ഇത്രവലിയ കാര്യമാണോയെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. പക്ഷെ, പ്രണവിനെ കുറിച്ച് കൂടുതൽ അറിഞ്ഞാൽ ആ ചോദ്യം തന്നെ തിരുത്തേണ്ടി

ന്യൂഡൽഹിയിൽ നിന്നുള്ള 19 വയസ്സുകാരൻ പ്രണവ് ഭക്ഷി തിരക്കിലാണ്. ഫാഷൻ ലോകത്ത് റാമ്പിൽ ചുവടുവച്ച് പതിവുരീതികളെ മാറ്റിമറിക്കുകയാണ് അവൻ. ഒരു ചെറുപ്പക്കാരൻ റാമ്പിൽ ചുവടുവയ്ക്കുന്നത് ഇത്രവലിയ കാര്യമാണോയെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. പക്ഷെ, പ്രണവിനെ കുറിച്ച് കൂടുതൽ അറിഞ്ഞാൽ ആ ചോദ്യം തന്നെ തിരുത്തേണ്ടി വരും. 

ഇൻസ്റ്റാഗ്രാമിൽ പ്രണവിനെ ഫോളോ ചെയ്യുന്നവർക്ക് അവനെ നന്നായി അറിയാം. ഓട്ടിസ്റ്റിക്കാണ് പ്രണവ്, അതേസമയം ഗോൾഫ് കളിയിലും ഫോട്ടോഗ്രഫിയിലും അവനെ വെല്ലാൻ മറ്റാരുമില്ല. മാത്രമല്ല, ഫാഷൻ ലോകത്തെ അവന് ധാരാളം ആരാധകരുമുണ്ട്. ഇപ്പോൾ ഡൽഹിയിൽ നിൻജാസ് മോഡൽ മാനേജ്‌മെന്റിന്റെ അറിയപ്പെടുന്ന മോഡലാണ് പ്രണവ്. മറ്റു മോഡലിങ് ഏജൻസികൾ പ്രണവിനെ തഴഞ്ഞപ്പോൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു നിൻജാസ്. 

ADVERTISEMENT

സ്പാനിഷ് സൂപ്പർമോഡൽ ജോൺ കോർട്ടജറീനയാണ് പ്രണവിന്റെ റോൾ മോഡൽ. കുട്ടിക്കാലത്തു തന്നെ പ്രണവ് തന്റെ അസുഖം തിരിച്ചറിഞ്ഞിരുന്നു. സംസാരിക്കാൻ ബുദ്ധിമുട്ട്, ഉറപ്പിച്ച് ദൃഷ്ടി പതിപ്പിക്കാനാവാത്ത അവസ്ഥ, ഹൈപ്പർ ആക്റ്റിവിറ്റി മുതലായ പ്രശ്ങ്ങൾ മാതാപിതാക്കൾ നേരത്തെ മനസ്സിലാക്കിയിരുന്നു.  

"വളരെ മുൻപ് തന്നെ തന്റെ രോഗത്തെ തിരിച്ചറിയാൻ പ്രണവിന് കഴിഞ്ഞിരുന്നു. അവൻ ഓരോ ദിവസവും തന്റെ രോഗാവസ്ഥയുമായി പൊരുതിക്കൊണ്ടിരുന്നു. അവൻ തന്നെയാണ് മോഡലിങ്ങിൽ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമയാണ് പ്രണവ്. ഓട്ടിസ്റ്റിക്കായ മറ്റു കുട്ടികൾക്ക് സ്വന്തം കഴിവിൽ വിശ്വസിക്കാൻ അവനൊരു പ്രചോദനമാകുമെന്ന് ഞാൻ കരുതുന്നു."- പ്രണവിന്റെ അമ്മയുടെ വാക്കുകൾ ഇങ്ങനെ.   

ADVERTISEMENT

ഓട്ടിസത്തിന് പുറമെ എക്കോലാലിയ എന്ന രോഗവും കടുത്ത ഉത്കണ്ഠയും പ്രണവിനെ അലട്ടുന്നുണ്ട്. എന്നാൽ സ്വന്തം സ്വപ്നങ്ങൾക്ക് ഫുൾസ്റ്റോപ്പിടാൻ അവൻ ഒരിക്കലും തയാറല്ല. തന്റെ ലക്ഷ്യത്തിലേക്ക് പൂർവാധികം ശക്തിയോടെ മുന്നേറുകയാണ് പ്രണവ്. 

ADVERTISEMENT
ADVERTISEMENT