Thursday 30 May 2019 05:01 PM IST : By സ്വന്തം ലേഖകൻ

പ്രാരാബ്ദങ്ങൾക്കിടെ പ്രായം നീണ്ടു പോയി; സൈമൺ പറയുന്നു, ‘ഇനി എനിക്കൊരു കൂട്ട് വേണം’

simon

‘കഴിഞ്ഞ അഞ്ചെട്ടു വർഷമായി ഞാൻ വധുവിനെ തിരയുകയാണ്. ഒരു കൂട്ടുവേണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രാരാബ്ദക്കെട്ടുകൾക്കിടയിൽ ആ ആഗ്രഹം നീണ്ടു പോയി. സോഷ്യൽ മീഡിയ ആണ് എന്റെ അവസാനത്തെ ആശ്രയം...സഹായിക്കണം...’

നന്മയും നിഷ്ക്കളങ്കതയും സമം ചേർന്ന ഒരു വിവാഹ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസു നിറയ്ക്കുന്നത്. ഈ വിവാഹ പരസ്യ കഥയിലെ നായകന്റെ പേര് സൈമൺ, തൃശ്ശൂര്‍ സ്വദേശി. സാമ്പത്തികമായി തീരെ താഴ്ന്ന സ്ഥിതിയിലുള്ള കുടുംബമായിരുന്നു സൈമന്റേത്. നന്നേ ചെറുപ്പത്തിൽ സൈമൺ അടങ്ങുന്ന 8 എട്ട് മക്കളെ വിട്ട് അച്ഛൻ ഈ ലോകത്തു നിന്ന് പോയിരുന്നു. ഇക്കാരണങ്ങളാൽ സൈമന്റെ മുതിർന്ന സഹോദരിമാരുടെയും സഹോദരന്മാരുടെയും വിവാഹം നടക്കാൻ താമസിച്ചു. ബാധ്യതകൾക്കിടയിൽ സ്വാഭാവികമായും സൈമന്റെ വിവാഹവും നീണ്ടു പോയി.

ഉത്തരവാദിത്തങ്ങൾ എല്ലാം ഭംഗിയായി പൂർത്തീകരിച്ച ഈ വേളയിൽ മുപ്പത്തിയെട്ടുകാരനായ സൈമൺ ആഗ്രഹിക്കുന്നത് ഒരു കൂട്ടാണ്. ഒരുപിടി ആലോചനകൾക്കൊടുവിൽ സൈമൺ സഹായം തേടി ഇപ്പോൾ എത്തിയിരിക്കുന്നതാകട്ടെ സോഷ്യൽ മീഡിയക്കു മുമ്പാകെയും. തന്റെ സാഹചര്യങ്ങളും അവസ്ഥയും തുറന്നു പറഞ്ഞുള്ള സൈമന്റെ വിവാഹാഭ്യാർത്ഥന സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

പായലിന്റെ കഴുത്തിൽ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇരയായത് കൊടിയ പീഡനത്തിന്; കൊലപാതകമെന്ന് സൂചന

‘ഞാൻ വിചാരിച്ചത് അച്ഛൻ പറ്റിക്കും എന്നാണ്’; അരുത് മക്കളോട്... കള്ളം പറയരുത്; നെ‍ഞ്ചില്‍ തൊട്ട കുറിപ്പ്

‘അന്ന് തീരുമാനിച്ചു...ഇവൾ താൻ എൻ പൊണ്ടാട്ടി’; അതുക്കും മേലെ ഈ പ്രണയം; ക്ലിന്റോ–പാവ്നി വിവാഹ വിഡിയോ

ടിക്കാറാം മീണ ‘കമ്മി’യോ ‘സംഘി’യോ... കേരളത്തിലെ രാഷ്ട്രീയക്കാരെ ചട്ടം പഠിപ്പിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ മറുപടി ഇതാണ്!

കുളി കഴിഞ്ഞെത്തിയപ്പോൾ ഊരിവച്ച ആഭരണങ്ങൾ കാണാനില്ല; ഒടുവിൽ പിടിയിലായത് മകൻ!

കുറിപ്പ് വായിക്കാം;

വധുവിനെ ആവശ്യമുണ്ട് ദയവായി മനസറിഞ്ഞു എന്നെ സഹായിക്കുക, എന്റെ പേര് സൈമൺ , തൃശൂർ സ്വദേശിയാണ് , ഇപ്പോൾ 38 വയസ്സുണ്ട്, കഴിഞ്ഞ അഞ്ചെട്ടു വര്ഷങ്ങളായി ഞാൻ വധുവിനെ തിരയുന്നു , പക്ഷെ ഇതുവരെയും വധുവിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല , ഇപ്പോൾ അവസാനത്തെ ആശ്രയം , ശ്രമം എന്ന നിലയിലാണ് സോഷ്യൽ മീഡിയായിൽ വരുന്നത് .

