Thursday 30 May 2019 05:01 PM IST : By സ്വന്തം ലേഖകൻ

കുളി കഴിഞ്ഞെത്തിയപ്പോൾ ഊരിവച്ച ആഭരണങ്ങൾ കാണാനില്ല; ഒടുവിൽ പിടിയിലായത് മകൻ!

thief പ്രതീകാത്മക ചിത്രം

സ്വർണാഭരണങ്ങൾ ഊരി വച്ച് കുളിക്കാൻ കയറുന്നതിനിടെ മോഷണം നടന്ന സംഭവത്തിൽ മകൻ പിടിയിലായി . അയർക്കുന്നം സ്വദേശി ആൽബിനെ (21)യാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനി രാത്രിയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞെത്തിയ മാതാവ് വളയും മോതിരവും ഊരി വച്ചു വീടിനു പുറത്തുള്ള കുളിമുറിയിൽ കുളിക്കാൻ പോയിരുന്നു. കുളി കഴിഞ്ഞെത്തിയ വീട്ടമ്മ നോക്കുമ്പോൾ ആഭരണങ്ങൾ കണ്ടില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. വീടിന്റെ മുൻ വരാന്തയിൽ ഇതേ സമയം മകൻ ഇരിപ്പുണ്ടായിരുന്നു.

പായലിന്റെ കഴുത്തിൽ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇരയായത് കൊടിയ പീഡനത്തിന്; കൊലപാതകമെന്ന് സൂചന

പ്രാരാബ്ദങ്ങൾക്കിടെ പ്രായം നീണ്ടു പോയി; സൈമൺ പറയുന്നു, ‘ഇനി എനിക്കൊരു കൂട്ട് വേണം’

‘ഞാൻ വിചാരിച്ചത് അച്ഛൻ പറ്റിക്കും എന്നാണ്’; അരുത് മക്കളോട്... കള്ളം പറയരുത്; നെ‍ഞ്ചില്‍ തൊട്ട കുറിപ്പ്

‘അന്ന് തീരുമാനിച്ചു...ഇവൾ താൻ എൻ പൊണ്ടാട്ടി’; അതുക്കും മേലെ ഈ പ്രണയം; ക്ലിന്റോ–പാവ്നി വിവാഹ വിഡിയോ

ടിക്കാറാം മീണ ‘കമ്മി’യോ ‘സംഘി’യോ... കേരളത്തിലെ രാഷ്ട്രീയക്കാരെ ചട്ടം പഠിപ്പിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ മറുപടി ഇതാണ്!

പിറ്റേ ദിവസം ചെന്നൈയിലേക്കു പഠിക്കാൻ പോയെന്ന് വീട്ടുകാർ പറഞ്ഞ മകന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു പൊലീസ് രഹസ്യാന്വേഷണം നടത്തി.സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കോട്ടയത്തും തുടർന്ന് എറണാകുളത്തും ഇയാളുടെ ഫോൺ കോൾ കണ്ടെത്തി. തുടർന്നു സൈബർ സെൽ സഹായത്തോടെ പാലക്കാട്ടെ ലോഡ്ജിൽ മുറിയെടുത്ത് വിശ്രമിക്കുകയായിരുന്ന യുവാവിനെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച ഒരു വള വിറ്റ് 50000 രൂപ ഇയാൾ കൈക്കലാക്കിയിരുന്നു. വീട്ടുകാർ നിർദേശിച്ചതനുസരിച്ചു കേസ് ഒഴിവാക്കി.

More