സാധാരണയായി അനുഭവപ്പെടുന്ന പത്തുതരം ശരീരവേദനകളെ ജീവിതശൈലി മാറ്റങ്ങളിലൂടെ പരിഹരിക്കാൻ സാധിക്കുമെന്ന് ഡോ. സോജൻ കെ. സ്കറിയ വിശദീകരിക്കുന്നു. കാൽസ്യം, വിറ്റാമിൻ ഇ, ഡി എന്നിവയുടെ കുറവ്, പേശീവേദന, നീർക്കെട്ട്, ദഹന പ്രശ്നങ്ങൾ, ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം, ദീർഘനേരത്തെ ഒരേയിരിപ്പ്, കമ്പ്യൂട്ടർ ഉപയോഗം, പുകവലി, മദ്യപാനം എന്നിവയാണ് വേദനകൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ. ഇവയെല്ലാം ലളിതമായ ഭക്ഷണക്രമം, വ്യായാമം, മതിയായ ഉറക്കം, സമ്മർദ്ദം കുറയ്ക്കൽ, സ്ക്രീൻ സമയം ക്രമീകരിക്കൽ, പുകവലി-മദ്യപാനം ഉപേക്ഷിക്കൽ തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളിലൂടെ പരിഹരിക്കാം. ആവശ്യാനുസരണം ഡോക്ടറുടെ നിർദ്ദേശപ്രകാരം സപ്ലിമെന്റുകൾ കഴിക്കുന്നതും പ്രയോജനകരമാണ്.

നിത്യജീവിതത്തിൽ വളരെ സാധാരണമായി അനുഭവിക്കുന്ന പത്തു വേദനകൾക്കു ജീവിതശൈലീ മാറ്റങ്ങളിലൂടെയുള്ള പരിഹാരങ്ങൾ അറിയാം.

∙ കാൽസ്യം കുറയുന്പോൾ

ADVERTISEMENT

കാൽസ്യം കുറഞ്ഞാൽ ശരീരം മുഴുവൻ വേദന വരാം. സന്ധികളിലും വേദന വരാം. പേശികൾ കോച്ചിപിടിക്കാം. കാൽസ്യം സപ്ലിമെന്റുകൾ എടുക്കുന്നതാണ് പ്രധാന പരിഹാരം. സോയ, ടോഫൂ, പാലുൽപന്നങ്ങൾ, നട്സ്, മത്തി പോലുള്ള മത്സ്യങ്ങൾ, ചിയാ സീഡ്, സെലറി, ബ്രോക്‌ലി, കാബേജ്, വെണ്ടയ്ക്ക, റാഗി എന്നിവയിലൊക്കെ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇവ കൂടുതൽ കഴിക്കാം.

∙ മനസ്സിന്റെ വേദന മറക്കാം

മനസ്സിന്റെ പ്രശ്നങ്ങൾ ചില പ്പോൾ ശരീരവേദനയായി വരാം. മറ്റു ചിലപ്പോൾ വേദനയുെട തീവ്രത കൂട്ടുകയും ചെയ്യാം. സ്ട്രെസ്സ് ആണു സൈക്കോജനിക് വേദനയ്ക്കു പ്രധാന കാരണം. സ്ട്രെസ് ഉണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. നല്ല സൗഹൃദങ്ങൾ നിലനിർത്തുക. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുക. പ്രകൃതിയുമായി ഇടപഴകുക. വ്യായാമവും ചെയ്യാം.

ADVERTISEMENT

∙ സപ്ലിമെന്റുകൾ കഴിക്കാം

വൈറ്റമിൻ ഇ കുറവു പേശികളിൽ കഠിനമായ വേദന വരുത്താം. ഇതിനു പരിഹാരമാണു വൈറ്റമിൻ ഇ സപ്ലിമെന്റുകൾ. വൈറ്റമിൻ ഡിയുടെ കുറവു ശരീരവേദനയും ക്ഷീണവും വരുത്താം. ഈ പ്രശ്നമുള്ളവർക്കു ഡോക്ടറുടെ നിർദേശപ്രകാരം വൈറ്റമിൻ ഡി സപ്ലിമെന്റുകൾ എടുക്കാം. സൂര്യപ്രകാശം ഏൽക്കാനും ശ്രമിക്കുക. കൂൺ, മുട്ട മഞ്ഞ എന്നിവയിൽ വൈറ്റമിൻ ഡി ഉണ്ട്.

ADVERTISEMENT

∙ പേശീബലത്തിനു വ്യായാമം

കയ്യും കാലും അധികം അനങ്ങാതിരുന്നാൽ പേശീവേദന വരാം. നിത്യവും വ്യായാമം ചെയ്യുക. പോഷകസന്പന്നമായ ഭക്ഷണം കഴിക്കുക. ആഴ്ചയിൽ അഞ്ചു ദിവസം നടക്കാം. രണ്ടു ദിവസം വെയ്റ്റ് ട്രെയിനിങ് ചെയ്യാം. അതിനു ഡംബലുകൾ ഉപയോഗിക്കാം. പ്രായമായവർ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുക. ഒരു കാലിൽ നിൽക്കുക പോലുള്ള ബാലൻസിങ് വ്യായാമങ്ങളും ചെയ്യാം.

