Thursday 30 May 2019 05:01 PM IST : By സ്വന്തം ലേഖകൻ

‘അന്ന് തീരുമാനിച്ചു...ഇവൾ താൻ എൻ പൊണ്ടാട്ടി’; അതുക്കും മേലെ ഈ പ്രണയം; ക്ലിന്റോ–പാവ്നി വിവാഹ വിഡിയോ

clinto-paavni

‘നാൻ സിരിച്ചാ...അവ സിരിക്ക്ത്...നാൻ നടന്താ അവളും നടക്ക്ത്...എതോ ഒന്ന് ഇവളോടെ യോസനയും എന്നോടെ യോസനയും എങ്കേയോ സിങ്ക് ആക്ത്. ഇതൈ വിട എന്ന വേണം എനക്ക്...’

കണ്ടു പരിചയിച്ച ആയിരം പ്രണയസിനിമാ രംഗങ്ങൾ മാറി നിൽക്കും. ‘അതുക്കും എത്രയോ മേലെയാണ്’ ഈ ഇണക്കുരുവികളുടെ പ്രണയം...ദൈവം കൈതൊട്ട അവരുടെ കൂടിച്ചേരലിനെ ധന്യ നിമിഷമെന്നു തന്നെ പറയണം.

പാവ്നിയെന്ന തമിഴത്തി പെണ്ണിനെ നോക്കി ക്ലിന്റോ ഇത് പറയുമ്പോൾ കണ്ടു നിന്നവരിലും സന്തോഷാശ്രു.  ലൂമിയർ വെഡിങ്ങ് കമ്പനി പുറത്തു വിട്ട വിവാഹ വിഡിയോയാണ് ഇരുവരുടേയും പ്രണയ സുരഭില നിമിഷങ്ങൾ കൊണ്ട് സമ്പന്നമായത്.

വീൽചെയറിലിരുന്ന് അവൾ അവന്റെ കൈ പിടിച്ചു; സാക്ഷിയായി ഗുരുവായൂരപ്പനും ഫ്രാൻസിസ് പുണ്യാളനും; മുത്തു പോലെയീ പ്രണയം

ശാരീരിക വൈകല്യങ്ങൾ മറന്ന് പാവ്നിയെന്ന തമിഴത്തി പെണ്ണിനെ ക്ലിന്റോ എന്ന മലയാളിപ്പയ്യൻ ജീവിത സഖിയാക്കിയത് ഇക്കഴിഞ്ഞ ദിവസമാണ്. ആദ്യം ഗുരുവായൂരിൽ ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം ആദ്യം. പിന്നാലെ ചേവൂർ സെയിന്റ് ഫ്രാൻസിസ് പള്ളിയിൽ മിന്നുകെട്ട്. സോഷ്യൽ മീഡിയ ആഘോഷമാക്കിയ ഈ വൈറൽ ദമ്പതികളുടെ പ്രണയകഥ ‘വനിത ഓണ്‍ലൈനാണ്’ ആദ്യമായി സഹൃദയർക്കു മുന്നിൽ പങ്കുവച്ചത്.

പായലിന്റെ കഴുത്തിൽ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇരയായത് കൊടിയ പീഡനത്തിന്; കൊലപാതകമെന്ന് സൂചന

പ്രാരാബ്ദങ്ങൾക്കിടെ പ്രായം നീണ്ടു പോയി; സൈമൺ പറയുന്നു, ‘ഇനി എനിക്കൊരു കൂട്ട് വേണം’

‘ഞാൻ വിചാരിച്ചത് അച്ഛൻ പറ്റിക്കും എന്നാണ്’; അരുത് മക്കളോട്... കള്ളം പറയരുത്; നെ‍ഞ്ചില്‍ തൊട്ട കുറിപ്പ്

ടിക്കാറാം മീണ ‘കമ്മി’യോ ‘സംഘി’യോ... കേരളത്തിലെ രാഷ്ട്രീയക്കാരെ ചട്ടം പഠിപ്പിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ മറുപടി ഇതാണ്!

കുളി കഴിഞ്ഞെത്തിയപ്പോൾ ഊരിവച്ച ആഭരണങ്ങൾ കാണാനില്ല; ഒടുവിൽ പിടിയിലായത് മകൻ!