ഭക്ഷണം കഴിച്ച് വണ്ണം കുറയ്ക്കണോ? ശീലമാക്കാം 25 ശതമാനം മാത്രം മാംസമുള്ള ഫ്ലെക്സിറ്റേറിയന് ഡയറ്റ്
ഭക്ഷണമാണ് ആരോഗ്യസ്രോതസ്സ്. അതേഭക്ഷണം തന്നെ രോഗകാരണമാവുമാകാം. അതുകൊണ്ട് പുതുവർഷത്തിൽ ഭക്ഷണക്രമം തന്നെ ഉടച്ചുവാർക്കണം. ∙ ആദ്യം വേണ്ടത് നമ്മുടെ കുടലിന്റെ ആരോഗ്യം ശക്തിപ്പെടുത്തുകയാണ്. കുടലിൽ ഉപകാരികളായ ധാരാളം ബാക്ടീരിയകളുണ്ട്. അവയാണ് ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകങ്ങളെ സംസ്കരിച്ച്

ഭക്ഷണമാണ് ആരോഗ്യസ്രോതസ്സ്. അതേഭക്ഷണം തന്നെ രോഗകാരണമാവുമാകാം. അതുകൊണ്ട് പുതുവർഷത്തിൽ ഭക്ഷണക്രമം തന്നെ ഉടച്ചുവാർക്കണം.
∙ ആദ്യം വേണ്ടത് നമ്മുടെ കുടലിന്റെ ആരോഗ്യം ശക്തിപ്പെടുത്തുകയാണ്. കുടലിൽ ഉപകാരികളായ ധാരാളം ബാക്ടീരിയകളുണ്ട്. അവയാണ് ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകങ്ങളെ സംസ്കരിച്ച് ആഗിരണക്ഷമമാക്കുന്നത്. പക്ഷേ, അമിതമായ മരുന്നുപയോഗം കൊണ്ടും മറ്റും അവയുടെ എണ്ണം കുറയാം. ഇത് അലർജി, നീർവീക്കം, പ്രമേഹം, അമിതവണ്ണം പോലുള്ള രോഗങ്ങൾ മുതൽ വിഷാദത്തിനു വരെ കാരണമാകാം. അതുകൊണ്ട് ഈ ഉപകാരികളായ ബാക്ടീരിയകളെ വർധിപ്പിക്കാവുന്ന രീതിയിൽ ഭക്ഷണം ക്രമീകരിക്കണം. നാരുകളടങ്ങിയ ഭക്ഷണം അതിന് ഗുണകരമാണ്. യോഗർട്ട് പോലുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങളാണ് മറ്റൊരു പരിഹാരം. പാൽ രാവിലെ ഉറയൊഴിച്ച് ഉച്ചയ്ക്ക് എടുത്താൽ യോഗർട്ടിനു തുല്യമായി. സസ്യഭക്ഷണം കുടലിനെ എപ്പോഴും ക്ഷാരസ്വഭാവത്തിൽ നിലനിർത്തും.
∙ പുതുവർഷത്തിൽ ഫ്ലെക്സിറ്റേറിയൻ ഡയറ്റാക്കാം. അതായത് 25 ശതമാനം മാംസഭക്ഷണവും 75 ശതമാനം സസ്യഭക്ഷണവും. മുട്ടവെള്ള, ചിക്കൻ പോലുള്ള പ്രോട്ടീൻ സമൃദ്ധമായ മാംസം ഇടയ്ക്കൊക്കെ കഴിക്കാം. ബീഫും പോർക്കും പോലുള്ള കൊഴുപ്പു കൂടിയ മാംസം ഒഴിവാക്കാം. ദിവസവും രണ്ടോ അതിലധികമോ പച്ചക്കറി ഇനങ്ങൾ കറിയായും സാലഡായും കഴിക്കണം. മാംസമില്ലാത്തപ്പോൾ പരിപ്പും പയറും പോലുള്ള പ്രോട്ടീൻ കഴിക്കാം.
∙ സ്ഥിരം വിഭവങ്ങൾക്കു പകരം പോഷകമൂല്യമേറിയ ചില സൂപ്പർ ഫൂഡുകൾ ഉൾപ്പെടുത്താം. ഉദാഹരണത്തിന് പ്രാതലിന് ബാർലി വേവിച്ച് പാൽ ഒഴിച്ച് കഴിക്കാം. ക്വിനോവ ധാന്യം വേവിച്ച് പച്ചക്കറികൾ ചേർത്ത് കഴിക്കാം. ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണമായി ചുവന്ന അവൽ ചൂടുപാലിലിട്ട് പഴം അരിഞ്ഞതും നട്സും വിതറി കഴിക്കാം.
∙ പ്രായമേറുന്നതനുസരിച്ച് കാലറി കുറഞ്ഞ ഭക്ഷണം കഴിക്കുക. ആവശ്യത്തിൽ കൂടുതൽ ഊർജം കൊഴുപ്പിൽ നിന്നു ലഭിക്കുമ്പോൾ പ്രായമേറുന്നത് വേഗതയിലാകും. അതിനാൽ കാർബോഹൈഡ്രേറ്റും അന്നജവും അടങ്ങിയ ഭക്ഷണങ്ങളുടെ അളവു കുറയ്ക്കുക. ബ്രൊക്കോളി, മാതളം, തക്കാളി എന്നിവയെല്ലാം പ്രായമേറുന്നതിനെ തടുക്കുന്ന ആന്റി ഒാക്സിഡന്റ് സമൃദ്ധമായ ഭക്ഷണങ്ങളാണ്. അവ കൂടുതൽ കഴിക്കുക.
∙ മധുരം, സംസ്കരിച്ച ഭക്ഷണം, ബേക്കറി പലഹാരങ്ങൾ, വറപൊരികൾ എന്നിവ വല്ലപ്പോഴുമാക്കുക.
∙ ദിവസവും മുപ്പത് മിനിറ്റെങ്കിലും വ്യായാമം ചെയ്യണം.
∙ പ്രായമേറുന്നതനുസരിച്ച് അസ്ഥികൾക്കും പേശികൾക്കും വരുന്ന ബലക്ഷയം തടയാൻ ഭാരമെടുത്തുള്ള വ്യായാമപരിശീലനം അത്യാവശ്യമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. ആഴ്ചയിൽ രണ്ടു മൂന്നു തവണ 20 മിനിറ്റ് വച്ച് ചെയ്യാം.