സാമ്പത്തികമായി തീരെ താഴ്ന്ന സ്ഥിതിയിലുള്ള കുടുംബമായിരുന്നു എന്റേതു , നന്നേ ചെറുപ്പത്തിൽ ഞങൾ 8 മക്കൾ അടങ്ങുന്ന കുടുംബത്തെ വിട്ട് അച്ഛൻ ഈ ലോകത്തു നിന്ന് പോയിരുന്നു ,ഈക്കാരണങ്ങളാൽ എന്റെ മുതിർന്ന സഹോദരിമാരുടെയും സഹോദരന്മാരുടെയും വിവാഹം നടക്കാൻ താമസിച്ചു , എന്റെ സഹോദരങ്ങൾ എന്ന നിലയിൽ എന്റെ അധ്വാനം പകുതി ഇവർക്കു വേണ്ടിയും ആയിരുന്നു , ഇതിനിടയിൽ എന്റെ വിവാഹാലോചന ഒത്തിരി ബാധ്യതകൾ ഉള്ളതിനാൽ തഴയപ്പെട്ടു. ഇപ്പോൾ ഞാൻ നല്ല നിലയിലാണ് , വീട്ടിൽ അവിവാഹിതരായ ഒരു സഹോദരനും സഹോദരിയും ഉണ്ട് , സഹോദരിക് വിവാഹാലോചന നടക്കുന്നു , എന്റെ വിവാഹം ശരിയായാൽ എനിക്കൊപ്പം സഹോദരിയുടെ വിവാഹവും നടത്തും .

വധുവിന്റെ കാര്യത്തിൽ ഒരു ഡിമാൻഡും ഇല്ല , എന്നെ ഇഷ്ടപെടുന്ന എനിക് ഇഷ്ടപെടുന്ന പെണ്ണായാൽ മാത്രം മതി . ഞാൻ സാമ്പത്തികമായി ഇപ്പോൾ നല്ല സ്ഥിതിയിൽ ആയതിനാൽ സാമ്പത്തികമില്ല എന്ന കാരണത്താൽ ആരും വിവാഹമാലോചിക്കാതിരിക്കരുത് , സഹായിക്കാൻ ഞാൻ ഒരുക്കമാണ്. വധു എന്റെ മതത്തിൽ നിന്നും തന്നെ ആയാൽ കൊള്ളാം , എങ്കിലും മനുഷ്യരെ മതത്തിന്റെ കണ്ണിലൂടെ കാണുന്ന വ്യക്തിയല്ലാത്തതിനാൽ ആരിൽ നിന്നുമുള്ള ആലോചനയും പരിഗണിക്കും , ജില്ല പ്രശ്നമല്ല .

എന്റെ സ്വന്തം സ്ഥാപനമായ GOVT & PSC അംഗീകൃത സെല്ഫ് ഫിനാൻസ് കോളേജിൽ അധ്യാപകനാണ് ഞാൻ, Education- Mcom,Journalism,Computer . വയസ്സ്-38 , ഉയരം – 5.8. email – smrithyi70@gmail.com Phone- 9249781947 Address- Mangan(H) , thrissur ,pin – 680614 എല്ലാവരും ഇത് ഷെയർ ചെയ്തു എന്നെ സഹായിക്കുമെന്ന് പ്രേതീക്ഷിക്കുന്നു , എന്റെ വിവാഹം ശരിയായാൽ തീർച്ചയായും ഞാൻ മറ്റൊരു നിർധന പെൺകുട്ടിയുടെ വിവാഹത്തിനും സഹായിക്കും , ജൂൺ അവസാനം വരെ ആലോചനകൾക്കായി കാത്തിരുന്നതിനു ശേഷം ജൂലൈ ആദ്യമേ അന്വേഷിച്ചു തുടങ്ങു , അതുവരെ യോജിച്ചവർക് ആലോചന നടത്താം . എല്ലാവരും ഷെയർ ചെയ്ത സഹായിക്കുമെന്നും ഒത്തിരി ആലോചന വരുമെന്നും വല്യ പ്രതീക്ഷയുണ്ട്.