Wednesday 24 October 2018 05:29 PM IST : By സ്വന്തം ലേഖകൻ

ഭർത്താവ് നിങ്ങളിൽ നിന്ന് കേൾക്കാനാഗ്രഹിക്കുന്ന എട്ടു നല്ല കാര്യങ്ങൾ; ഭാര്യമാർ അറിയാൻ!

happy-couple-images-130477-1805828

മറ്റുള്ളവർ നമ്മളെ കുറിച്ച് നല്ലതു പറഞ്ഞുകേൾക്കാൻ ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. കാരണം, എത്ര സങ്കടകരമായ അവസ്ഥയാണെങ്കിലും ഒരു നല്ല വാക്കോ, പ്രശംസയോ മതി അതെല്ലാം മറക്കാൻ. മനസ്സിന് ഉണർവ് കിട്ടുക മാത്രമല്ല, സന്തോഷിക്കാനും സ്വയം പ്രചോദിപ്പിക്കാനും അവർ പറയുന്ന നല്ല വാക്കുകൾക്ക് കഴിയും.

ഇനി വിവാഹശേഷമുള്ള കാര്യമാണെങ്കിൽ ഭാര്യയെ വാനോളം പ്രശംസിക്കുന്നവരായിരിക്കും ഒട്ടുമിക്ക ഭർത്താക്കന്മാരും. എന്നാൽ തിരിച്ച് അതൊന്നും പ്രതീക്ഷിക്കുകയേ വേണ്ട. ഭർത്താവിനെ കുറിച്ച് നല്ല വാക്ക് പറയാൻ മടി കാണിക്കുന്നവരാണ് ഭൂരിഭാഗം ഭാര്യമാരും. മനസ്സിനകത്ത് ബഹുമാനമൊക്കെയുണ്ടെങ്കിലും അത് പുറത്തുകാണിക്കാൻ പിശുക്കാണ്, അല്ലെങ്കിൽ ഈഗോ അതിന് സമ്മതിക്കാറില്ല.

എന്നാൽ വിവേകത്തോടെയും സ്നേഹത്തോടെയും ഉള്ള പങ്കാളിയുടെ പെരുമാറ്റം മാത്രം മതി ദാമ്പത്യ ജീവിതത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ. ഇനി സമാധാനത്തോടെയും സന്തോഷത്തോടെയും ദാമ്പത്യ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഭാര്യമാർ മാത്രം താഴെ പറയുന്ന കാര്യങ്ങൾ വായിക്കുക.

‘ജീവിതം വഴിമുട്ടി, ഇനി ശരീരം വിൽക്കലേ നിവൃത്തിയുള്ളൂ’; കൊച്ചി മെട്രോ ആട്ടിപ്പുറത്താക്കിയ രഞ്ജുവിന്റെ ആ കടുത്ത തീരുമാനത്തിനു പിന്നിൽ

1. ചേട്ടൻ ഇന്ന് സൂപ്പറാ...

രാവിലെ ഓഫിസിലേക്ക് ഇറങ്ങുന്ന ഭർത്താവിനോട് ഹൃദയം തുറന്ന് ’ചേട്ടൻ ഇന്ന് സൂപ്പറാ...’ എന്ന് പറഞ്ഞുനോക്കൂ. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ വിമാനം പിടിച്ച് വരും. ഭർത്താവിന്റെ ഷർട്ട്, പാന്റ്സ്, വാച്ച് , ഷൂ എന്നുവേണ്ട എല്ലാത്തിനെ കുറിച്ചും നിങ്ങള്‍ക്ക് പ്രശംസിക്കാം. തന്റെ ഫാഷൻ, കോസ്റ്റ്യൂം സെൻസിനെ പുകഴ്‌ത്തുന്ന പെണ്ണിനെ എന്നും പുരുഷന് ഇഷ്ടമാ...    

2. ഞാനെത്ര സേഫാണ്

ഓരോ സ്ത്രീയും ഉള്ളുകൊണ്ട് ആഗ്രഹിക്കുന്ന ഒന്നാണ് ഭർത്താവിൽ നിന്നുള്ള സംരക്ഷണവും സുരക്ഷിതത്വവും. എന്നാൽ ഭർത്താവ്  എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കിയാലും അത് നല്ലതായിരുന്നുവെന്ന് ഭാര്യ പറയാറില്ല. പകരം കുറ്റം കണ്ടുപിടിക്കാനും തൃപ്തിയില്ലെന്ന് കാണിക്കാനും ശ്രമിച്ചു കൊണ്ടേയിരിക്കും. ഈ നിലപാട് ഒന്ന് മാറ്റിനോക്കൂ, ഞാനെത്ര സന്തോഷവതിയാണ്, സേഫാണ് എന്ന് അദ്ദേഹത്തോട് പറയൂ...


