Thursday 30 May 2019 05:01 PM IST : By സ്വന്തം ലേഖകൻ

പായലിന്റെ കഴുത്തിൽ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇരയായത് കൊടിയ പീഡനത്തിന്; കൊലപാതകമെന്ന് സൂചന

payal

ജാതി അധിക്ഷേപത്തിനൊടുവിൽ മുംബൈയിൽ യുവ വനിത ഡോക്ടർ ജീവനൊടുക്കിയ സംഭവം പുതിയ വഴിത്തിരിവിലേക്ക്. പായല്‌ സൽമാൻ തഡ്‍വിയുടെ മരണം കൊലപാതകമാണോയെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് പുതിയ വാദം. പായലിന്റേത് ആത്മഹത്യയല്ലെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ ചൂണ്ടിക്കാട്ടിയാണ് ആവശ്യം.

പായലിന്റെ കഴുത്തിലും ശരീരത്തിൻറെ മറ്റുപല ഭാഗങ്ങളിലും ചെറിയ മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ പരിക്കുകളാകാം മരണത്തിലേക്ക് നയിച്ചത്. അതിനാൽ, കൊലപാതകസാധ്യത കൂടി അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്ന് അഭിഭാഷകൻ നിതിൻ സത്പുത് ആവശ്യപ്പെട്ടു.

അതേസമയം പായല്‍ തഡ്‌വി(26) മൂന്നു സഹഡോക്‌ടര്‍മാരില്‍നിന്ന്‌ കൊടിയ പീഡനം നേരിട്ടെന്ന്‌ റാഗിങ്‌ വിരുദ്ധ സമിതിയുടെ കണ്ടെത്തിയിട്ടുണ്ട്. മുബൈ ടി.എന്‍. തോപ്പിവാല നാഷണല്‍ മെഡിക്കല്‍ കോളജിലെ റാഗിങ്‌ വിരുദ്ധ സമിതിയാണ്‌ തെളിവുസഹിതം ഇക്കാര്യം വ്യക്തമാക്കുന്നത്. ആശുപത്രിയില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ്‌ പായലിനെതിരേ അധിക്ഷേപം വര്‍ധിച്ചതെന്ന്‌ ബന്ധുക്കളും പറയുന്നു.

പ്രാരാബ്ദങ്ങൾക്കിടെ പ്രായം നീണ്ടു പോയി; സൈമൺ പറയുന്നു, ‘ഇനി എനിക്കൊരു കൂട്ട് വേണം’

‘ഞാൻ വിചാരിച്ചത് അച്ഛൻ പറ്റിക്കും എന്നാണ്’; അരുത് മക്കളോട്... കള്ളം പറയരുത്; നെ‍ഞ്ചില്‍ തൊട്ട കുറിപ്പ്

‘അന്ന് തീരുമാനിച്ചു...ഇവൾ താൻ എൻ പൊണ്ടാട്ടി’; അതുക്കും മേലെ ഈ പ്രണയം; ക്ലിന്റോ–പാവ്നി വിവാഹ വിഡിയോ

ടിക്കാറാം മീണ ‘കമ്മി’യോ ‘സംഘി’യോ... കേരളത്തിലെ രാഷ്ട്രീയക്കാരെ ചട്ടം പഠിപ്പിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ മറുപടി ഇതാണ്!

കുളി കഴിഞ്ഞെത്തിയപ്പോൾ ഊരിവച്ച ആഭരണങ്ങൾ കാണാനില്ല; ഒടുവിൽ പിടിയിലായത് മകൻ!

ഈമാസം 22നാണ് മുംബൈ ബിവൈഎൽ നായർ സർക്കാർ ആശുപത്രിയിൽ ആദിവാസിവിഭാഗത്തിൽനിന്നുള്ള ഡോക്ടർ പായലിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരായ മൂന്നുപേർ ആത്മഹത്യാപ്രേരണയിൽ അറസ്റ്റിലായിരുന്നു. 

ഭക്തി മെഹാര, ഹേമ അഹൂജ, അങ്കിത ഖണ്ഡൽവൽ എന്നിവരാണ് അറസ്റ്റിലായത്. മരിച്ച പായൽ സൽമാൻ താദ്വിയുടെ സഹപ്രവർത്തകരാണ് പിടിയിലായ എല്ലാവരും. റാഗിങ്ങിനൊപ്പം, ‌വാട്സാപ്പ് ഗ്രൂപ്പിലൂടേയും മറ്റുമുള്ള ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് പെൺകുട്ടി കഴിഞ്ഞിരുന്നതെന്നും, ഇത് പരാതി പറഞ്ഞപ്പോൾ കോളേജ് അധികൃതർ ഇടപെട്ടിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. 

പിന്നാലെ, ശക്തമായ പ്രതിഷേധമാണ് മുംബൈ സെന്ട്രെളിലെ ബിവൈഎൽ നായർ സർക്കാർ ആശുപത്രിക്കെതിരെ ഉയർന്നത്. അറസ്റ്റ് വൈകുന്നതിനെതിരെ പോലീസിനെതിരെയും പ്രതിഷേധം ശക്തമായി. തുടർന്നാണ് രണ്ടുദിവസത്തിനിടെ മൂവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. 

മഹാരാഷ്ട്രാ വനിതാകമ്മിഷനും പ്രശ്നത്തിൽ ഗൗരവകരമായി ഇടപെട്ടിരുന്നു. റാഗിങ്ങിന് സമാനമായ സംഭവത്തിൽ എന്തുകൊണ്ട് നടപടികൾ സ്വീകരിച്ചില്ലെന്ന് ആരാഞ്ഞ് വനിതാകമ്മിഷൻ ആശുപത്രിയധികൃതർക്ക് നോട്ടീസയച്ചിട്ടുണ്ട്. പ്രതികളായ അങ്കിത ഖണ്ഡൽവാൾ, ഹേമ അഹൂജ, ഭക്തി മെഹർ എന്നിവരെ മഹാരാഷ്ട്ര റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ അംഗത്വത്തിൽനിന്ന് താത്കാലികമായി പുറത്താക്കി.