Thursday 30 May 2019 05:01 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ വിചാരിച്ചത് അച്ഛൻ പറ്റിക്കും എന്നാണ്’; അരുത് മക്കളോട്... കള്ളം പറയരുത്; നെ‍ഞ്ചില്‍ തൊട്ട കുറിപ്പ്

vivek

ഒരു വാക്കിനും വാക്കു പാലിക്കലിനുമിടയിൽ  അഴിഞ്ഞു വീഴുക നിങ്ങളുടെ വിശ്വാസ്യതയായിരിക്കും. പാലിക്കപ്പെടാതെ പോകുന്ന നൂറുകണക്കിന് പ്രോമിസുകൾ ഒരു പക്ഷേ നിങ്ങൾക്ക് സമ്മാനിക്കുന്ന നഷ്ടം വലുതായിരിക്കും.

ഒരു നിമിഷത്തെ സന്തോഷത്തിന്റെ പേരിൽ മക്കൾക്ക് കള്ളം പറയുമ്പോൾ, നടക്കുമെന്ന് ഉറപ്പില്ലാത്ത പ്രോമിസുകൾ നൽകുമ്പോൾ നിങ്ങൾ ഓർക്കാറുണ്ടോ ആ കുഞ്ഞ് മനസ് എത്രയേറെ വേദനിക്കുന്നുണ്ടെന്ന്? സന്തോഷങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത അവന്റെ ലോകത്ത് അച്ഛന്റേയും അമ്മായുടേയും അസാന്നിദ്ധ്യം എത്ര മാത്രം നിഴലിക്കുമെന്ന്. മാധ്യമ പ്രവർകത്തൻ വിവേക് മുഴക്കുന്ന പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പും നടക്കാതെ പോയ ഒരു പ്രോമിസിന്റെ കഥയാണ് പറയുന്നത്.

മകന്റെ ആന്വൽ ഡേ ഫംഗ്ഷന് എത്താമെന്ന് വാക്കു നൽകി പറ്റിച്ച തന്റെ അനുഭവമാണ് വിവേക് വികാരനിർഭരമായി പങ്കുവയ്ക്കുന്നത്. ഏതു നിമിഷവും കള്ളം പറയാം, ഏത് സമയവും പറ്റിക്കാം എന്ന മുൻവിധിയാണ് ആ പ്രവൃത്തിയിലൂടെ അച്ഛൻ‌ മകന് സമ്മാനിച്ചതെന്നും വിവേക് വേദനയോടെ കുറിക്കുന്നു.

പായലിന്റെ കഴുത്തിൽ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇരയായത് കൊടിയ പീഡനത്തിന്; കൊലപാതകമെന്ന് സൂചന

പ്രാരാബ്ദങ്ങൾക്കിടെ പ്രായം നീണ്ടു പോയി; സൈമൺ പറയുന്നു, ‘ഇനി എനിക്കൊരു കൂട്ട് വേണം’

‘അന്ന് തീരുമാനിച്ചു...ഇവൾ താൻ എൻ പൊണ്ടാട്ടി’; അതുക്കും മേലെ ഈ പ്രണയം; ക്ലിന്റോ–പാവ്നി വിവാഹ വിഡിയോ

ടിക്കാറാം മീണ ‘കമ്മി’യോ ‘സംഘി’യോ... കേരളത്തിലെ രാഷ്ട്രീയക്കാരെ ചട്ടം പഠിപ്പിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ മറുപടി ഇതാണ്!

കുളി കഴിഞ്ഞെത്തിയപ്പോൾ ഊരിവച്ച ആഭരണങ്ങൾ കാണാനില്ല; ഒടുവിൽ പിടിയിലായത് മകൻ!