‘‘അതിപ്പോഴൊന്നും തീരുമെന്ന് എനിക്ക് തോന്നുന്നില്ല’’; വിശാൽ അവിവാഹിതനായി തുടരുന്നതിന് കാരണം വ്യക്തമാക്കി വരലക്ഷ്മി

3. ഇതെന്റെ മാത്രം സുഗന്ധം

ഭർത്താവിന്റെ ഗന്ധം പൂർണ്ണമായും തിരിച്ചറിയാൻ ഭാര്യയ്‌ക്ക് മാത്രമേ സാധിക്കൂ. അതുകൊണ്ടാണ് അതിൽ മറ്റൊരു ഗന്ധം കലർന്നാൽ ഭാര്യയ്ക്കത് എളുപ്പം പിടികിട്ടുന്നത്. ഭർത്താവ് ഉപയോഗിക്കുന്ന പെർഫ്യൂം, ഡിയോഡറന്റ്, സോപ്പ്, ക്രീം എന്നിവയൊക്കെ ഭാര്യയുടെ ഇഷ്ടങ്ങൾ കൂടിയാണ്. അതുകൊണ്ട് മടിക്കേണ്ട, സ്വന്തം ഇഷ്ടങ്ങൾ തുറന്നുപറയൂ...

4. ഫ്രീക്കൻ പയ്യനായി  

സ്വന്തം കാര്യത്തിൽ സൗന്ദര്യബോധം കുറവുള്ളവരാണ് ഭർത്താക്കന്മാർ. ആകെയുള്ള ഒരു ആഢംബരം മുടിയിൽ നടത്തുന്ന പരീക്ഷണങ്ങളാണ്. അദ്ദേഹത്തിന്റെ കൂടെ നിങ്ങളും ബ്യൂട്ടി സലൂൺ വരെ ഒന്ന് പോയിനോക്കൂ... നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി പറഞ്ഞ് കൂടുതൽ മെച്ചപ്പെട്ട ഒരു ഹെയർ സ്റ്റൈൽ തിരഞ്ഞെടുക്കാൻ പങ്കാളിയെ സഹായിക്കാം.

5. ആള് ബുദ്ധിമാനാ

ഒരു ഭർത്താവിന് കൊടുക്കുന്ന ഏറ്റവും വലിയ കോമ്പ്ലിമെന്റാണ് അയാളുടെ കഴിവുകൾ അംഗീകരിക്കുക എന്നുള്ളത്. കുട്ടിക്കാലം മുതലേ ആരും കൊതിക്കുന്ന ഒന്നാണ്. ചെറിയ കാര്യങ്ങൾക്ക് പോലും അദ്ദേഹത്തെ അഭിനന്ദിക്കണം. സ്വന്തം ജോലിയിൽ നിന്ന് കിട്ടുന്ന തിക്താനുഭവങ്ങൾ ഒരു പരിധി വരെ മറക്കാൻ നിങ്ങളുടെ പ്രോത്സാഹനം ചിലപ്പോൾ സഹായിച്ചേക്കും. ഭർത്താവ് നിർണ്ണായകമായ തീരുമാനം എടുക്കുമ്പോൾ ഒപ്പം നിൽക്കുകയും, നിങ്ങളുടേതായ നിർദേശങ്ങൾ നൽകുകയും വേണം. ഒരിക്കലും നിങ്ങളുടെ ഭർത്താവ് ബുദ്ധിയില്ലാത്തവനാണെന്നോ, കഴിവുകെട്ടവനാണെന്നോ കുടുംബ സദസ്സിലോ, മറ്റു ആളുകളോടോ പറയരുത്.


