Wednesday 24 October 2018 03:18 PM IST : By സ്വന്തം ലേഖകൻ

‘‘അതിപ്പോഴൊന്നും തീരുമെന്ന് എനിക്ക് തോന്നുന്നില്ല’’; വിശാൽ അവിവാഹിതനായി തുടരുന്നതിന് കാരണം വ്യക്തമാക്കി വരലക്ഷ്മി

vishal-vara

വിശാലിന്റെ വിവാഹം നടക്കാത്തതിന് കാരണം നടികര്‍ സംഘത്തിന്റെ കെട്ടിടമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വരലക്ഷ്മി ശരത്കുമാർ. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണെന്നിരിക്കെയാണ് വരലക്ഷ്മിയുടെ പുതിയ ഡയലോഗ്. നടികര്‍ സംഘത്തിന്റെ കെട്ടിടം പണിത ശേഷം അവിടെ വെച്ചാകും വിവാഹമെന്ന് വിശാൽ പറഞ്ഞതായും മുൻപ് വാർത്ത പ്രചരിച്ചിരുന്നു. എല്ലാം ചേർത്ത് വായിക്കുമ്പോൾ കെട്ടിടമാണ് വില്ലൻ എന്നുറപ്പിക്കാം.

‘‘ഞാനും ഒരുപാടു കാലമായി വിശാലിനോട് ഇതേ ചോദ്യം ചോദിക്കുന്നു. കുറേ പ്രായമായാല്‍ പെണ്ണുകിട്ടില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി കഴിഞ്ഞാല്‍ കല്ല്യാണം കഴിക്കുമെന്ന് പറഞ്ഞ് ഒഴിയുകയാണ്. അതിപ്പോഴൊന്നും തീരുമെന്ന് എനിക്ക് തോന്നുന്നില്ല’’.– വരലക്ഷ്മി പറയുന്നു.

അപ്പോഴും ഇരുവരുടെയും വിവാഹം ഉടൻ നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാൽ വരലക്ഷ്മിയുടെ അച്ഛന്‍ ശരത്കുമാറും വിശാലും കടുത്ത ശത്രുതയിലാണ് താനും.