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

അരുത് ! മക്കളോട്
കള്ളം പറയരുത്...
-
മോന്റെ പിറന്നാളായിരുന്നു! ഓഫീസിൽ നല്ല തിരക്ക്. എങ്കിലും അച്ഛന്റെ അസാന്നിധ്യം അവന്റെ ചിരി കുറയ്ക്കരുതെന്ന ആഗ്രഹത്താൽ കണ്ണൂരിലേക്ക് പോകാതിരിക്കാനായില്ല. വീട്ടിലെത്തിയത് നട്ടുച്ചയ്ക്ക്. ഹാപ്പി ബർത്ത് ഡേ പറഞ്ഞ് സമ്മാനം കൈമാറി.സന്തോഷം. "ഞാൻ വിചാരിച്ചത് അച്ഛൻ വരില്ല, പറ്റിക്കും എന്നാണ് "....
പൊതി അഴിഞ്ഞുവീണു. കൊതിയോടെ കാത്തിരുന്നു കിട്ടിയ സമ്മാനത്തിന്റെ സന്തോഷം അമ്മയോട് പങ്കുവയ്ക്കാൻ അവൻ അകത്തേക്കോടി. പക്ഷെ, അവന്റെ ആ വാക്കുകളിൽ അഴിഞ്ഞു വീണത് യഥാർത്ഥത്തിൽ എന്റെ മുഖമായിരുന്നു! ഈ അച്ഛന്റെ മുഖംമൂടിയായിരുന്നു!!

അച്ഛൻ പറ്റിക്കും എന്ന് അവന് വെറുതെ തോന്നിയതാവില്ല. കാരണം ഞാൻ അവനെ പറ്റിച്ചിട്ടുണ്ടല്ലോ? വിശ്വാസവഞ്ചനയിൽ അവൻ കരഞ്ഞിട്ടുമുണ്ടല്ലോ?

ജനുവരി 25നായിരുന്നു സ്കൂൾ ആനുവൽ ഡേ. ഗ്രൂപ്പ് ഡാൻസിന് അവനുമുണ്ടായിരുന്നു. പ്രിയപ്പെട്ട വിജി മിസ് പകർന്നു നൽകിയ ധൈര്യത്തിൽ അവൻ ഓരോ ചുവടും പഠിച്ചു. അത് വീട്ടിൽ വന്ന് അച്ഛനും അമ്മയ്ക്കും മുന്നിൽ ആവർത്തിച്ചു. മോൻ വേദിയിലും തകർക്കണമെന്ന് ആശംസിക്കുമ്പോൾ അവൻ ഉപാധി വയ്ക്കും... "അച്ഛൻ കാണാൻ വരണം, എന്നാലേ കളിക്കൂ !" വരുമെന്ന് മടിയില്ലാതെ, നിസംശയം ഉറപ്പുകൊടുത്തു. കൊടുത്തുകൊണ്ടേയിരുന്നു.

അന്ന് വൈകിട്ട് അവനും കൂട്ടുകാരും വേദിയിൽ ചിത്രശലഭങ്ങളായി പറന്നു കളിച്ചു. ഞാനോ...? തിരക്കായിരുന്നു!!! ഓടിയെത്തുമ്പോഴേക്കും കർട്ടൺ വീണിരുന്നു. വൈകിയെത്തി അച്ഛൻ അവനെ പറ്റിച്ചു !

'അച്ഛൻ എന്റെ ഡാൻസ് കണ്ടിരുന്നോ? ' എന്ന അവന്റെ ചോദ്യത്തിന് നുണ പറയാൻ കഴിഞ്ഞില്ല... പക്ഷെ, ആ ഉത്തരം അവനിലുണ്ടാക്കിയത് അച്ഛൻ ഏതു നിമിഷവും കള്ളം പറയാം, ഏത് സമയവും പറ്റിക്കാം എന്ന മുൻവിധിയും....

ഇനി നീ, യു.കെ.ജി യിലാണ്.
എൽ.കെ.ജിക്കാരനായി നിന്നെയിനി ഒരു സ്റ്റേജിലും അച്ഛന് കാണാനാവില്ല, ആ വേഷത്തിൽ നിന്റെ ഡാൻസ് ആസ്വദിക്കാനാവില്ല.
അതെന്റെ നഷ്ടമാണ്. എങ്കിലും പ്രിയപ്പെട്ട മകനെ,
ഇനി വെറുംവാക്കാൽ ഈ അച്ഛൻ നിന്നെ പറ്റിക്കില്ല. കുട്ടിയല്ലേ എന്ന കുറച്ചുകാണലിൽ ഒരു പൊളിവചനവും അച്ഛനിൽ നിന്നുണ്ടാവില്ല. ജോണിയുടെ പാട്ട് പാടി 'ടെല്ലിങ് ലൈസി'ലൂടെ നീ അച്ഛനെ പറ്റിക്കൂ, അച്ഛൻ തോറ്റു കൊണ്ടേയിരിക്കാം. മാപ്പ്.
വിവേക് മുഴക്കുന്ന്.