പൊളിഞ്ഞു വീഴാറായ കൂരയിൽ പുറംലോകവുമായി ബന്ധമില്ലാതെ 38 വർഷം; ഷാർജയിലെ മലയാളി കുടുംബത്തിന്റെ ദുരിതപർവ്വത്തിന് ഒടുവില്‍ അവസാനം
6. കെട്ട്യോൻ ശക്തിമാനാ  

എന്തൊക്കെ പുരോഗമനവാദങ്ങൾ നിർത്തിയാലും ഫെമിനിസം പറഞ്ഞാലും സ്ത്രീയും പുരുഷനും തമ്മിൽ ശാസ്ത്രീയമായി നിരവധി വ്യത്യാസങ്ങളുണ്ട്. സ്ത്രീയെ അപേക്ഷിച്ച് കായികമായി മുന്നിട്ടു നിൽക്കുന്നത് പുരുഷൻ തന്നെയാണ്. വിവാഹശേഷം ഈ പ്രത്യേകത കാരണം ഭാര്യയെക്കാൾ പ്രാധാന്യം ഭർത്താവിന് ലഭിക്കുന്നു. ഇതിൽ ഭാര്യയ്‌ക്ക് ദേഷ്യമോ അപകർഷതാബോധമോ ഈഗോയോ ഒന്നും തോന്നേണ്ട കാര്യമില്ല. എന്റെ കെട്ട്യോൻ ശക്തിമാനാ എന്ന് അദ്ദേഹം കേൾക്കെ പറഞ്ഞുനോക്കൂ. ഭർത്താവിന്റെ മുഖത്ത് ഒരായിരം സൂര്യൻ ഒന്നിച്ചുദിച്ചുയരുന്നത് നിങ്ങൾക്ക് കാണാം.

7. വിശ്വാസം അതല്ലേ എല്ലാം

പരസ്പര വിശ്വാസം അതാണ് ദാമ്പത്യത്തിന്റെ ആണിക്കല്ല്. ഭാര്യയും ഭർത്താവും ഇക്കാര്യത്തിൽ തുല്യ പങ്കാളിത്തം ഉള്ളവരാണ്. എന്നാൽ വീട്ടമ്മമാരായ സ്ത്രീകളിലാണ് സംശയരോഗം കൂടുതലായും കണ്ടുവരുന്നത്. ഭർത്താവിന്റെ ഫോൺ ചെക്ക് ചെയ്യുക, സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ പ്രവൃത്തികൾ രഹസ്യമായി പിന്തുടരുക, ഇതിനെച്ചൊല്ലി വീട്ടിൽ തർക്കങ്ങൾ ഉണ്ടാക്കുക. ഇതെല്ലാം മാറ്റിവച്ച് ഉള്ളുതുറന്ന് നിങ്ങളെ എനിക്ക് വിശ്വാസമാണെന്ന് ഭാര്യമാർ പറയണം. ഒരു ഭർത്താവിന് കൊടുക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണിത്.

8. ചിരിപ്പിച്ച് കൊല്ലും

ഭർത്താവ് ഹാസ്യം പറയാൻ ഇഷ്ടപ്പെടുന്നയാളാണെങ്കിൽ അയാൾ എന്ത് മണ്ടത്തരം പറഞ്ഞാലും നിങ്ങൾ പൊട്ടിച്ചിരിച്ചോളൂ... ഹാസ്യം ആസ്വദിക്കാനുള്ളതാണ് അതല്ലാതെ മുഖം വീർപ്പിച്ച് രംഗം വഷളാക്കാനുള്ളതല്ല. കോമഡി സെൻസ് കുറവുള്ള ഭാര്യമാർ സാധാരണ കുടുംബ, സൗഹൃദ സദസ്സുകളിൽ നിന്നും വിട്ടുനിൽക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അത് ഭർത്താവിന്റെ അഭിമാനത്തെ ബാധിക്കുന്ന പ്രശ്നം കൂടിയായി മാറും. ചെറിയൊരു വിട്ടുവീഴ്ച ചെയ്തുനോക്കൂ, ഭർത്താവിനൊപ്പം പുഞ്ചിരിയോടെ സദസ്സിൽ പങ്കെടുക്കാം. ഭർത്താവിന്  നല്ല ഹ്യൂമർസെൻസുണ്ടെന്ന് അദ്ദേഹത്തോട് തുറന്നു സമ്മതിക്കാം.

ഇവൾ ഇന്ത്യയുടെ മകൾ, സൈനിക ഉദ്യോഗസ്ഥയായി കാണാൻ ആഗ്രഹം; ഭർത്താവിന്റെ ചിതയ്ക്കു മുന്നിൽ പതറാതെ ഒരമ്മ

പാദരക്ഷ തെരഞ്ഞെടുക്കുന്നതിലും വേണം കരുതൽ; പ്രമേഹമുണ്ടോ?, ശ്രദ്ധിക്കണം ഈ 5 കാര്യങ്ങൾ

‘‘അയാൾ ദ്വയാര്‍ത്ഥത്തിൽ സംസാരിച്ച് ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു’’; സംവിധായകനെതിരെ മീടൂ വെളിപ്പെടുത്തലുമായി അമല പോള്‍