∙ ഏഴ് മണിക്കൂർ ഉറക്കം

ഉറക്കക്കുറവു വിഷാദത്തിലേക്കും ശരീരത്തിൽ പല തരത്തിലുള്ള വേദനകളിലേക്കും നയിക്കും. മുതിർന്ന വ്യക്തി ഏഴ് - ഏഴര മണിക്കൂർ നിർബന്ധമായും ഉറങ്ങണം. പല തവണ ആയി അല്ല ഏഴര മണിക്കൂർ ഉറങ്ങേണ്ടത്. ഒറ്റ സ്ട്രെച്ചിൽ വേണം ഉറങ്ങാൻ. എന്നും ഒരേ സമയത്ത് ഉറങ്ങാൻ ശ്രമിക്കുക. ഉച്ചയ്ക്കു ശേഷം കടുപ്പം കൂടിയ ചായയും കാപ്പിയും കുടിക്കരുത്. ഉറങ്ങുന്ന മുറിയിൽ വെളിച്ചം പാടില്ല.

∙ നീർക്കെട്ടിനു ഭക്ഷണം

നീർക്കെട്ട് അഥവാ ഇൻഫ്ലമേഷൻ കാരണം ശരീരവേദന വരാം. ഇതിന് ആന്റിഇൻഫ്ലമേറ്ററി ഭക്ഷണം കഴിക്കാം. ഉദാ : ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം. പിന്നെ പച്ചക്കറികളും പഴങ്ങളും. സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യാം. നല്ല ഉറക്കം, ശരിയായ ശരീരഭാരം നിലനിർത്തുക, മാനസികപിരിമുറുക്കം കുറയ്ക്കുക എന്നിവയും പരിഹാരങ്ങളാണ്.

∙ ഒരേ ഇരിപ്പ് പാടില്ല

ഒരുപാടു നേരം ഇരുന്നു ജോലി ചെയ്യുന്നവരിൽ നടുവേദന, കാൽ മുട്ടുവേദന എന്നിവ വരാം. അരമണിക്കൂറിൽ കൂടുതൽ ഒരേ ഇരിപ്പു പാടില്ല. എഴുന്നേറ്റു നടക്കണം. മാത്രമല്ല ഉറങ്ങാനല്ലാതെ കിടക്കുകയുമരുത്. നടക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇരുന്നു കൊണ്ടു സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യാം. ഇരിക്കുന്ന കസേരയിൽ നമ്മുടെ നടുഭാഗം അമർന്നിരിക്കണം.

∙ അത്താഴം വൈകരുത്

ദഹനവുമായി ബന്ധപ്പെട്ടു വയറുവേദന വരാം. അധികം എരിവ്, മസാല, ഉപ്പ്, എണ്ണ കലർന്ന വിഭവങ്ങൾ ഒഴിവാക്കുക. കഴിവതും വീട്ടിൽ തന്നെ തയാറാക്കിയ ഭക്ഷണം കഴിക്കുക. മുതിർന്നവർ പാലിന്റെ ഉപയോഗം കുറയ്ക്കാം. ഗോതന്പിലെ ഗ്ലൂട്ടനും വയറുപ്രശ്നം വരുത്താം. മുഴുധാന്യങ്ങൾ ഉപയോഗിക്കാം. ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കാം. കഴിച്ച ഉടൻ കിടക്കരുത്. ഭക്ഷണശേഷം അൽപം നടക്കാം.

∙ കണ്ണുകൾക്ക് വിശ്രമം

മണിക്കൂറുകളോളം കംപ്യൂട്ടറിൽ നോക്കുന്നതു കണ്ണുകൾക്കു ദോഷമാണ്. കണ്ണിനു വേദനയും അനുഭവപ്പെടാം. ഇടയ്ക്ക് അൽപം ദൂരത്തേക്കു ദൃഷ്ടി പതിപ്പിക്കുക. കണ്ണുകൾ ഇടയ്ക്കിടെ ഇമ ചിമ്മുക. കംപ്യൂട്ടർ എപ്പോഴും കണ്ണിനു അൽപം താഴത്തെ ലെവലിൽ ആകണം. കംപ്യൂട്ടർ ഉപയോഗം കാരണം തോൾവേദനയും കഴുത്തുവേദനയും വരാം. ഇടയ്ക്കു കഴുത്ത് ഇടത്തോട്ടും വലത്തോട്ടും മുകളിലേക്കും സ്ട്രെച്ച് ചെയ്യാം. കൈകൾ 360 ഡിഗ്രി ആംഗിളിൽ കറക്കാം.

പുകവലി ഉപേക്ഷിക്കൂ

പുകവലി, മദ്യപാനം എന്നിവ ശരീരത്തിൽ പലതരത്തിലുള്ള വേദനകളും അസ്വാസ്ഥ്യങ്ങളും ഉണ്ടാക്കും. ചെറിയ അളവിൽ കുടിക്കുന്നതിലും അപകടമാണ് ഒരു ദിവസം വലിയ തോതിൽ മദ്യപിക്കുന്നത്. പുകവലി പൂർണമായി ഒഴിവാക്കുക.

വിവരങ്ങൾക്കു കടപ്പാട്

ഡോ. സോജൻ കെ. സ്കറിയ

സീനിയർ കൺസൽറ്റന്റ്
ജനറൽ മെഡിസിൻ

കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം

English Summary:

Lifestyle changes can offer effective solutions for common everyday pains. Addressing issues like calcium deficiency, stress, and lack of sleep through dietary adjustments and regular exercise can significantly improve well-being.

ADVERTISEMENT